'ടീച്ചറെ ചുംബിച്ചു, മാറിടത്തില്‍ കൈവെച്ച് ഇങ്ങനെ പറയും..'; കരാട്ടെ അധ്യാപകനെതിരെ ഗുരുതര വെളിപ്പെടുത്തല്‍
മലപ്പുറം: 17 കാരിയുടെ മരണത്തില്‍ അറസ്റ്റിലായ കരാട്ടെ അധ്യാപകനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ വിദ്യാര്‍ത്ഥിനി. കരാട്ടെ അധ്യാപകനായ സിദ്ദീഖ് അലി വിദ്യാര്‍ത്ഥിനികളെ പീഡനത്തിനിരയാക്കാറുണ്ട് എന്നാണ് മോങ്ങത്തെ വിദ്യാര്‍ത്ഥിനി പറയുന്നത്. സിദ്ദീഖ് അലിക്കെതിരെ മുന്‍പ് പരാതി കൊടുക്കുകയും പിന്നീട് ഭീഷണിയെ തുടര്‍ന്ന് പരാതി പിന്‍വലിക്കുകയും ചെയ്ത വിദ്യാര്‍ത്ഥിനിയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
ഈ വിദ്യാര്‍ത്ഥിനിക്കും സിദ്ദീഖ് അലിയില്‍ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം. വിദ്യാര്‍ത്ഥിനിയുടെ വാക്കുകള്‍ ഇങ്ങനെയാണ്... ' ആദ്യം രക്ഷിതാക്കളുടെ വിശ്വാസമാണ് നേടിയെടുക്കുക. എന്റെ മോളെ പോലും നോക്കും എന്നാണ് അവരോട് പറയുക. അവിടെ എത്തുമ്പോള്‍ ഞങ്ങളോട് പറയും ഞാന്‍ പരമഗുരുവാണ്. ശരീരവും മനസും അര്‍പണമനോഭാവമുള്ള കുട്ടികള്‍ക്ക് മാത്രമെ പരമഗുരുവിന്റെ സാന്നിധ്യം കിട്ടുകയുള്ളൂ.

ഈ സാന്നിധ്യം കിട്ടിയാല്‍ മാത്രമെ ജയിക്കാന്‍ പറ്റുകയുള്ളൂ. കരാട്ടെ ക്ലാസില്‍ ചേര്‍ക്കുമ്പോള്‍ ഇതാണ് പറയുന്നത്. മാറിടത്തില്‍ കൈവെച്ചിട്ട് ഞങ്ങളോട് പറയും ഇവിടെ കൈ വെക്കുന്നത് മനസ് അറിയാന്‍ വേണ്ടിയിട്ടാണ് മനസ് അറിഞ്ഞാല്‍ മാത്രമെ എത്രത്തോളം പെര്‍ഫോം ചെയ്യുമെന്ന് മനസിലാക്കാന്‍ പറ്റൂ. ബ്രീത്തിംഗ് ലെവലും ഹാര്‍ട്ട്ബീറ്റും അറിയാന്‍ വേണ്ടിയിട്ടാണ് എന്നൊക്കെയാണ് പറയാറുള്ളത്.
പിന്നെ പതുക്കെ പതുക്കെ ശരീരത്തിന്റെ എല്ലാ ഭാഗത്തും അദ്ദേഹത്തിന്റെ കൈ എത്തുന്ന സാഹചര്യമാണ് ഉണ്ടായത്. എന്റെ ശരീരത്തില്‍ അയാള്‍ തൊടാന്‍ ബാക്കിയില്ലാത്ത ഭാഗമില്ല എന്ന് തന്നെ തുറന്ന് പറയാം. പരമഗുരു എന്ന് പറഞ്ഞ് ഞങ്ങള്‍ക്ക് പറഞ്ഞ് തരുന്ന ദിവസം അവിടെ ഉള്ള അധ്യാപികയോട് അയാള്‍ തന്റെ ചുണ്ടില്‍ ചുംബിക്കാന്‍ പറയുകയും അവര്‍ അങ്ങനെ ചെയ്യുകയും ചെയ്തു, അതും ഞങ്ങളുടെ മുന്നില്‍വെച്ച്.
ഞങ്ങളോടും ഇങ്ങനെയാകണം എന്ന് പറഞ്ഞു. പരാതി കൊടുത്തതിന് ശേഷം അധ്യാപകന്റെ പക്ഷം നിന്ന് വക്കീല്‍ ഉപ്പയെ ഭീഷണിപ്പെടുത്തി. അതിന് ശേഷമാണ് കേസ് പിന്‍വലിക്കുന്ന സാഹചര്യം ഉണ്ടായത്. എടവണ്ണപ്പാറയില്‍ മരിച്ച കുട്ടിയെ പരിചയമുണ്ട്. ഞാന്‍ അവിടെ പഠിക്കുന്ന സമയത്താണ് ആ കുട്ടിയും പഠിച്ചത്. ആ കുട്ടിയുടെ മരണത്തിലും ഇയാളുടെ ഇടപെടല്‍ ഉണ്ടാകും എന്ന് തോന്നുന്നുണ്ട്.
ഈ പറഞ്ഞത് എത്രത്തോളം ശരിയാണ് എന്ന് അറിയില്ല. പക്ഷെ അയാളുടെ സ്വാഭാവം വെച്ച് ഇതല്ല, ഇതിനപ്പുറവും ചെയ്യും,' എന്നാണ് ഈ വിദ്യാര്‍ത്ഥിനി പറയുന്നത്. എട്ട് വയസ് മുതലുള്ള കുട്ടികളെയാണ് ഇയാള്‍ ഉപദ്രവിക്കുന്നത്. കഴിഞ്ഞ ദിവസമാണ് 17 വയസുകാരിയുടെ മൃതദേഹം ചാലിയാര്‍ പുഴയില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ കരാട്ടെ അധ്യാപകന്‍ സിദ്ദീഖ് അലിയെ മഞ്ചേരി പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പെണ്‍കുട്ടിയെ കരാട്ടെ മാസ്റ്റര്‍ പീഡനത്തിന് ഇരയാക്കി എന്നാണ് കുടുംബത്തിന്റെ പരാതി.


Click it and Unblock the Notifications