Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിസ്ഥലത്തെ തര്‍ക്കം;കുട്ടിയെ കിണറ്റിലെറിഞ്ഞു

കൊണ്ടോട്ടി: ജോലി സ്ഥലത്തെ തര്‍ക്കം മൂത്ത് സഹപ്രവര്‍ത്തകയുടെ കുട്ടിയെ കിണറ്റിലെറിഞ്ഞു. കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് പുളിക്കലില്‍ ആണ് സംഭവം.

പുളിക്കല്‍ പെരിയമ്പലത്തിനടുത്ത് വാടകക്ക് താമസിക്കുന്ന രതീഷിന്റേയും ഷൈനിയുടേയും മകളെയാണ് കിണറ്റിലെറിഞ്ഞത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേവികയാണ് കിണറ്റില്‍ വീണത്. ഷൈനിക്കൊപ്പം സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിചെയ്തിരുന്ന ഫര്‍സാനയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞതെന്നാണ് വിവരം.

Malappuram Map

ഫര്‍സാനയും ഷൈനിയും സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. ഇതിനിടെ ഫര്‍സാനക്ക് ജോലി നഷ്ടപ്പെട്ടു. ഷൈനികാരണമാണ് തന്റെ ജോലി നഷ്ടപ്പെട്ടതെന്നാണ് ഫര്‍സാന വിശ്വസിച്ചിരുന്നതെന്ന് പറയുന്നു.

സ്‌കൂളില്‍ നിന്ന് പെണ്‍കുട്ടിയെ വിളിച്ചിറക്കിക്കൊണ്ടുവന്നതിന് ശേഷമാണ് ഫര്‍സാന കിണറ്റിലേക്ക് തള്ളിയിട്ടത്. അയല്‍വാസിയായ ഒരു സ്ത്രീ ഇത് കണ്ടു. അവര്‍ ബഹളം വച്ചതോടെ ആളുകള്‍ ഓടിക്കൂടി കുട്ടിയെ രക്ഷിക്കുകയായിരുന്നു.

കിണറ്റില്‍ സ്ഥാപിച്ചിരുന്ന മോട്ടോറിന്റെ പമ്പില്‍ പിടിച്ചാണ് കുട്ടി നിന്നിരുന്നത്. അല്ലെങ്കില്‍ വന്‍ ദുരന്തത്തില്‍ സംഭവം അവസാനിച്ചേനെ. കുട്ടിയെ ഉടന്‍ തന്നെ മഞ്ചേരിയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജൂണ്‍ 11 ബുധനാഴ്ചയാണ് സംഭവം നടന്നത്. കുട്ടിയെ അടുത്ത ദിവസം തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+