മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊലക്കത്തി താഴെ വെക്കാന്‍ ഇനിയും സിപിഎം തയ്യാറായില്ലങ്കില്‍ ജനങ്ങള്‍ സിപിഎം നേതാക്കളെ തെരുവില്‍ നേരിടും: ഡീന്‍ കുര്യാക്കോസ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഇനിയും കൊലക്കത്തി താഴെ വെക്കാന്‍ സി പി എം തയ്യാറായില്ലങ്കില്‍ ജനങ്ങള്‍ സി പി എം നേതാക്കളെ തെരുവില്‍ നേരിടുന്ന കാലം അതിവിദൂരമല്ലെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. പി കരുണാകരന്‍ എംപി ഉള്‍പ്പെടെയുള്ള സി പി എം നേതാക്കള്‍ക്ക് നേരെ പെരിയയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നേരിട്ടത് അതിന്റെ തെളിവാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ് പറഞ്ഞു.

<strong>വയനാട്ടില്‍ കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങി; മാനന്തവാടിയില്‍ 200 ഏക്കര്‍ സ്ഥലത്ത് കാര്‍ബണ്‍ തുലിത തേയില കൃഷി തുടങ്ങും</strong>വയനാട്ടില്‍ കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങി; മാനന്തവാടിയില്‍ 200 ഏക്കര്‍ സ്ഥലത്ത് കാര്‍ബണ്‍ തുലിത തേയില കൃഷി തുടങ്ങും

കാസര്‍ഗോഡ് പെരിയയില്‍ സി പി എമ്മുകാര്‍ മൃഗീയമായ് കൊല ചെയ്ത ശരത് ലാലിന്റെയും കൃപേഷിന്റെയും ചിതാഭസ്മവുമായ് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ധീരസ്മൃതിയാത്രക്ക് മലപ്പുറം ജില്ലയിലേക്ക് ഉജ്ജ്വല വരവേല്‍പ്പ്. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നൂറ് കണക്കിന് ബൈക്കുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ ആദ്യ സ്വീകരണ കേന്ദ്രമായ കൊളപ്പുറത്തേക്ക് ആനയിച്ചു.

Dean Kuriakose

യൂണിവേഴ്‌സിറ്റിയില്‍ ഡിസിസി പ്രസിഡന്റ് വിവി പ്രകാശ്, മലപ്പുറം പാര്‍ലിമെന്റ് പ്രിഡന്റ് റിയാസ് മുക്കോളി,വീക്ഷണം മുഹമ്മദ്, എ.കെ.അബദുറഹിമാന്‍, കെ.പി.സക്കീര്‍ മാസ്റ്റര്‍, പി.ആര്‍.രോഹില്‍നാഥ്, പി.നിധീഷ്,ജൈസല്‍ എളമരം, എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം. കൊളപ്പുറത്ത് നടന്ന പൊതുയോഗത്തില്‍ മലപ്പുറം പാര്‍ലിമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളി അദ്ധ്യക്ഷത വഹിച്ചു.

കെ.എസ്.യു.സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി.റഷീദ്, റിയാസ് കല്ലന്‍,യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ പി.ഇഫ്തിഖറുദീന്‍, അനീഷ് വരിക്കണ്ണാമല, എസ്.എം.ബാലു, കെ പി സി സി മെമ്പര്‍ പി.എ ചെറീത്, കാടേങല്‍ അസീസ് ഹാജി, എന്നിവര്‍ പ്രസംഗിച്ചു. കൊളപ്പുറത്തെ സ്വീകരണത്തിന് ശേഷം ഇന്ന് തന്നെ തിരൂരിലേയും, എടപ്പാളിലേയും സ്വീകരണം പൂത്തിയാക്കി ജാഥ പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കും.

Malappuram
English summary
Dean Kuriakose's comment against CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X