മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടതു വോട്ടര്‍മാര്‍ പട്ടികക്ക് പുറത്ത്; പഞ്ചായത്ത് ജീവനക്കാരെ ഉപരോധിച്ച് ഡിവൈഎഫ്‌ഐ

Google Oneindia Malayalam News

നിലമ്പൂര്‍: സിപിഎം അനുകൂല വോട്ടര്‍മാരെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് ബോധപൂര്‍വം ഒഴിവാക്കിയെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധം. കരുവാരക്കുണ്ട് പഞ്ചായത്ത് ഓഫീസ് സെക്രട്ടറിയേയും ജീവനക്കാരെയുമാണ് ഉപരോധിച്ചത്. കരുവാരക്കുണ്ട് മേഖലാ ഡിവൈഎഫ്‌ഐ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. സിപിഎം അനുകൂല വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഉദ്യോഗസ്ഥര്‍ ഗള്‍ഫിലുള്ള മുസ്ലിം ലീഗ് വോട്ടര്‍മാരെ തിരുകികയറ്റിയെന്നും ഡിവൈഎഫ്‌ഐ ആരോപിക്കുന്നു.

30

ചില വാര്‍ഡുകളിലെ വോട്ടര്‍മാരെ മറ്റു വാര്‍ഡുകളിലെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിയെന്നും സമരക്കാര്‍ പറഞ്ഞു. പഞ്ചായത്ത് ജീവനക്കാരെ പുറത്തിറങ്ങാന്‍ സാധിക്കാത്ത വിധമായിരുന്നു ഉപരോധം. തുടര്‍ന്ന് സിപിഎം നേതാക്കളും പോലീസും സ്ഥലത്തെത്തി. ഏറെ നേരം നടന്ന ചര്‍ച്ചയുടെ ഫലമായി സമരം അവസാനിപ്പിച്ചു. നാട്ടിലുള്ള വോട്ടര്‍മാരെ ഒഴിവാക്കിയത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കേണ്ടി വരുമെന്നും ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

മമ്മൂട്ടിയും മോഹന്‍ ലാലും സൂപ്പര്‍ സ്റ്റാറുകള്‍ ആണെന്ന് തോന്നിയിട്ടില്ല; തുറന്നടിച്ച് ഷമ്മി തിലകന്‍മമ്മൂട്ടിയും മോഹന്‍ ലാലും സൂപ്പര്‍ സ്റ്റാറുകള്‍ ആണെന്ന് തോന്നിയിട്ടില്ല; തുറന്നടിച്ച് ഷമ്മി തിലകന്‍

നിലവിലെ വോട്ടര്‍ പട്ടിക വച്ച് തിരഞ്ഞെടുപ്പ് സാധ്യമല്ല. കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വരും ദിവസം ചര്‍ച്ച നടക്കുമെന്നാണ് വിവരം. ഈ ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കും. മത്രമല്ല, പരിഹാരമുണ്ടായില്ലെങ്കില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇടതുപക്ഷ നേതാക്കളുടെ കുടുംബാംഗങ്ങള്‍ വരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ട്. ഇതാണ് സമരക്കാര്‍ എടുത്തു പറയുന്നത്. യുഡിഎഫിന് വേണ്ടി ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചു എന്നാണ് ആരോപണം.

കോട്ടയത്ത് വീണ്ടും കേരള കോണ്‍ഗ്രസിന് ആഹ്ലാദം; ജോസ് കെ മാണി പാനലിന് മികച്ച വിജയം, ചുട്ട മറുപടികോട്ടയത്ത് വീണ്ടും കേരള കോണ്‍ഗ്രസിന് ആഹ്ലാദം; ജോസ് കെ മാണി പാനലിന് മികച്ച വിജയം, ചുട്ട മറുപടി

Malappuram
English summary
DYFI protest in Karuvarakkund Panchayat Office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X