മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുല്‍ഗാന്ധിവയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്യം, കോണ്‍ഗ്രസ്സ് ഉത്തരേന്ത്യയില്‍ തളര്‍ന്നതിന്റെ തെളിവ്: എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: രാഹുല്‍ഗാന്ധിവയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്യം കോണ്‍ഗ്രസ്സ് ഉത്തരേന്ത്യയില്‍ തളര്‍ന്നതിന്റെ തെളിവാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. ഇന്ത്യയിലെ പ്രധാനപ്പെട്ട 13 സംസ്ഥാനത്തില്‍ കോണ്‍ഗ്രസ് വളരെയേറെ ദുര്‍ബലമാണ്. ഉത്തരേന്ത്യയിലെ വിവിധ ബി ജെ പി വിരുദ്ധ കക്ഷികളെകൂട്ടി ഐക്യമുന്നണിയുണ്ടാക്കാന്‍ കോണ്‍ഗ്രസ്റ്റ് ശ്രമിക്കുന്നില്ല. കോണ്‍ഗ്രസ്സ് നേതാക്കള്‍ ബി ജെ പി യിലേക്ക് ഒഴുകുകയാണ്. മുസ്ലീംലീഗും കുഞ്ഞാലികുട്ടിയും മാത്രമാണ് കോണ്‍സ്സില്‍ വിശ്വാസം കാണുന്നത്. എന്നാല്‍ ലീഗാകട്ടെ എസ് ഡി പി ഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും ധാരണയുണ്ടാക്കിയതായും എ വിജയരാഘവന്‍ പറഞ്ഞു.

<strong><br>രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം: അനിശ്ചിതത്വം തുടരുമ്പോഴും ജില്ലയില്‍ യു ഡി എഫ് പ്രചരണം ശക്തം</strong>
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം: അനിശ്ചിതത്വം തുടരുമ്പോഴും ജില്ലയില്‍ യു ഡി എഫ് പ്രചരണം ശക്തം

എസ് ഡി പി ഐ യുമായി ചര്‍ച്ച നടത്താന്‍ പോയ കുഞ്ഞാലികുട്ടിയുടെ നടത്തത്തിന്റെ വേഗത മനസ്സില്‍ കണ്ട് നടന്നാല്‍ ഇര്‍ഫാന് ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം കിട്ടുമെന്നു എ വിജയരാഘവന്‍ പറഞ്ഞു. ചടങ്ങില്‍ പിമ്പുറത്ത് ശ്രീനിവാസന്‍ അധ്യക്ഷനായി. സി പി ഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ ദാസ് , ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഇ ജയന്‍, വി എം ഷൗക്കത്ത്, നഗരസഭാ ചെയര്‍മാന്‍ കെ ബാവ എന്നിവർ പങ്കെടുത്തു.

avijayaraghavan

സി പി ഐ ജില്ലാ കമ്മിറ്റി അംഗം അഡ്വ ദിനേശ് പൂക്കയില്‍, അഡ്വ കെ ഹംസ, പാറപ്പുറത്ത് കുഞ്ഞുട്ടി, ഗഫൂര്‍ പി ലില്ലീസ്, എം മമ്മിക്കുട്ടി, കെ പി അലവി, കുഞ്ഞു മീനടത്തൂര്‍ ,എന്നിവര്‍ സംസാരിച്ചു. അഡ്വ പി ഹംസ കുട്ടി സ്വാഗതം പറഞ്ഞു. തിരൂര്‍ പാന്‍ബസാറില്‍ പി എസ് എം ബില്‍ഡിംഗിന് സമീപത്താണ്ഓഫീസ് പ്രവര്‍ത്തിക്കുന്നത്.


Malappuram
English summary
Ldf convenor about rahul gandhi's candidature in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X