മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടില്‍ ഇഡി റെയ്ഡ്; പ്രതിഷേധവുമായി സംഘടന

Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്ത് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. രാവിലെ തുടങ്ങിയ റെയ്ഡ് ഏറെ നേരം നീണ്ടു. മലപ്പുറം കുന്നുമ്മല്‍ സ്വദേശി ഷിബിലിയുടെ വീട്ടിലായിരുന്നു പരിശോധന. എന്താണ് റെയ്ഡിന് കാരണം എന്ന് വ്യക്തമല്ല. കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റഊഫ് ശെരീഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കണക്കില്‍പ്പെടാത്ത പണത്തിന്റെ ക്രയവിക്രയം നടത്തി എന്നാണ് ഇദ്ദേഹത്തിനെതിരായ ആരോപണം. യുപിയിലെ ഹത്രാസില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശെരീഫ് ശ്രമിച്ചുവെന്നും ആരോപണമുണ്ട്.

e

റഊഫ് ശെരീഫിന്റെ ബാങ്ക് അക്കൗണ്ടില്‍ നേരത്തെ രണ്ടു കോടി രൂപയോളം കണ്ടെത്തി എന്നാണ് അന്വേഷണ സംഘം റിമാന്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഈ പണവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തി എന്ന സംശയത്തിലാണ് ഷിബിലിയുടെ വീട്ടിലെ റെയ്ഡ് എന്നാണ് സൂചനകള്‍. ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. കാര്യമായ രേഖകളൊന്നും ഇവിടെ നിന്ന് ലഭിച്ചില്ല എന്നാണ് വിവരം.

പൊട്ടിച്ചിരിച്ച് കുഞ്ഞാലിക്കുട്ടി; കേരള രാഷ്ട്രീയത്തില്‍ വന്‍മാറ്റങ്ങള്‍ ഉടന്‍ എന്ന് പ്രഖ്യാപനംപൊട്ടിച്ചിരിച്ച് കുഞ്ഞാലിക്കുട്ടി; കേരള രാഷ്ട്രീയത്തില്‍ വന്‍മാറ്റങ്ങള്‍ ഉടന്‍ എന്ന് പ്രഖ്യാപനം

അതേസമയം, ഇഡി റെയ്ഡ് നടക്കുന്നു എന്നറിഞ്ഞതോടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഷിബിലിയുടെ വീടിന്റെ പരിസരത്തെത്തി. അവര്‍ ഇഡിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്രസര്‍ക്കാരിന്റെ ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണ് റെയ്ഡ് എന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. നേരത്തെ വിവിധ സ്ഥലങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.

Recommended Video

cmsvideo
കേന്ദ്രത്തിന്റെ കള്ളക്കണക്കുകള്‍ക്ക് ചുട്ട മറുപടി നല്‍കി പിണറായി വിജയന്‍

ആ വാര്‍ത്ത പൂര്‍ണമായും തെറ്റാണ്; നാണക്കേട്... സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പാര്‍വതിയുടെ ആദ്യ പ്രതികരണംആ വാര്‍ത്ത പൂര്‍ണമായും തെറ്റാണ്; നാണക്കേട്... സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പാര്‍വതിയുടെ ആദ്യ പ്രതികരണം

Malappuram
English summary
ED Raid in Campus Front activist House in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X