മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'മലപ്പുറം ഭിന്നശേഷി സൗഹൃദം'; ബഡസ് സ്‌കൂളുകൾ തുടങ്ങി എല്ലാവർക്കും മാതൃകയാകാൻ ജില്ല

'മലപ്പുറം ഭിന്നശേഷി സൗഹൃദം'; ബഡസ് സ്‌കൂളുകൾ തുടങ്ങി എല്ലാവർക്കും മാതൃകയാകാൻ ജില്ല

Google Oneindia Malayalam News

മലപ്പുറം: ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ബഡസ് സ്‌കൂളുകൾ തുടങ്ങാൻ തീരുമാനം. ജില്ലയ്ക്ക് കീഴിലെ മുഴുവൻ പഞ്ചായത്തിലും നഗര സഭകളിലും തീരുമാനം നടപ്പിലാക്കും.കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെയാണ് എല്ലാ തദ്ദേശസ്ഥാപന പരിധികളിലും ബഡ്സ് സ്‌കൂളുകൾ തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.

ചിത്രശലഭം പോൽ... സായ് പല്ലവിയുടെ ചിത്രങ്ങൾ വൈറൽ

എത്രയും വേഗം പദ്ധതി തുടങ്ങിയേക്കും എന്നാണ് വിവരം. ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി നടത്തിയ ആലോചനാ യോഗത്തിൽ ആണ് തീരുമാനം ഉണ്ടായത്.

malappuram

ബഡ്സ് സ്‌കൂളുകളുടെ നടത്തിപ്പിനായി ജില്ലയിലെ 27 തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷം 3.37 കോടി രൂപ കുടുംബശ്രീ ജില്ലാ മിഷൻ മുഖേന നൽകിയിരുന്നു. നിലവിൽ ജില്ലയിൽ ഉളള ബഡ്സ് സ്ഥാപനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയത് ആരംഭിക്കുന്നതിനും തനത് ഫണ്ടും സർക്കാർ ഫണ്ടും ജനകീയമായി സമാഹരിക്കുന്ന ഫണ്ടും ഉപയോഗിക്കും.

തീരാത്ത കല്യാണ ചര്‍ച്ച!! റിയാസും ഹംസയും പിന്നെ... 'പ്രായ'ത്തില്‍ കൈവച്ച് കേന്ദ്രവുംതീരാത്ത കല്യാണ ചര്‍ച്ച!! റിയാസും ഹംസയും പിന്നെ... 'പ്രായ'ത്തില്‍ കൈവച്ച് കേന്ദ്രവും

മലപ്പുറം കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാണ് നിർദേശം നൽകിയത്. അതേസമയം, ജില്ലയ്ൽ സാധ്യമാകുന്ന തദ്ദേശ സ്ഥാപനങ്ങൾ ഈ സാമ്പത്തിക വർഷത്തിലും മറ്റുള്ളവർ അടുത്ത സാമ്പത്തിക വർഷത്തിലും നിർബന്ധമായും ഭിന്നശേഷിക്കാർക്കായി വേണ്ടി ബഡ്സ് സ്ഥാപനങ്ങൾ തുടങ്ങണം എന്ന് കലക്ടർ വി.ആർ.പ്രേംകുമാർ നിർദേശിച്ചിരുന്നു.

Recommended Video

cmsvideo
ഒമിക്രോണ്‍ പടരുന്നു, രാജ്യത്ത് ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം | Oneindia Malayalam

ഇതിനകം തന്നെ ജില്ലയിൽ 6 തദ്ദേശ സ്ഥാപനങ്ങൾക്ക് വാഹനം ലഭ്യമാക്കുന്നതിന് 83.53 ലക്ഷവും 18 തദ്ദേശ സ്ഥാപനങ്ങളിലെ ബഡ്സ് സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസ് മുറികൾ സജ്ജീകരിക്കുന്നതിന് 36 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് 30 ബഡ്സ് സ്‌കൂളുകൾക്കായി 41 ലക്ഷം രൂപയും നൽകിയതായി കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ ജാഫർ കക്കോത്ത് അറിയിച്ചു.

ജില്ലയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എൻ.എ. കരീം ആധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ കെ.എസ്.അസ്‌കർ, ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ സെറീന ഹസീബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുകാരാട്ട് തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു. അതേസമയം, മലപ്പുറത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമാക്കുന്ന തീരുമാനം മറ്റ് ജില്ലകൾക്കും മാതൃകയാണ്. ഇത്തരം സംരംഭങ്ങൾക്കായി ജനകീയമായി സമാഹരിക്കുന്ന ഫണ്ടും ഉപയോഗിപ്പെടുന്നു എന്നതും സ്വാഗതാർഹം ആണെന്ന് പറയാം.

Malappuram
English summary
Decision to start budding schools in Malappuram district as part of making disability friendly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X