ഈ വര്‍ഷത്തെ സനാതന ധര്‍മ്മവേദി സരസ്വതി പുരസ്‌കാരം സംവിധായകന്‍ അലി അക്ബറിന്
തിരൂര്‍: തൃക്കണ്ടിയൂര്‍ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് എല്ലാവര്‍ഷവും സനാതന ധര്‍മ്മവേദി തിരൂര്‍ നല്‍കിവരാറുള്ള എട്ടാമത് സരസ്വതി പുരസ്‌കാരത്തിന് ചലച്ചിത്ര സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അലി അക്ബര്‍ തിരഞ്ഞെടുക്കപ്പെട്ടു. പതിനായിരത്തൊന്ന് രൂപയാണ് പുരസ്‌കാരം. ഒക്ടോബര്‍ 22ന് രാവിലെ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും. കോഴിക്കോട് വച്ച് നടക്കുന്ന ചടങ്ങില്‍ സാമൂതിരി രാജ പുരസ്‌കാരം നല്‍കും.

അതേസമയം, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ചരിത്രം പറയുന്ന വാരിയംകുന്നന്‍ എന്ന സിനിമയുടെ പ്രഖ്യാപനം ഈ അടുത്ത് അലി അക്ബര്‍ നടത്തിയിരുന്നു. ആഷിഖ് അബു -പൃഥ്വിരാജ് ടീം ഇതുമായി ബന്ധപ്പെട്ട ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അലി അക്ബറിന്റെ പ്രഖ്യാപനം.
ആഷിഖ് അബു -പൃഥ്വിരാജ് ടീം ചിത്രത്തിനെതിരെ സംഘപരിവാര്‍ അനകുലീകള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. വാരിയംകുന്നന്‍ ഹിന്ദുവിരുദ്ധനാണെന്നും അദ്ദേഹത്തെ വെള്ളപൂശാനുളള ശ്രമം ആണ് സിനിമ എന്നുമാരോപിച്ചായിരുന്നു ബിജെപി വിവാദം കത്തിച്ചത്. തൊട്ട് പിന്നാലെയായിരുന്നു വാരിയംകുന്നത് ഹാജിയെ വില്ലനാക്കി അവതരിപ്പിക്കുന്ന 1921 എന്ന സിനിമ സംവിധായകന്‍ അലി അക്ബര്‍ പ്രഖ്യാപിച്ചത്.ക്രൗഡ് ഫണ്ടിംഗ് രീതിയില്‍ സിനിമ നിര്‍മ്മിക്കുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതി വച്ച് 1921 എന്ന സിനിമ വലിയ ക്യാന്‍വാസില്‍ സാധ്യമാകില്ലെന്നാണ് അലി അക്ബര്‍ ഈ അടുത്ത് അറിയിച്ചത്. .












Click it and Unblock the Notifications