മാവോയിസറ്റുകളെ നേരിടാന്‍ പുത്തന്‍അടവ്, മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ആദിവസി മേഖലകളില്‍ ഇനി വന്‍ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി
മലപ്പുറം: മാവോയിസറ്റുകളെ നേരിടാന്‍ പുത്തന്അടവുമായി സര്‍ക്കാര്‍, ഇതിന്റെ ഭാഗമായി മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ആദിവസി മേഖലകളില്‍ ഇനി വന്‍ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ആദിവാസി മേഖലകളില്‍ കൂടുതല്‍ നൂതനമായ വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കും.
മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ജില്ലകളായ മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസി ഊരുകളില്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നിശ്ചിത ഇടവേളകളില്‍ സൗഹൃദ സന്ദര്‍ശനം നടത്തണം. ഈ സന്ദര്‍ശന വേളകളില്‍ ആദിവാസികളുടെ പ്രശ്നങ്ങള്‍ കെണ്ടത്തി പരിഹരിക്കുന്നതിന് മുന്തിയ പരിഗണന നല്‍കണം. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ആദിവാസി മേഖലകളില്‍ കൃഷി ഉള്‍പ്പടെയുള്ള പദ്ധതികള്‍ നടപ്പാക്കണം.
തൊഴിലുറപ്പ് പദ്ധതിയില്‍ ആദിവാസി മേഖലയിലുള്ളവര്‍ക്ക് 200 ദിനങ്ങള്‍ നല്‍കണം. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പെന്ഷന് തുടങ്ങിയവ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്ന് ജില്ലാ കലക്ടര്‍മാര്‍ ഉറപ്പു വരുത്തണം. ആദിവാസി യുവതി യുവാക്കള്‍ക്കായി പി.എസ്.സി കോച്ചിംഗ് ഉള്‍പ്പടെയുള്ള പ്രത്യേക പരിശീലനം നല്‍കണം. നാടിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്നതിനായി എല്ലാ വകുപ്പുകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. അക്രമത്തിലേക്ക് നയിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഗൗരവമായി എടുക്കണമെന്നും ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു.
മാവോയിസ്റ്റ് മേഖലകളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള രാമത്തെ ഉന്നതതല യോഗമാണ് മലപ്പുറത്ത് നടന്നത്. അടുത്ത യോഗം സെപ്തംബറില്‍ വയനാട്ടില്‍ വെച്ച് ചേരും. അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം- വിജിലന്‍സ്) ടി.കെ ജോസ്, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.കെ കേശവന്, ഇന്റലിജന്‍സ് എ.ഡി.ജി.പി ടി.കെ വിനോദ് കുമാര്‍, നോര്‍ത്ത് സോണ്‍ ഐ.ജി അശോക് യാദവ്, തൃശൂര്‍ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രന്, ജില്ലാ കളക്ടര്‍മാരായ ജാഫര്‍ മാലിക് (മലപ്പുറം), ശ്രീറാം സാംബശിവ റാവു (കോഴിക്കോട്), ഡി. ബാലമുരളി (പാലക്കാട്), എ.ആര് അജയ്കുമാര്‍ (വയനാട്), കണ്ണൂര്‍ എ.ഡി.എം മുഹമ്മദ് യൂസുഫ്, ജില്ലാ പൊലീസ് മേധാവിമാരായ ടി. നാരായണന് (മലപ്പുറം), പ്രതീഷ് കുമാര്‍ (കണ്ണൂര്‍), യു. അബ്ദുല്‍കരീം (കോഴിക്കോട് റൂറല്‍), ജി. ശിവ വിക്രം (പാലക്കാട്), കറുപ്പസാമി (വയനാട്), ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് കമാണ്ടന്റ് ദേബേഷ് കുമാര്‍ ബെഹ്റ, വിവിധ ഡി.എഫ്.ഒ മാര്‍, സബ്കലക്ടര്‍മാര്‍, ഐ.ടി.ഡി.പി, സാമൂഹിക നീതി, കുടുംബശ്രീ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications