എടപ്പാള്‍ പാലം ഉദ്ഘാടനത്തിന് തിങ്ങി നിറഞ്ഞ് ജനങ്ങള്‍; കേസെടുക്കാത പോലീസ്, 'ആലോചിക്കും'
മലപ്പുറം: എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനത്തിന് കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് എത്തിയത് നിരവധി പേര്. കൊവിഡ്-ഒമൈക്രോണ്‍ ഭീതി നിലനില്‍ക്കവെ ആള്‍ക്കൂട്ടങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുള്ള വേളയിലാണ് വന്‍ ജനക്കൂട്ടത്തെ പങ്കെടുപ്പിച്ച് ഉദ്ഘാടനം നടന്നത്. ഇത് സംബന്ധിച്ച് എടപ്പാള്‍ ഉള്‍പ്പെടുന്ന ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ല. മേലധികാരികളുമായി ആലോചിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പ്രതികരണം. ജില്ലയിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമെല്ലാം ഉദ്ഘാടനത്തിനെത്തിയിരുന്നു.

തൃശൂര്‍-കുറ്റിപ്പുറം പാതയിലാണ് എടപ്പാള്‍ മേല്‍പ്പാലം. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നത്. പാലം എടപ്പാളിലായതുകൊണ്ടുതന്നെ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ എടപ്പാള്‍ ഓട്ടവുമായി താരതമ്യപ്പെടുത്തി നിരവധി ട്രോളുകള്‍ വന്നിരുന്നു. മന്ത്രി വി ശിവന്‍കുട്ടിയാണ് ട്രോളുകള്‍ക്ക് തുടക്കമിട്ടത്. എടപ്പാള്‍ ഓട്ടം ഇനി മുകളിലൂടെ എന്നായിരുന്നു പല ട്രോളുകളും.
പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കായിക മന്ത്രി വി അബ്ദുറഹ്മാന്, തവനൂര്‍ എംഎല്‍എ കെടി ജലീല്‍, പൊന്നാനി എംഎല്‍എ നന്ദകുമാര്‍, മുസ്ലിം ലീഗ് നേതാവും പൊന്നാനി എംപിയുമായ ഇടി മുഹമ്മദ് ബഷീര്‍ എന്നിവരുള്‍പ്പെടെ വിവിധ നേതാക്കള്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു. ശേഷം നേതാക്കള്‍ പാലത്തിലൂടെ നടന്നു. പിന്നാലെ വന്‍ ജനക്കൂട്ടവമുണ്ടായിരുന്നു. വലിയ സുരക്ഷയും ഒരുക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഉല്‍സവ അന്തരീക്ഷത്തിലായിരുന്നു പാലം ഉദ്ഘാടനം. വിമര്‍ശിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ടെങ്കിലും അതില്‍ സ്വീകരിക്കേണ്ടത് സ്വീകരിച്ചാല്‍ മതി എന്ന ഇഛാശക്തി സര്‍ക്കാരിനുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ബഡായി പാലം എന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണിതെന്ന് കെടി ജലീല്‍ എംഎല്‍എ പറഞ്ഞു. ഇതുപോലെ കെ റെയിലും പൂര്‍ത്തിയാക്കുമെന്നായിരുന്നു മന്ത്രി വി അബ്ദുറഹ്മാന്റെ വാക്കുകള്‍.
അതേസമയം, ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള ഉദ്ഘാടനം കടുത്ത വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പരിപാടികള്‍ക്ക് കൊവിഡ് മാനദണ്ഡം വേണ്ടേ എന്നാണ് ഉയരുന്ന ചോദ്യം. പ്രവാസികള്‍ നാട്ടിലേക്ക് വരുമ്പോള്‍ ഏഴ് ദിവസം ക്വാറന്റൈന് നിര്‍ദേശിക്കുന്ന സാഹചര്യത്തിലാണ് ജനക്കൂട്ടം ഒത്തുചേര്‍ന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം സമസ്തയുടെ വഖഫ് സമ്മേളനം പൂക്കിപ്പറമ്പില്‍ സംഘടിപ്പിച്ചപ്പോള്‍ അതിനെതിരെ തിരൂരങ്ങാടി പോലീസ് കേസെടുത്തിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. ഇതിനെതിരെ സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി ലേഖനമുണ്ടായിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications