മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രക്ഷപെടാൻ ശ്രമിച്ച മയക്കുമരുന്ന് കടത്തുകാരനെ സാഹസികമായി പിടികൂടി, എക്സൈസ് ഉദ്യോഗസ്ഥന് വെടിയേറ്റു

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂര്‍ എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടറെ വെടിവെച്ച ജോര്‍ജ്കുട്ടി കൊടുംക്രമിനല്‍. മുമ്പും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ചതടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി. എക്സൈസ് കസ്റ്റഡിയില്‍നിന്നുചാടിപ്പോയ മയക്കുമരുന്ന് കേസിലെ പ്രതിയെ പിടകൂടാനുള്ള ശ്രമത്തിനിടെയാണ് എക്സൈസ് ഇന്‍സ്പെകടര്‍ക്ക് വെടിയേറ്റത്. നിലമ്പൂര്‍ എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ മനോജ് കുമാറിനാണ് കാലിന് വെടിയേറ്റത്. വെടിവെച്ച് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി കോട്ടയം സ്വദേശി ജോര്‍ജ്കുട്ടി(36)യെ എക്സൈസുകാര്‍ അതിസാഹസികമായി പിടികൂടി. ചൊവ്വാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ടുമണിയോടെയാണ് സംഭവം.

പിഡിപി, നാഷണല്‍ കോണ്‍ഫ്രന്‍സ്, കോണ്‍ഗ്രസ്; കശ്മീരില്‍ ബിജെപിക്കെതിരെ മഹാസഖ്യം രൂപീകൃതമാവുന്നുപിഡിപി, നാഷണല്‍ കോണ്‍ഫ്രന്‍സ്, കോണ്‍ഗ്രസ്; കശ്മീരില്‍ ബിജെപിക്കെതിരെ മഹാസഖ്യം രൂപീകൃതമാവുന്നു

20കിലോ ഹാഷിഷ് ഓയില്‍ കടത്തിയ കേസില്‍ തെളിവെടുപ്പിനായി ബാംഗ്ലൂരിലേക്ക് കൊണ്ടുപോകുന്ന വഴി ബാംഗ്ലൂരില്‍ വച്ച് എക്സൈസിന്റെ കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട തിരുവനന്തപുരം എക്സൈസ് കേസിലെ പ്രതിയാണ് ജോര്‍ജ്ജുകുട്ടി. ഇയാള്‍ വണ്ടൂര്‍ സ്റ്റേഷന്‍ പരിധിയിലെ കുട്ടിപ്പാറ എന്ന സ്ഥലത്ത് ഭാര്യ വീട്ടില്‍ ഉണ്ടെന്ന് എക്സൈസ് ഇന്റലിജന്‍സിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍, വഴിക്കടവ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ മനോജ് കുമാര്‍ സജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ എക്സൈസ് സംഘം രാത്രിയില്‍ വീടുവളയുകയായിരുന്നു.

malappuram

സംഭവം തിരിച്ചറിഞ്ഞ ജോര്‍ജ്ജുകുട്ടി വീട്ടിന്റെ പിറകുവശത്തെ വാതല്‍ തുറന്ന് തോക്ക് കൊണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ഇരുട്ടില്‍ നടത്തിയ വെടിവെപ്പില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ മനോജ് കുമാറിന്റെ വലതുകാലിന് മുട്ടിനുതാഴെ വെടികൊണ്ടു. ഇയാള്‍ നാല് റൗണ്ട വെടിയതുര്‍ത്തതായാണ് റിപ്പോര്‍ട്ട്. തിര തീര്‍ന്നതോടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേ എക്സൈസ് സംഘം ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് പ്രതിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

റെയിഡില്‍ എക്സൈസ് ഇന്‍സ്പെകടര്‍മാരായ മനോജ്കുമാര്‍, കെ ടി സജിമോന്‍.കൃഷ്ണകുമാര്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഷിജുമോന്‍, ശങ്കരനാരായണന്‍,മധു സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അരുണ്‍, ലിജിന്‍, റിജു, സുലൈമാന്‍, സുഭാഷ്, സതീഷ്, ദിനേശന്‍ ,സവാദ് നാലകത്ത് എന്നിവരും പങ്കെടുത്തു.

തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ 20കോടി വില വരുന്ന ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ ജോര്‍ജ് കുട്ടി ഈ മാസം നാലിന് ബെംഗളൂരുവിൽ വച്ച് തെളിവെടുപ്പിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചാണ് രക്ഷപെട്ടത്. തുടര്‍ന്ന് 27 ന് രാത്രി ജോര്‍ജ് കുട്ടി ബെംഗളൂരുവിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് കമ്മീഷണര്‍ ആനന്ത കൃഷ്ണന്റെ നിര്‍ദ്ദേശാനുസരണം തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനില്‍കുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പ്രദീപ് റാവു, കെ വി വിനോദ്, ടി ആര്‍ മുരുകേശ് കുമാര്‍,എന്നിവര്‍ ബെംഗളൂരുവിൽ എത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയതെങ്കിലും ഇവിടെ നിന്നും കസ്റ്റഡിയില്‍നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

നേരത്തെ പിടിയിലായപ്പോഴും കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ട പ്രതി അതേ വിദ്യയിലൂടെ തന്നെ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നെങ്കിലും എക്സൈസ് സംഘം നീക്കം ചെറുത്തുതോല്‍പിച്ചു. ഇന്‍സ്പെക്ടറെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. പ്രതി ഇതിന് മുന്‍പും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്‍ച്ചതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

Malappuram
English summary
Drug case accused tried to escape from custody, excise officer shot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X