മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മന്ത്രി റിയാസിനെതിരെ കേസെടുക്കുമോ? ചോദ്യങ്ങളുമായി അബ്ദുറബ്ബ്, ഇത് കടുത്ത വിവേചനം

Google Oneindia Malayalam News

മലപ്പുറം: എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനത്തിന് കൊവിഡ് മാനദണ്ഡം ലംഘിച്ച് നിരവധി പേരാണ് പങ്കെടുത്തത്. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കൊവിഡ് ആശങ്ക വര്‍ധിച്ച സാഹചര്യത്തില്‍ ഇത്രയും പേര്‍ പങ്കെടുത്ത പരിപാടി നടന്നിട്ടും കേസെടുക്കുമോ എന്ന ചോദ്യവുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. പൂക്കിപ്പറമ്പില്‍ വഖഫ് സമ്മേളനത്തില്‍ പങ്കെടുത്ത സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കഴിഞ്ഞ ദിവസം തിരൂരങ്ങാടി പോലീസ് കേസെടുത്തിരുന്നു. പ്രവാസികള്‍ എത്തിയാല്‍ ക്വാറന്റൈനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്. ഈ സാഹചര്യത്തിലാണ് എടപ്പാളിലെ സംഭവം.

p

കടുത്ത വിമര്‍ശനമാണ് അബ്ദുറബ്ബ് ഉന്നയിച്ചത്. പൂക്കിപ്പറമ്പിലെ വഖഫ് സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ നാലിരട്ടി ജനങ്ങള്‍ എടപ്പാളിലെ ഉദ്ഘാടനത്തിന് പങ്കെടുത്തിട്ടുണ്ടാകും. യാതൊരു വിധ മാനദണ്ഡങ്ങളും പാലിച്ചില്ല. ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി മുഹമ്മദ് റിയാസ്, കായിക മന്ത്രി വി അബ്ദുറഹ്മാന്‍, കെടി ജലീല്‍ എംഎല്‍എ എന്നിവര്‍ക്കെതിരെ കേസെടുക്കുമോ. സര്‍ക്കാരിനും സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ബിജെപിക്കും സിപിഎമ്മിനും എന്തുമാകാമെന്നാണോ. മുസ്ലിം ലീഗിനും കോണ്‍ഗ്രസിനും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കും മാത്രമാണോ പ്രോട്ടോക്കോള്‍ എന്നും അബ്ദുറബ് ചോദിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...

ദിലീപ് പണി തുടങ്ങി; 'ഇല്ലാക്കഥ'കള്‍ മെനഞ്ഞവരെ വിടില്ല... ബൈജു പൗലോസിനടക്കം നോട്ടീസ്ദിലീപ് പണി തുടങ്ങി; 'ഇല്ലാക്കഥ'കള്‍ മെനഞ്ഞവരെ വിടില്ല... ബൈജു പൗലോസിനടക്കം നോട്ടീസ്

കൃത്യമായ സാമൂഹിക അകലം പാലിക്കാതെ,

കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും ലംഘിച്ചുകൊണ്ട് എടപ്പാൾ മേൽപ്പാലം ഉത്ഘാടനം ചെയ്യുന്ന ഫോട്ടോയാണിത്. പുക്കിപ്പറമ്പിൽ മുസ്ലിം കോർഡിനേഷൻ
കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തിൻ്റെ നാലിരട്ടി ജനങ്ങൾ ഈ മേൽപ്പാലം ഉത്ഘാടനത്തിൽ സാമൂഹിക അകലം പാലിക്കാതെ പങ്കെടുത്തിട്ടുണ്ട്.
പുക്കിപ്പറമ്പ് വഖഫ് സമ്മേളനത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെന്നു പറഞ്ഞ് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ
കേസെടുത്തവർ ഈ പാലം ഉത്ഘാടനം ചെയ്ത
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, വഖഫ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, കെ.ടി.ജലീൽ MLA എന്നിവർക്കെതിരെ കോവിഡ് പ്രോട്ടോകോൾ പ്രകാരം കേസെടുക്കുമോ?
വിദേശത്തു നിന്നും ഒന്നും, രണ്ടും, പിന്നെ
ബൂസ്റ്റർ ഡോസുമെടുത്ത് നാട്ടിൽ വരുന്ന പ്രവാസികൾക്ക് ഒരാഴ്ച്ച ക്വോറൻ്റെയിൻ വിധിക്കുന്ന സർക്കാർ തന്നെയാണ് ഒരു ഡോസെടുത്തവരും, ഒരു ഡോസും എടുക്കാത്തവരുമായ നാട്ടുകാരെ ഇങ്ങനെ പൊതുപരിപാടികൾക്ക് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കെട്ടിയെഴുന്നള്ളിക്കുന്നത്.
സംസ്ഥാന സർക്കാറിനും, സർക്കാറിനെ നിയന്ത്രിക്കുന്ന BJP ക്കും, CPM നും എന്തുമാവാമെന്നായിരിക്കുന്നു. അവർക്കൊന്നും
ബാധകമല്ലാത്ത കോവിഡ് പ്രോട്ടോകോൾ,
അതു മുസ്ലിം ലീഗിനും കോൺഗ്രസിനും,, സർക്കാറിനെ വിമർശിക്കുന്നവർക്കും നേരെ പ്രയോഗിക്കാനുള്ളതാണെങ്കിൽ ജനം കയ്യും കെട്ടി നോക്കിയിരിക്കില്ല.

Recommended Video

cmsvideo
തകരാത്ത റോഡിൽ അറ്റകുറ്റപണി, കയ്യോടെ പൊക്കി മുഹമ്മദ്‌ റിയാസ് | Oneindia Malayalam

Malappuram
English summary
Edppal Fly Over Inauguration; Ex Minister Muslim league Leader PK Abdu Rabb Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X