മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആശങ്കയില്‍ മലപ്പുറം: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍... ടിപിആര്‍ ഞെട്ടിപ്പിക്കുന്ന ഉയരത്തില്‍

Google Oneindia Malayalam News

മലപ്പുറം: സംസ്ഥാനത്ത് ഇന്ന് 39,995 പേര്‍ക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. അതില്‍ ഏറ്റവും അധികം രോഗികള്‍ ഉള്ളത് മലപ്പുറം ജില്ലയില്‍ ആണ്. 5044 പേര്‍ക്കാണ് മലപ്പുറം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

രണ്ട് ഡോസ് വാക്‌സിന്‍... രണ്ടും വെവ്വേറെ വാക്‌സിനുകള്‍ എടുത്താല്‍ എന്ത് സംഭവിക്കും? ഇതാണ് അതിന്റെ ഫലംരണ്ട് ഡോസ് വാക്‌സിന്‍... രണ്ടും വെവ്വേറെ വാക്‌സിനുകള്‍ എടുത്താല്‍ എന്ത് സംഭവിക്കും? ഇതാണ് അതിന്റെ ഫലം

പ്രവര്‍ത്തക സമിതിയില്‍ ഇനിയുമൊരു മലയാളി? അസാധ്യം... ചെന്നിത്തല വന്നാല്‍ ഉമ്മന്‍ ചാണ്ടി പുറത്തേക്ക്പ്രവര്‍ത്തക സമിതിയില്‍ ഇനിയുമൊരു മലയാളി? അസാധ്യം... ചെന്നിത്തല വന്നാല്‍ ഉമ്മന്‍ ചാണ്ടി പുറത്തേക്ക്

രോഗബാധിതരുടെ എണ്ണം മാത്രമല്ല പ്രശ്‌നം. മലപ്പുറം ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റിയും വളരെ കൂടുതലാണ്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 28.61 ആണ്. എന്നാല്‍ മലപ്പുറത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നാല്‍പത് ശതമാനത്തിന് മുകളില്‍ ആണ്. വിശദാംശങ്ങള്‍...

രോഗികള്‍

രോഗികള്‍

അടുത്തിടെ ആദ്യമായാണ് രോഗികളുടെ എണ്ണത്തില്‍ മലപ്പുറം ഒന്നാം സ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞ ആഴ്ചയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ മുന്നിലുണ്ടായിരുന്ന കോഴിക്കോട്, ഇത്തവണ രോഗികളുടെ എണ്ണം കുറവാണ് എന്നത് ആശ്വാസകരമാണ്.

42.6 ശതമാനം

42.6 ശതമാനം

മലപ്പുറം ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇപ്പോള്‍ ഏവരേയും ഭയപ്പെടുത്തുന്നത്. 42.6 ശതമാനം ആണ് ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാന ശരാശരിയേക്കാള്‍ 12 ശതമാനത്തില്‍ അധികം കൂടുതലാണ് മലപ്പുറത്ത്.

ദിവസങ്ങളായി

ദിവസങ്ങളായി

കുറച്ച് ദിവസങ്ങളായി മലപ്പുറത്ത് രോഗബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിലും ഈ വര്‍ദ്ധനയുണ്ട്. കഴിഞ്ഞ ദിവസം 39.03 ശതമാനം ആയിരുന്നു മലപ്പുറത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്.

സമ്പര്‍ക്കത്തിലൂടെ തന്നെ

സമ്പര്‍ക്കത്തിലൂടെ തന്നെ

സമ്പര്‍ക്കത്തിലൂടെ തന്നെയാണ് ഇപ്പോള്‍ രോഗബാധ ഏറ്റവും അധികം സംഭവിക്കുന്നത്. മലപ്പുറം ജില്ലയില്‍ ഇന്ന് കൊവിഡ് പോസിറ്റീവ് ആയ 4,834 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ആണ് രോഗം വന്നത്. 132 പേര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നത് വ്യക്തമല്ല.

738 മരണങ്ങള്‍

738 മരണങ്ങള്‍

മലപ്പുറം ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 738 ആണെന്നാണ് കണക്ക്. നിലവില്‍ അരലക്ഷത്തിലേറെ പേര്‍ കൊവിഡിന് ചികിത്സയില്‍ ഉണ്ട്. മൂവായിരത്തില്‍ അധികം ആളുകള്‍ ആശുപത്രികളിലുണ്ട്.

മരണങ്ങള്‍ കൂടുന്നു

മരണങ്ങള്‍ കൂടുന്നു

സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുള്ള മരണങ്ങളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇതാണ് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യം. ഒന്നാം തരംഗത്തില്‍ മരണ നിരക്ക് നിയന്ത്രിക്കാന്‍ കേരളത്തിന് സാധിച്ചിരുന്നത് ആഗോള ശ്രദ്ധ നേടിയിരുന്നു. മെയ് 13 ന് പുറത്ത് വന്ന കണക്കില്‍ 97 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് രോഗികൾ

കൊവിഡ് രോഗികൾ

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ടെസ്റ്റ് ചെയ്തത് 1,39,656 സാന്പിളുകൾ ആയിരുന്നു. അതിൽ 39,955 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിന്റെ ഫലം അറിയാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ.

ഗംഗയിലെ ശവശരീരങ്ങൾ രോഗവ്യാപത്തിന്റെ പുതിയസൂചന, മോദിക്കും ഷായ്ക്കും മിണ്ടാട്ടമില്ല- തോമസ് ഐസക്ഗംഗയിലെ ശവശരീരങ്ങൾ രോഗവ്യാപത്തിന്റെ പുതിയസൂചന, മോദിക്കും ഷായ്ക്കും മിണ്ടാട്ടമില്ല- തോമസ് ഐസക്

'മാലാഖക്കുപ്പായം മാത്രം പോര, അവരുടെ തുച്ഛമായ വേതനവും ചര്‍ച്ചയാകണം' നഴ്‌സുമാരുടെ ദിനത്തില്‍ ഡോക്ടറുടെ കുറിപ്പ്'മാലാഖക്കുപ്പായം മാത്രം പോര, അവരുടെ തുച്ഛമായ വേതനവും ചര്‍ച്ചയാകണം' നഴ്‌സുമാരുടെ ദിനത്തില്‍ ഡോക്ടറുടെ കുറിപ്പ്

Malappuram
English summary
Drastic increase in Test Positivity Rate in Malappuram District, 12 percentage higher than state average
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X