Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂരിലെ വലിയ വിമാന സര്‍വീസിന് തീരുമാനമായി, എയര്‍ ഇന്ത്യ സൗദി സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് സി എം ഡി പ്രദീപ് സിങ് ഖറോള

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് എയര്‍ ഇന്ത്യ ചെയര്‍മാനും, മാനേജിങ് ഡയറക്ടറുമായ പ്രദീപ് സിങ് ഖറോളയുമായി പി കെ കുഞ്ഞാലിക്കുട്ടി എം പി, പി വി അബ്ദുല്‍ വഹാബ് എം പി, വി കെ ഇബ്രാഹിം കുഞ്ഞ് എം എല്‍ എ എന്നിവര്‍ ചര്‍ച്ച നടത്തി.

2015ല്‍ കരിപ്പൂരിലെ റണ്‍വേ നവീകരണവുമായി ബന്ധപ്പെട്ട് നിറുത്തി വെച്ച സര്‍വീസുകള്‍ വികസന പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതോടെ പുനരാരംഭിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഡി ജി സി എയുടെ അനുമതി അടക്കം ലഭിച്ചിട്ടും എയര്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടി വൈകുന്നതിനാലാണ് എയര്‍ ഇന്ത്യ സി എം ഡിയെ കണ്ട് നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

PK Kunhalikutty

കോഴിക്കോട്ട് നിന്ന് ജിദ്ദ, റിയാദ് എന്നിവടങ്ങളിലേക്ക് നേരിട്ട് വിമാന സര്‍വീസ് എയര്‍ ഇന്ത്യ പുനരാരംഭിക്കണമെന്നാണ് എം പിമാര്‍ ഉള്‍പ്പെടെയുള്ള സംഘം ആവശ്യപ്പെട്ടത്. അനുകൂലമായ മറുപടിയാണ് അദ്ദേഹത്തില്‍ നിന്നും ലഭിച്ചതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ വൈകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇതേ സംഘം വ്യോമയാന വകുപ്പ് സെക്രട്ടറി രാജീവ് നയാന്‍ ചൗബേയുമായി ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹത്തില്‍ നിന്നും അനുകൂല നിലപാടാണ് ലഭിച്ചത്.

അതേ സമയം മാസങ്ങള്‍ക്ക് മൂമ്പെ തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ച കരിപ്പൂരിലെ പുതിയ അന്താരാഷ്ട്ര ആഗമന ടെര്‍മിനലിന്റെ ഉദ്ഘാടനം നീളുന്നു വലിയ വിമാനങ്ങളുടെ സര്‍വീസ് പോലെതന്നെ കരിപ്പൂരിലെ പുതിയ അന്താരാഷ്ട്ര ആഗമന ടെര്‍മിനല്‍ ഉദ്ഘാടനവും നീണ്ടുപോകുന്നതിനെതിരെ പരാതികളുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മാസം തുറന്നു പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിരുന്ന പുതിയ ടെര്‍മിനല്‍ എന്നു തുറക്കുമെന്ന കാര്യത്തില്‍ വിമാനത്തവള ഡയറ്കടര്‍ക്കും ഒരുനിശ്ചയമില്ല.

17,000 ചതുരശ്ര മീറ്ററില്‍ അത്യാധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര മാനദണ്ഡപ്രകാരം നിര്‍മിച്ചിരിക്കുന്ന ടെര്‍മിനല്‍ ഓഗസ്റ്റ് ആദ്യത്തില്‍ ട്രയല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും അതേ മാസം അവസാനത്തോടെ പൂര്‍ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തനം തുടങ്ങാനും ഔദ്യോഗിക ഉദ്ഘാടനം നടത്താനുമായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവില്‍ പുതിയ ടെര്‍മിനല്‍ എന്നു തുറന്നുകൊടുക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് കരിപ്പൂര്‍ വിമാനത്തവള ഡയറക്ടര്‍ ശ്രീനിവാസറാവു പറഞ്ഞു.

