മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജിംനേഷ്യത്തിലെത്തുന്ന യുവാക്കളെ ലക്ഷ്യംവെച്ച് കഞ്ചാവും വില കൂടിയ സ്റ്റിറോയിഡുകളും വില്‍പനക്ക്, തിരൂരങ്ങാടിയില്‍ യുവാവ് പിടിയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജിംനേഷ്യത്തിലെത്തുന്ന യുവാക്കളെ ലക്ഷ്യംവെച്ച് കഞ്ചാവും വില കൂടിയ സ്റ്റിറോയിഡുകളും എത്തിച്ച് വില്‍പന നടത്തുന്ന യുവാവ് തിരൂരങ്ങാടിയില്‍ പിടിയില്‍. രണ്ടര കിലോയോളം കഞ്ചാവും വിവിധതരം വില കൂടിയ സ്റ്റിറോയിഡുകളുമായാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്. വെന്നിയൂര്‍ കൊടക്കല്ല് സ്വദേശി ചെനക്കല്‍ വീട്ടില്‍ സക്കീറിനെ (25) യാണ് പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എംഒ വിനോദും പാര്‍ട്ടിയും പിടികൂടിയത്.

രാഹുലിനെ വീഴ്ത്താന്‍ മോദി നേരിട്ടിറങ്ങുന്നു..... കേരളത്തിലടക്കം നടത്തുന്നത് 25 റാലികള്‍!!

വ്യാഴാഴ്ച രാത്രി 11 മണിയോടെ മമ്പുറം പാലത്തിന് സമീപം വെച്ച് ബൈക്കില്‍ കടത്തുബോഴാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാള്‍ വര്‍ഷങ്ങളായി ചെമ്മാട് ടൗണില്‍ ജിംനേഷ്യം നടത്തിപ്പുകാരനാണ്. ജിംനേഷ്യത്തിലെത്തുന്ന യുവാക്കളാണ് ഇയാളുടെ മുഖ്യഇടപാടുകാരെന്നും പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി ജില്ലയില്‍ വന്‍തോതില്‍ ലഹരി വസതുക്കള്‍ ശേഖരിക്കാന്‍ സാധ്യതയുണ്ടെന്ന മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നെന്നും എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എം.ഒ. വിനോദ് പറഞ്ഞു.

Ganja case

വടകര എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാണ്ട് ചെയ്തു. റെയ്ഡില്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫീസര്‍മാരായ സൂരജ്, പ്രജേഷ് കുമാര്‍, ബിജു. പി, ലതീഷ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രദീപ്കുമാര്‍, പ്രമോദാസ്, ശിഹാബുദ്ദീന്‍, നിതിന്‍, വനിതാ ഓഫീസര്‍മാരായ മായാദേവി, ലിഷ, സിന്ദു ഡ്രൈവര്‍ സാജിത് തുടങ്ങിയവരും പങ്കെടുത്തു. പ്രതി സ്ഥിരമായി ജിംനേഷ്യത്തിലെത്തുന്ന യുവാക്കളെ ലക്ഷ്യംവെച്ച് കഞ്ചാവും വില കൂടിയ സ്റ്റിറോയിഡുകളും വില്‍പനക്കുകൊണ്ടുവരാറുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതു സംബന്ധിച്ചു കൂടുതല്‍ അന്വേഷണം തുടങ്ങി. സ്ഥിരമായി ജിംനേഷ്യത്തിലെത്തുന്ന യുവാക്കളില്‍നിന്നും പോലീസ് മൊഴിയെടുക്കും.

Malappuram
English summary
Drug sales in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X