Get Updates
Get notified of breaking news, exclusive insights, and must-see stories!

വളര്‍ത്തുനായയെ ബൈക്കില്‍ കെട്ടിവലിച്ച് ക്രൂരത; പ്രതി അറസ്റ്റില്‍, ചുമത്തിയത് നിസാര വകുപ്പുകള്‍

മലപ്പുറം: എടക്കരയില്‍ നായയെ ബൈക്കില്‍ കെട്ടിവലിച്ചയാള്‍ അറസ്റ്റില്‍. കരുനെച്ചിയല്‍ താമസിക്കുന്ന സേവ്യര്‍ ആണ് അറസ്റ്റിലായത്. തമിഴ്‌നാട് സ്വദേശിയായ സേവ്യറുടെ ഭാര്യയുടെ നാടാണ് കരുനെച്ചി. പ്രതിക്കെതിരെ മൃഗങ്ങള്‍ക്കെതിരായ ക്രൂരതയ്ക്കും ഐപിസി 429 ഉം ആണ് ചുമത്തിയത്. സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിത്. കഴിഞ്ഞ ദിവസമാണ് സേവ്യര്‍ നായയെ ബൈക്കില്‍ കെട്ടിവലിച്ചത്. നാട്ടുകാര്‍ ഇടപെട്ടതോടെ ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.

p

മാംഗ്ലൂര്‍ തീരത്ത് കാണാതയ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നാവിക സേനയുടെ തിരച്ചില്‍; ചിത്രങ്ങള്‍ കാണാം

വീട്ടിലെ ചെരുപ്പുകള്‍ നായ കടിച്ചു എന്നാണ് ക്രൂരതയ്ക്ക് കാരണമായി സേവ്യര്‍ പറഞ്ഞത്. മൂന്ന് കിലോമീറ്ററോളം നായയെ കെട്ടിവലിച്ചിരുന്നു. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. നായയുടെ കാലിലും ശരീരത്തിലും മുറിവുണ്ട്. എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സിന്റെ സംരക്ഷണയിലാണ് നായ ഇപ്പോള്‍. ഇന്ന് നായയെ മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. മുമ്പും സമാനമായ സംഭവം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എറണാകുളത്ത് കാറില്‍ നായയെ കെട്ടിവലിച്ച സംഭവമാണ് അടുത്തിടെ വിവാദമായത്.

ഒരേ സമയം രാജകുമാരിയെ പോലെയും ഗ്ലാമറസായിട്ടും നിത്യ രാജ്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+