മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മിഠായി നല്‍കി ഒമ്പതുവയസ്സുകാരനെ പീഡിപ്പിച്ച എട്ടു പ്രതികളെയും കോടതി റിമാന്റ് ചെയ്തു

  • By Desk
Google Oneindia Malayalam News

മലപ്പുറം: മിഠായി നല്‍കി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിനാലുകാരനെ പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത എട്ടു പ്രതികളെയും ചൊവ്വാഴ്ച്ച മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു.

കാവനൂര്‍ ഇളയൂര്‍ ഇരുവേറ്റി സ്വദേശികളായ പല്ലാരത്തായത്തില്‍ പി സി മുഹമ്മദ് (39), പൊട്ടണംചാലില്‍ കുണ്ടില്‍ മുഹമ്മദലി (39), പൊട്ടണം ചാലില്‍ കുണ്ടില്‍ മുഹമ്മദ് ഹനീഫ (42), പുല്‍പ്പറ്റ പൂക്കൊളത്തൂര്‍ സ്വദേശികളായ കണ്ണഞ്ചീരി ഏക്കാടന്‍ അബ്ദുല്‍ ഗഫൂര്‍ എന്ന ബി കെ അഷ്‌റഫ് (38), താഴത്തേല്‍ വീട്ടില്‍ എന്‍ എച്ച് അഫാന്‍ (22), പല്ലാരപ്പറമ്പ് ചെമ്പ്രേരി മുഹമ്മദ് ഹനീഫ എന്ന ഹനീഫ മുസ്‌ലിയാര്‍ (53), രാമന്‍ചിറക്കല്‍ എന്‍ എച്ച് സജീറലി (29), രാമന്‍ ചിറക്കല്‍ എന്‍ എച്ച് ഷറഫുദ്ദീന്‍ (38) എന്നിവരെയാണ് മജിസ്‌ട്രേറ്റ് ഇ വി റാഫേല്‍ റിമാന്റ് ചെയ്തത്.

moloestationcasemanjeri

പൂക്കൊളത്തൂര്‍ പല്ലാരപ്പറമ്പിലാണ് കേസിന്നാസ്പദമായ സംഭവം. കുട്ടി പഠനത്തില്‍ പിറകോട്ടു പോകുന്നത് ശ്രദ്ധയില്‍പെട്ട അദ്ധ്യാപകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തായത്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ്സെടുക്കുകയായിരുന്നു. മിഠായി നല്‍കി കുട്ടിയെ പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പ്, മല, കവുങ്ങിന്‍ തോട്ടം, വാഴത്തോപ്പ്, പ്രതി മുഹമ്മദ് ഹനീഫയുടെ വീട്, മദ്രസ ബാത്ത് റൂം എന്നിവിങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. 2017 മുതല്‍ പീഡനം നടക്കുന്നതായും പരാതിയില്‍ പറയുന്നു. ആറു പരാതികളിലായി എട്ടു പേര്‍ക്കെതിരെ പ്രകൃതി വിരുദ്ധ പീഡനം, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസ്സെടുത്തത്. മഞ്ചേരി സി ഐ എന്‍ബി ഷൈജുവാണ് കേസന്വേഷിക്കുന്നത്.

Malappuram
English summary
eight accused remanded in molestation case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X