മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാല് പതിറ്റാണ്ടുകാലത്തെ ഇടി മുഹമ്മദ് ബഷീര്‍ എന്ന രാഷ്ട്രീയക്കാരന്റെ പൊതു ജീവിതം, 'ഇ.ടി സൗമ്യം സമര്‍പ്പിതം' ഡോക്യുമെന്ററി പുറത്തിറങ്ങി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നാല് പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, പൊതു ജീവിതം വരച്ചു കാട്ടുന്ന 'ഇ.ടി സൗമ്യം സമര്‍പ്പിതം' ഡോക്യുമെന്ററി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ പ്രകാശനം ചെയ്തു. ഇ.ടിയുടെ പാര്‍ലമെന്റ് പ്രസംഗങ്ങള്‍, ജനപ്രതിനിധിയായി പ്രവര്‍ത്തിച്ച കാലത്ത് നടപ്പിലാക്കിയ വിവിധ പരിഷ്‌കാരങ്ങള്‍, മാതൃകാ പദ്ധതികള്‍ എന്നിവയെല്ലാം മികവുറ്റ ദൃഷ്യാവിഷ്‌കാരങ്ങളോടെ പറയുന്ന ഡോക്യുമെന്ററിയില്‍ ജില്ലയിലെ പ്രമുഖ സാഹിത്യകാരന്‍മാരുടെ പ്രതികരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

<strong>കിഴക്കന്‍ യുപിയില്‍ പ്രിയങ്കയുടെ ആദ്യ റാലി ഒരുങ്ങുന്നു, ദിവസങ്ങള്‍ക്കുള്ളില്‍ പ്രചാരണത്തിനിറങ്ങും!!</strong>കിഴക്കന്‍ യുപിയില്‍ പ്രിയങ്കയുടെ ആദ്യ റാലി ഒരുങ്ങുന്നു, ദിവസങ്ങള്‍ക്കുള്ളില്‍ പ്രചാരണത്തിനിറങ്ങും!!

ഭരണമികവിനൊപ്പം ഇ.ടിയെന്ന നേതാവ് നേതൃത്വം നല്‍കുന്ന സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനം ഉള്‍പ്പെടെ പ്രതിപാദിക്കുന്ന ഈ ഡോക്യുമെന്ററിയില്‍ വിദ്യാര്‍ഥി നേതാവും തൊഴിലാളി നേതാവും ഒക്കെയായി വളര്‍ന്നു വന്ന ഇ.ടിയുടെ ജീവിതം അനാവരണം ചെയ്യുന്നുണ്ട്. മലപ്പുറം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, വി.എ കരീം, പി.ടി അജയ് മോഹന്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, ഇ. മുഹമ്മദ് കുഞ്ഞി, മുജീബ് കാടേരി, ബാവ വിസപ്പടി പങ്കെടുത്തു.

ET Muhammad Basheer

ഡോക്യൂമെന്ററിയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയ ടി.പി.എം ബഷീര്‍, കെ.എം ഷാഫി, സംവിധാനം നിര്‍വ്വഹിച്ച വിജീഷ് ഒലീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അഷ്റഫ് തെന്നല, കോ-ഓര്‍ഡിനേറ്റര്‍ ശിഹാബ് പെരുവള്ളൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തൊഴിലാളി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്ന് വന്ന ഇ.ടി മുഹമ്മദ് ബഷീര്‍ മികവുറ്റ രാഷ്ട്രീയ നേതാവാണെന്ന് മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. ഇ.ടി സൗമ്യം സമര്‍പ്പിതം ഡോക്യുമെന്ററി പ്രകാശന ചടങ്ങില്‍ മുഖ്യതിഥിയായി പങ്കെടുത്ത് സംസാരിക്കുയായിരുന്നു.

തൊഴിലാളി നേതാവായി പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ ഏറ്റവും അടുത്ത ഹൃദയ ബന്ധം പുലര്‍ത്തിയ വ്യക്തിയാണ് ഇ.ടി മുഹമ്മദ് ബഷീര്‍. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനം മുഖമുദ്രയാക്കി. ട്രേഡ് യൂണിയന്‍ രംഗത്ത് കടന്നു വന്ന കാലം മുതല്‍ തൊഴിലാളി നേതാക്കള്‍ക്ക് മാതൃകയായി. പിന്നീട് ഭരണ രംഗത്തേക്ക് കടന്ന് വന്നപ്പോള്‍ മാതൃക യോഗ്യനായ ഭരണാധകാരിയായി. എല്ലാവരേയും ഒരു പോലെ കാണാന്‍ സാധിക്കുന്ന പ്രകൃതമാണ് മറ്റുള്ളവരില്‍ നിന്നും ഇ.ടിയെ വേറിട്ട് നിര്‍ത്തുന്നത്.

ഒരുമിച്ച് പ്രവര്‍ത്തിച്ച അനുഭവ ബോധത്തിന്റെ അടിസ്ഥാനത്തിലാണ് തനിക്കിത് പറയാന്‍ സാധിക്കുന്നത്. വരും തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച നേട്ടം കൊയ്യും. മതേതര ഭാരതത്തിന്റെ നിലനില്‍പ്പിന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭരണമാറ്റം ഓരോ രാഷ്ട്ര സ്നേഹിയായ പൗരന്റേയും കാത്തിരിപ്പാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പുതിയ സൂര്യോദയത്തിനായി ഇന്ത്യന്‍ ജനത കാത്തിരിക്കുകയാണെന്നും ഇത് മോദി ഭരണകാലത്തെ തെറ്റുകള്‍ തിരുത്തുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍. 'ഇ.ടി സൗമ്യം, സമര്‍പ്പിതം' ഡോക്യുമെന്ററി പ്രകാശന ചടങ്ങിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കേന്ദ്ര ഭരണകൂടഭീകരതയില്‍ നിന്നും മോചനമാഗ്രഹിക്കുന്ന ജനങ്ങള്‍ മതേതരത്വ കക്ഷികളെ വിജയിപ്പിക്കും. മഹത്തായ ദേശീയ ദൗത്യമാണ് തന്നിലര്‍പ്പിതമായിട്ടുള്ളത്.

ഈ ദൗത്യനിര്‍വ്വഹണത്തിന് ജനങ്ങളുടെ പിന്തുണവേണം. ഫാസിസ്റ്റ് ഭരണത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന അക്രമ രാഷ്ട്രീയത്തില്‍ നിന്നും ജനങ്ങള്‍ മോചനം ആഗ്രഹിക്കുന്നുണ്ട്. പെരിയയിലെ കൊലപാതകം കേരള സമൂഹത്തിന്റെ മുഴുവന്‍ ദുഖമാണ്. പെരിയയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കുടുംബങ്ങളെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. ഈ സര്‍ക്കാറിന്റെ പതനത്തിന് ആ കുടുംബത്തിന്റെ കണ്ണീര്‍ മതിയെന്നും ഇ.ടി കൂട്ടി ചേര്‍ത്തു.

പി.ജെ ജോസഫിന്റെ സ്ഥാനാര്‍ഥിത്വം കേരള കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പ്രശ്നത്തില്‍ യു.ഡി.എഫ് ഇടപെടേണ്ട സാഹചര്യം നിലവില്‍ ഇല്ല. വിഷയങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനെ മുതലെടുക്കാന്‍ ചിലഭാഗങ്ങളില്‍ നിന്നും ശ്രമം നടക്കുന്നുണ്ട്. അവരുടെ മുന്നിണിക്കുള്ള നീറികൊണ്ടിരിക്കുന്ന ആഭ്യന്തര വിഷയങ്ങള്‍ തീര്‍ത്തിട്ടു മതി ഇക്കാര്യങ്ങള്‍ പ്രതികരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

Malappuram
English summary
Documetory released about ET muhammed Basheer in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X