ആഴക്കടല്‍ മത്സ്യബന്ധന കരാര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കെപിഎ മജീദ്
മലപ്പുറം: ഇഎംസിസി കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ പുറത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ നിലപാട് കര്‍ശനമാക്കുകകയാണ് പ്രതിക്ഷം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇടതു ഭരണത്തിനിടയിൽ ഉണ്ടായ അഴിമതികളുടെയെല്ലാം പ്രഭവ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരുന്നു എന്ന് ഇതോടെ ബോധ്യമായെന്നാണ് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് അഭിപ്രായപ്പെടുന്നത്. കേരളത്തെ ഒന്നടങ്കം വിറ്റ് തുലച്ച് സിപിഎമ്മും അവരുടെ പാർട്ടി ബന്ധുക്കളും തടിച്ചുകൊഴുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അഭിപ്രായപ്പെടുന്നു. കെപിഎ മജീദിന്‍റെ പ്രസ്താവനയുടെ പൂര്‍ണരൂപം ഇങ്ങനെ..
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇടതു ഭരണത്തിനിടയിൽ ഉണ്ടായ അഴിമതികളുടെയെല്ലാം പ്രഭവ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരുന്നു എന്നു ബോധ്യപ്പെടുത്തുന്നതാണ് ഇ.എം.സി.സിയുമായി നടത്തിയ ചർച്ചകളെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് തെളിയിക്കുന്ന രേഖകൾ. അമേരിക്കൻ കമ്പനിയുമായി ആഴക്കടൽ മത്സ്യബന്ധന കരാറിൽ ഏർപ്പെട്ടത് മുഖ്യമന്ത്രിയുടെ സമ്മതത്തോടെയാണെന്നാണ് രേഖകൾ പറയുന്നത്.

കഴിഞ്ഞ ഡിസംബർ മുതൽ ഫെബ്രുവരി രണ്ടിന് ധാരണാപത്രം ഒപ്പിടുന്നത് വരെ മുഖ്യമന്ത്രിയുടെ ഓഫീസിന് എല്ലാം അറിയാമായിരുന്നുവെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നുണ്ട്. സ്വർണ്ണക്കടത്ത്, ഡോളർ കടത്ത്, ഇ-മൊബിലിറ്റി, സ്പ്രിംഗ്‌ളർ, പിൻവാതിൽ നിയമനങ്ങൾ തുടങ്ങിയ എല്ലാ കൊള്ളരുതായ്മകളും നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ചുറ്റിപ്പറ്റിയാണ്. കേരളത്തെ ഒന്നടങ്കം വിറ്റ് തുലച്ച് സി.പി.എമ്മും അവരുടെ പാർട്ടി ബന്ധുക്കളും തടിച്ചുകൊഴുക്കുകയാണ് ചെയ്തത്.
ഹോളിക്ക് നിറങ്ങൾക്ക് മാത്രമല്ല മോദിയുടെ താടിക്കും ഡിമാൻഡ്, ചിത്രങ്ങൾ കാണാം
ഇങ്ങനെ ഉണ്ടാക്കിയ സമ്പാദ്യത്തിൽനിന്നാണ് എൽ.ഡി.എഫ് കോടികളുടെ പരസ്യം പത്രങ്ങളിലും ഓൺലൈനുകളിലും ചാനലുകളിലും ചെയ്്തുകൊണ്ടിരിക്കുന്നത്. സർക്കാറിനെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളുടെയും കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയാണെന്ന് കൂടുതൽ വ്യക്തമാവുകയാണിപ്പോൾ.
ഹോട്ടാണ് നൈന ഗാംഗുലി; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications