മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുഹൃത്തുക്കള്‍ വഞ്ചിച്ച് കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹം കിട്ടി; ആ ക്രൂരത ഇങ്ങനെ...

Google Oneindia Malayalam News

മലപ്പുറം: സുഹൃത്തുക്കള്‍ കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ തള്ളിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തുടര്‍ച്ചയായ രണ്ടാം ദിനം മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്ന് വൈകീട്ടോടെയാണ് മൃതദേഹം കിണറില്‍ നിന്ന് ലഭിച്ചത്. കൊല്ലപ്പെട്ട ഇര്‍ഷാദിന്റേതാണ് മൃതദേഹം എന്ന് ഉറപ്പിക്കുന്നതിന് രാസപരിശോധനയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

e

എടപ്പാള്‍ പന്താവൂര്‍ സ്വദേശി ഹനീഫയുടെ മകന്‍ ഇര്‍ഷാദ് (24)നെ ആറ് മാസം മുമ്പാണ് കാണാതായത്. പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ആറര ലക്ഷം രൂപ ഇര്‍ഷാദില്‍ നിന്ന് കൈപ്പറ്റിയതായി പ്രതികളായ സുഭാവും എബിനും പോലീസിനോട് പറഞ്ഞു. വിഗ്രഹം നല്‍കാത്തതിനാല്‍ പണം തിരിച്ചുചോദിക്കുമെന്ന് ഭയന്നാണ് കൊലപാതകം പ്രതികള്‍ ആസൂത്രണം ചെയ്തത്. എടപ്പാള്‍ പൂക്കരത്തറ സെന്ററിലെ കെട്ടിടത്തിന് പിന്നില്‍ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്.

യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി; രണ്ട് ദൗത്യവുമായി ഹൈക്കമാന്റ്, സുപ്രധാന പ്രഖ്യാപനം ഉടന്‍യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി; രണ്ട് ദൗത്യവുമായി ഹൈക്കമാന്റ്, സുപ്രധാന പ്രഖ്യാപനം ഉടന്‍

മാലിന്യം നിറഞ്ഞ കിറണില്‍ നിന്ന് ദുര്‍ഗന്ധമുണ്ടായിരുന്നെങ്കിലും ആരും സംശയിച്ചിരുന്നില്ല. പൂജകള്‍ നടത്തുന്ന വ്യക്തിയാണ് സുഭാഷ്. പൂജ നടത്താനെന്ന പേരില്‍ ഇര്‍ഷാദിന്റെ കൈകാലുകള്‍ ബന്ധിക്കുകയും കണ്ണ് കെട്ടുകയും ചെയ്ത ശേഷമാണ് തലയ്ക്കടിച്ച് കൊലപാതകം നടത്തിയതത്രെ. പിന്നീട് ചാക്കിലാക്കി കാറില്‍ കൊണ്ടുപോയി പൂക്കരത്തറയിലെ കിണറ്റില്‍ മൃതദേഹം തള്ളുകയായിരുന്നു. ആദ്യം 5 ലക്ഷമാണ് പ്രതികള്‍ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് ഇര്‍ഷാദില്‍ നിന്ന് വാങ്ങിയത്. പിന്നീട് ഒന്നര ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഈ പണവുമായി എത്തിയ വേളയിലാണ് പ്രതികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ വച്ച് കൊലപ്പെടുത്തിയത്.

മൊബൈല്‍, ലാപ്പ്‌ടോപ് എന്നിവ വില്‍പ്പന നടത്തിയിരുന്ന വ്യക്തിയാണ് ഇര്‍ഷാദ്. വിവിധ വ്യക്തികളില്‍ നിന്ന് മൊബൈലും ലാപ് ടോപും നല്‍കാമെന്ന് പറഞ്ഞ് ഇര്‍ഷാദ് പണം വാങ്ങിയിരുന്നുവത്രെ. ബിസിനസ് ആവശ്യാര്‍ഥം കോഴിക്കോട്ടേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ഇര്‍ഷാദ് കഴിഞ്ഞ ജൂണ്‍ 11ന് പോയത്. പിന്നീട് തിരിച്ചുവന്നില്ല. വിഗ്രഹം വാങ്ങുന്നതിനാണ് ഇര്‍ഷാദ് പ്രതികള്‍ക്ക് പണം നല്‍കിയത് എന്ന പോലീസ് വാദം ബന്ധുക്കള്‍ തള്ളി. മൊബൈലും ലാപ്‌ടോപും കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ പണം ഇര്‍ഷാദില്‍ നിന്ന് വാങ്ങിയതെന്ന് കുടുംബം പറയുന്നു. ഇര്‍ഷാദിനെ കാണാതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇര്‍ഷാദിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. അന്വേഷണം വഴി തെറ്റിക്കാന്‍ നിരവധി ശ്രമങ്ങള്‍ പ്രതികള്‍ നടത്തിയിരുന്നു.

Recommended Video

cmsvideo
മലപ്പുറം; മലപ്പുറത്ത് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Malappuram
English summary
Edappal Irshad Murder: Dead body recovered in well
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X