മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പഠനനിലവാരം ഉയര്‍ത്താന്‍ ശാന്തിയും അച്ചടക്കവും പ്രധാനം: കാലിക്കറ്റ് പ്രൊ.വി.സി: ഡോ.പി.മോഹന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: പഠനനിലവാരം ഉയരുന്നതില്‍ കാമ്പസുകളിലെ ശാന്തമായ അന്തരീക്ഷവും അച്ചടക്കവും സുപ്രധാന ഘടകങ്ങളാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ പറഞ്ഞു. സര്‍വകലാശാലക്ക് കീഴിലെ മാധ്യമ പഠനവിഭാഗങ്ങളിലെ പുതിയ ബാച്ചിന്റെ പ്രവേശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടുന്ന കാമ്പസ് സമൂഹത്തിന്റെ സ്വയം നിയന്ത്രിത അച്ചടക്കമാണ് സര്‍വകലാശാലയുടെ സമീപനം. സത്യം കണ്ടെത്തി ശരിയായ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശക്തമായ മൂല്യബോധം ഉണ്ടാവേണ്ടത് സമൂഹനന്മക്ക് അനിവാര്യമാണ്. നിരപരാധികള്‍ക്ക് മുറിവേല്‍ക്കാന്‍ ഇടവരുന്നത് ഒഴിവാക്കുകയും വാര്‍ത്തകള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുകയും വേണം. മാധ്യമ പ്രവര്‍ത്തന മേഖല കഠിനാധ്വാനം ആവശ്യമുള്ള മേഖലയാണെന്നും പ്രോ-വൈസ് ചാന്‍സലര്‍ പറഞ്ഞു.

ചടങ്ങില്‍ ജേര്‍ണലിസം പഠനവകുപ്പ് മേധാവി ഡോ.എന്‍.മുഹമ്മദലി അധ്യക്ഷനായിരുന്നു. പഠനവകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എന്‍.ശിഖ, ഡോ.വി.അബ്ദുല്‍ മുനീര്‍, ഡോ.എ.ഹമീദ്, കെ.ഇ.എന്‍.കുഞ്ഞഹമ്മദ്, ഫോട്ടോ ജേര്‍ണലിസ്റ്റ് പി.മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.

സര്‍വകലാശാലയില്‍ നാടകം പുനരാരംഭിക്കുന്നു

സര്‍വകലാശാലയില്‍ നാടകം പുനരാരംഭിക്കുന്നു

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നാടകാവതരണ പരിപാടി പുനരാരംഭിക്കുന്നു. കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സര്‍വകലാശാലാ പബ്ലിക് റിലേഷന്‍സ് വിഭാഗമാണ് നാടകം സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് ഒമ്പതിനാണ് അടുത്ത നാടകം. സര്‍വകലാശാലാ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6.30-ന് നടത്തുന്ന പരിപാടിയില്‍ പ്രവേശനം സൗജന്യമാണ്. അമ്പലപ്പുഴ അക്ഷരജ്വാലാ സമിതിയുടെ 'വേറിട്ട കാഴ്ചകള്‍' ആണ് ഒമ്പതാം തിയതി അവതരിപ്പിക്കുക.

സുവര്‍ണ്ണ സംഗമം ജൂലൈ 30-ന്

സുവര്‍ണ്ണ സംഗമം ജൂലൈ 30-ന്

കാലിക്കറ്റ് സര്‍വകലാശാലയില്‍ കഴിഞ്ഞ കാലങ്ങളില്‍ സെനറ്റ്-സിന്റിക്കേറ്റ് അംഗങ്ങള്‍, വൈസ് ചാന്‍സലര്‍, പ്രോ-വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, പരീക്ഷാ കണ്‍ട്രോളര്‍, അധ്യാപകര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ളവരുടെ വിപുലമായ സംഗമം സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നു. ജൂലൈ 30-ന് സെമിനാര്‍ കോംപ്ലക്സിലാണ് സംഗമം നടത്തുക. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വിവരങ്ങള്‍ക്ക്: 0494 2407139, 9447947640.

പൂര്‍വകാല ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ വ്യത്യസ്ത സംഗമ പരിപാടികളും നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇവയുടെ തിയതികള്‍ പിന്നീട് നിശ്ചയിക്കും.

സര്‍വകലാശാലയില്‍ ത്രിദിന അറബി അന്താരാഷ്ട്ര സെമിനാര്‍

സര്‍വകലാശാലയില്‍ ത്രിദിന അറബി അന്താരാഷ്ട്ര സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗം, അറബിഭാഷാ പഠനം രണ്ടായിരത്തിന് ശേഷം'എന്ന വിഷയത്തില്‍ ജൂലൈ 25 മുതല്‍ 27 വരെ തിയതികളില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കുന്നു. അറബി വിഭാഗം ഹാളില്‍ ജൂലൈ 25-ന് രാവിലെ പത്ത് മണിക്ക് പ്രൊ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഡോ.എ.ബി.മൊയ്തീന്‍കുട്ടി (ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ്) മുഖ്യാതിഥിയായിരിക്കും. വിവിധ സെഷനുകളില്‍ ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളില്‍ നിന്നുള്ള പ്രഫസര്‍മാരും വിദേശ പ്രതിനിധികളും പങ്കെടുക്കും. നൂതന സാങ്കേതിക വിദ്യകളിലൂടെയുള്ള അറബിക് കരികുലം, അറബി ഭാഷാപഠനത്തിനായുള്ള വെബ്സൈറ്റുകള്‍, അപ്ലിക്കേഷനുകള്‍, ഇന്റര്‍നെറ്റിലെ അറബിഭാഷാ ആശയവിനിമയങ്ങള്‍, 21-ാം നൂറ്റാണ്ടിലെ അറബിഭാഷാ സംഭാവനകള്‍ എന്നീ മേഖലകള്‍ സെമിനാറില്‍ ചര്‍ച്ചാവിഷയമാകും. വിവരങ്ങള്‍ക്ക്: 9497343532.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം 31-ന്

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം 31-ന്

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളേജുകളിലെ ഈ വര്‍ഷത്തെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന തിയതി ജൂലൈ 31-ലേക്ക് മാറ്റി. ആഗസറ്റ് 16-നാണ് വോട്ടെടുപ്പ്. വിവരങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ഷെഡ്യൂളിനും വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Malappuram
English summary
Discipline and calm nature for better education
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X