മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താനൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനു നേരെ മുസ്ലിംലീഗ് അക്രമണം, ഇരുമ്പ് വടികൊണ്ടുള്ള ആക്രമണത്തില്‍ തലയ്ക്കും, കൈമുട്ടിനും പരുക്ക്

  • By Desk
Google Oneindia Malayalam News

മലപ്പുറം: തീരദേശമേഖലയായ താനൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനു നേരെ മുസ്ലിം ലീഗ് അക്രമണമെന്ന് പരാതി. ചാപ്പപ്പടി സ്വദേശി ഉമ്മീരിത്തിന്റെ പുരക്കല്‍ ഷബീബിനെയാണ് വെള്ളിയാഴ്ച രാത്രിയില്‍ ആക്രമിച്ചത്. നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയില്‍ ചാപ്പപ്പടി ഐസ് പ്ലാന്റിന് സമീപം വച്ചായിരുന്നു ആക്രമണം. തെരഞ്ഞെടുപ്പ് ദിവസമുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഇരുമ്പ് വടികൊണ്ടുള്ള ആക്രമണത്തില്‍ തലയ്ക്കും, കൈമുട്ട്, തോളെല്ല് എന്നിവയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

<strong>ജനങ്ങളെ ഭീതിയിലാഴ്ത്തി കൊച്ചിയിൽ കടയ്ക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടമെന്ന് നിഗമനം</strong>ജനങ്ങളെ ഭീതിയിലാഴ്ത്തി കൊച്ചിയിൽ കടയ്ക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടമെന്ന് നിഗമനം

ആക്രമണത്തെ തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട ഷബീബിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ചാപ്പപ്പടി സ്വദേശികളായ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഉമ്മീരിത്തിന്റെ പുരക്കല്‍ സഫാര്‍, മാണ്ടന്റെ പുരക്കല്‍ ജാബിര്‍, ജിഹാദ്, ആസിഫ് എന്നിവര്‍ ചേര്‍ന്നായിരുന്നു ആക്രമിച്ചതെന്ന് ഷബീബ് പറഞ്ഞു. താനൂര്‍ പൊലീസില്‍ പരാതി നല്‍കി.

Shabeeb

കഴിഞ്ഞ ദിവസം വി അബ്ദുറഹിമാന്‍ എംഎല്‍എക്ക് നേരെ ലീഗ് അക്രമണം ഉണ്ടായിരുന്നു. എംഎല്‍എയെ കയ്യേറ്റം ചെയ്ത് അപായപ്പെടുത്താന്‍ ശ്രമം നടന്നതായാണ് പരാതി.. തിങ്കളാഴ്ച രാത്രി ഒമ്പതോടെ ഒഴൂര്‍ വെള്ളച്ചാലിലാണ് സംഭവം. വെള്ളച്ചാല്‍ വഴി പോവുകയായിരുന്ന എംഎല്‍എയുടെ കാര്‍ തടഞ്ഞു നിര്‍ത്തിയാണ് ആക്രമിച്ചത്. പ്രദേശത്തെ അമ്പതോളം വരുന്ന ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയായിരുന്നു ആക്രമണം നടത്തിയത്.

പരാജയ ഭീതിയില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയിലും ഇദ്ദേഹത്തിനു നേരെ ലീഗ് ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞദിവസം തീരദേശത്ത് വച്ച് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ പുത്തന്‍വീട്ടിലിന്റെ റോഡ് ഷോക്ക് നേരെയും മുസ്ലിം ലീഗ് ആക്രമണം ഉണ്ടായിരുന്നു. ലീഗ് ക്രിമിനലുകള്‍ വെട്ടി പരിക്കേല്‍പ്പിച്ച കെ പി ഷംസുവിന്റെ വീടിന് നേരെയും കഴിഞ്ഞദിവസം ആക്രമണമുണ്ടായി. കടുത്ത പരാജയഭീതിയില്‍ ലീഗ് പരക്കെ അക്രമം അഴിച്ചുവിടുകയാണെന്നും, ഇതിനെതിരെ ജനകീയ പ്രതിഷേധം ഉയരണമെന്നും സിപിഐഎം താനൂര്‍ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

Malappuram
English summary
DYFI workers attacked by Muslim League in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X