ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കിയപ്പോള്‍ കരിപ്പൂരില്‍ നടന്നത്... ലക്ഷങ്ങളുടെ നഷ്ടം
കരിപ്പൂര്‍: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രവാസികളുമായി എത്തേണ്ട വിമാനം... യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പ്രവാസികള്‍ നടത്തിക്കഴിഞ്ഞു. ഏറ്റവും ഒടുവിലാണ് അറിഞ്ഞത് ദോഹയില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഇപ്പോഴും കരിപ്പൂരിലാണെന്ന്. കരിപ്പൂരില്‍ നിന്ന് ദോഹയിലെത്തിയ ശേഷമാണ് വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്നത്.

നാട്ടിലേക്കുള്ള മടക്കത്തിന് പ്രവാസികള്‍ സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത ശേഷമാണ് എയര്‍ ഇന്ത്യ കേരളത്തിലേക്ക് കൊണ്ടുപോകുന്നത് എന്നറിഞ്ഞതോടെ ഖത്തറില്‍ നിന്ന് യാത്രാ അനുമതി കിട്ടിയില്ല. പണം വാങ്ങിയാണേല്‍ മറ്റു വഴികളില്ലേ എന്നണ് അവരുടെ നിലപാട്. ഖത്തര്‍ അനുമതി നല്‍കാത്തത് കാരണം കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ട വിമാനം യാത്ര മുടക്കി.
ഇതോടെ വിമാനത്തില്‍ കയറ്റിയ എല്ലാ ചരക്കുകളും തിരിച്ചിറക്കേണ്ടി വന്നു. യാത്രക്കാരുള്ളത് ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് മത്രമാണ്. ഗള്‍ഫിലേക്ക് പോകുമ്പോള്‍ വിമാനങ്ങളില്‍ ചരക്കുകള്‍ കയറ്റുകയാണ് ചെയ്യുന്നത്. ഇങ്ങനെ കൊണ്ടുപോകാന്‍ കയറ്റിയ പഴങ്ങളും പച്ചക്കറികളുമാണ് കരിപ്പൂരില്‍ തിരിച്ചിറക്കേണ്ടി വന്നത്. ഏഴ് ടണ്‍ ചരക്കുകള്‍ തിരിച്ചിറക്കേണ്ടി വന്നുവത്രെ.
Recommended Video
ഖത്തറിലെ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്കുള്ള കെബി എക്‌സ്‌പോര്‍ട്ടേഴ്‌സിന്റെ ചരക്കുകളാണ് തിരിച്ചിറക്കിയത്. ഇവ പിന്നീട് ഏജന്‍സിയുടെ ഗോഡൗണിലേക്ക് മാറ്റി. ഇനി ഗള്‍ഫിലേക്ക് കയറ്റി അയക്കാന്‍ സാധിക്കില്ല. നാട്ടിലെ അങ്ങാടികളില്‍ വിറ്റാലും ചുരുങ്ങിയത് അഞ്ച് ലക്ഷം രൂപ നഷ്ടമുണ്ടാകുമെന്ന് ഏജന്‍സി ഉടമ കെകെ റഫീഖ് പറയുന്നു.












Click it and Unblock the Notifications