പുതിയ ടെര്‍മിനല്‍ തുറക്കുന്നതോടെ ഇന്ന് യാത്രക്കാര്‍ അനുഭവിക്കുന്ന വലിയ പ്രയാസങ്ങള്‍ക്ക് അറുതിയാകുമെന്നിരിക്കെ ഉദ്ഘാടനം നീട്ടക്കൊണ്ടുപോകുന്നതിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കരിപ്പൂരില്‍ ഇടത്തരം-വലിയ വിമാനങ്ങളുടെ അനുമതി ലഭിക്കാനിരിക്കെ പുതിയ ടെര്‍മിനല്‍കൂടി തുറന്നുകൊടുക്കുന്നതോടെ പുറത്തിറങ്ങാനായി യാത്രക്കാര്‍ക്ക് മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി സ്ഥിതിയുണ്ടാകില്ല.

നിലവിലുളള ടെര്‍മിനലില്‍ യാത്രക്കാര്‍ക്ക് ആവശ്യമുളള സൗകര്യമില്ലാത്തതിനാല്‍ വിമാനങ്ങള്‍ ഒന്നിച്ചെത്തുമ്പോള്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന് പരിഹാരമായി 2009 ല്‍ നിര്‍മിക്കാനുദ്ദേശിച്ച ടെര്‍മിനലിന്റെ നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. നാല് തവണ ടെന്‍ഡര്‍ വിവിധ കമ്പനികള്‍ ഏറ്റെടുത്തെങ്കിലും ഉപേക്ഷിക്കുകയായിരുന്നു.

17,000 ചതുരശ്ര മീറ്ററില്‍ രണ്ട് നിലയിലാണ് ടെര്‍മിനല്‍ പൂര്‍ത്തിയായിരിക്കുന്നത്. നിലവില്‍ 916 യാത്രക്കാരാണ് ഒരേ സമയം ടെര്‍മിനലില്‍ ഉള്‍ക്കൊളളാന്‍ കഴിയുക. പുതിയ ടെര്‍മിനലില്‍ അന്താരാഷ്്രട മാനദണ്ഡപ്രകാരം ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍കൊളളാന്‍ കഴിയും. കൂടാതെ, ടെര്‍മിനലില്‍ 44ചെക്ക് ഇന്‍ കൗണ്ടര്‍, 48 എമിഗ്രേഷന്‍ കൗണ്ടര്‍, 20 കസ്റ്റംസ് കൗണ്ടര്‍, അഞ്ച് കണ്‍വെയര്‍ ബെല്‍റ്റുകള്‍, അഞ്ച് എക്‌സ്‌റേ മെഷീനുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതോടെ തിരക്കിന് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. 85.18 കോടി രൂപ ചെലവില്‍ കെട്ടിടവും 35 കോടി രൂപ ചെലവിലാണ് മറ്റ് സൗകര്യങ്ങളും ടെര്‍മിനലിനുളളില്‍ ഒരുക്കിയിരിക്കുന്നത്.

പുതിയ ടെര്‍മിനലില്‍ വി.ഐ.പി ലോഞ്ചും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കരിപ്പൂരില്‍ ആദ്യമായാണ് വിഐ.പി ലോഞ്ച് ഒരുക്കിയിരിക്കുന്നത്. നിലവിലുളള അന്താരാഷ്്ട്ര ടെര്‍മിനല്‍ പൂര്‍ണമായും ഇനി മുതല്‍ അന്താരാഷ്ട്ര പുറപ്പെടല്‍ കേന്ദ്രമായിരിക്കും. രണ്ട് കോടി രൂപ ചെലവില്‍ ഈ ടെര്‍മിനലിനുളളിലെ ടോയ്‌ലറ്റുകള്‍ നവീകരിക്കുന്ന പ്രവൃത്തിയും ഉടന്‍ ആരംഭിക്കും. കൂടാതെ, വിമാനത്താവളത്തിന്റെ മുന്‍വശം സൗന്ദര്യവത്കരിക്കുന്ന നടപടിയും അന്തിമഘട്ടത്തിലാണ്. കരിപ്പൂര്‍ വിമാനത്തവളത്തില്‍നിന്നുള്ള വലിയ വിമാന സര്‍വീസും നേരത്തെ പ്രഖ്യാപിച്ച സമയത്ത് സര്‍വീസ് നടത്താനാകാതെ നീണ്ടുപോകുകയായാണ്. കഴിഞ്ഞ ജുലൈ 31നകം വലിയവിമാന സര്‍വീസ് ആരംഭിക്കുമെന്ന ജനപ്രതിനിധികളുടെ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഇതുവരെയും സര്‍വീസ് ആരംഭിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+