Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണം കഴിക്കുമ്പോള്‍ കാലില്‍ മീനുകള്‍ ഇക്കിളിയിട്ടുതരും, വ്യത്യസ്തമായ രീതികളുമായി ഹോട്ടൽ....

മലപ്പുറം: ഭക്ഷണം കഴിക്കുമ്പോള്‍ കാലില്‍ മീനുകള്‍ ഇക്കിളിയിട്ടുതരും, മലപ്പുറം അരീക്കോട്ടെ ഈ ഹോട്ടല്‍ ഏറെ വ്യത്യസ്തമാണ്. ഇവിടെ മീനുകള്‍ക്കൊപ്പം ഇരുന്ന് ബിരിയാണിയും സദ്യയും ഫാസ്റ്റ് ഫുഡും കഴിക്കാം അരീക്കോട് പുത്തലത്തെ മഹീശത്ത് ഹോട്ടലില്‍ വിശക്കുന്ന മീനുകള്‍ കാലില്‍ വന്ന് കൊത്തുകയാണെകില്‍ അവര്‍ക്കും കൊടുക്കാം പാഴാക്കിക്കളയുന്ന ഭക്ഷണ വസ്തുക്കള്‍, കാരണം അവരും അവിടെ നിങ്ങള്‍ക്കൊപ്പമാണ്. ഇവിടെ വ്യത്യസ്ഥമായ അനുഭവമാണ് ഹോട്ടല്‍ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.

ഹോട്ടലിനകത്ത് കാലിന്റെ ഞെരിയാണിക്കുമേല്‍മുഴുവന്‍ വെള്ളമാണ്. ചെരിപ്പൂരി കാല്‍വൃത്തിയാക്കിവേണം ഹോട്ടലിനകത്ത് കടക്കാന്‍, ശേഷം ഭക്ഷണം കഴിക്കാന്‍ ടേബിളില്‍ ഇരിക്കുമ്പോള്‍ കാല്‍ നിലച്ചുവെച്ചാല്‍ നിരവധി മീനുകള്‍ ഇക്കളിയിട്ടുതരും. ഹോട്ടിനകത്തെ വെള്ളത്തില്‍ നിരവധി മീനുകളാണ്. വ്യത്യസ്തമായ ഈഅനുഭവം കാണാനായി നിരവധിപേരാണ് ഇവിടെ ദിനംപ്രതിയെത്തുന്നത്.

Hotel

അതിജീവനത്തിലെ മലയാളി മോഡലുകള്‍ പ്രളയകാലത്ത് ഏറെ കണ്ടതാണ്, നാടുമുഴുവനായും പിന്നെകഴുത്തറ്റവും വെള്ളത്തിലായപ്പോഴും ആരും ജലത്തെ ശപിച്ചിട്ടില്ല കാരണം മഴയും വെള്ളവും എന്നുംഅനുഗ്രഹമാണ്. നാട്ടില്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കച്ചവടമൊന്നും ക്‌ളച് പിടിക്കുന്നില്ലന്നും സ്വയം പഴിപറഞ്ഞ് നടക്കുന്നതിനു പകരം പുതിയ പരീക്ഷണങ്ങള്‍ക്ക് സാധ്യതകളുണ്ടന്ന് ബോധ്യപ്പെടുത്തുകയാണ് പ്രവാസികളായിരുന്ന അന്‍വറും ഷാജിയും ശറഫുദ്ധീനും.

അന്‍വറിന്റെ സഹോദരിയുടെ മകളും ആര്‍കിടെക്ട് ബിരുദദാരിയും അദ്ധ്യാപികയുമായ ഷിബിലയാണ് ഇങ്ങിനെ ഒരു ആശയം മുന്നോട്ട് വെച്ചത് .ഇപ്പോള്‍ അവര്‍ പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ഈ ഹോട്ടല്‍. വ്യത്യസ്ഥമായ ഈ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുപോലും ആളുകള്‍ എത്തുന്നുണ്ട്.

അരീക്കോട്ടെ ഈ വെള്ളത്തിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനവധിപേരാണ് പ്രതിദിനം ഒഴുകിയെത്തുന്നത് .ഇവിടേയും സമീപത്തുമുള്ള ഹോട്ടലുകള്‍ക്ക് മറ്റൊരു പ്രതേകതകൂടിയുണ്ട് ,കുഴിമന്തി ,ബിരിയാണി,നെയ്ച്ചോര്‍ തുടങ്ങിയ വിഭവങ്ങള്‍ വയര്‍നിറയെ കഴിക്കാംകൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കുറവും നല്‍കുന്നു,ഭക്ഷണം കഴിക്കുന്നവരുടെ മനസ്സുനിറക്കുന്നതാണ് ഇവരുടെ യഥാര്‍ത്ഥലാഭം,വര്‍ഷങ്ങള്‍ക്ക് മുംമ്പ് പ്രവാസം അവസാനിച്ചു ഹോട്ടല്‍ ജീവിതം ആരംഭിച്ച പരിസ്ഥിതി പ്രവര്‍ത്തകനായ സലാം പനോളിയാണ് തുച്ഛമായ വിലക്ക് വയര്‍നിറയെ ഭക്ഷണം കൊടുത്ത് മഹീശത്തിനു തുടക്കം കുറിച്ചത് നിര്‍ഭാഗ്യവശാല്‍ അന്നത് പരാജയപ്പെടുകയും പിന്നീട് സഹോദരന്‍ അന്‍വര്‍ പനോളി ഏറ്റടുത്ത് വിജയിപ്പിക്കുകയുമായിരുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+