Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ആശങ്ക പടരുന്നു; എട്ട് പേര്‍ക്ക് കൊറോണ, ജാഗ്രത ശക്തം, ഞായറാഴ്ച ലോക്ക് ഡൗണ്‍ ഇളവ്

മലപ്പുറം: ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം കൂടി വരികയാണ്. ഞായറാഴ്ച പെരുന്നാളിനോട് അനുബന്ധിച്ച് ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും കൂടുതല്‍ ജാഗ്രത വേണം.

മുംബൈയില്‍ നിന്നെത്തിയ തെന്നല തറയില്‍ സ്വദേശി 36 കാരന്‍, ചെന്നൈയില്‍ നിന്നെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശി 37കാരന്‍, മാലിദ്വീപില്‍ നിന്നെത്തിയവരായ ഇരിമ്പിളിയം മങ്കേരി സ്വദേശി 36 കാരന്‍, ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശി 46 കാരന്‍, സിങ്കപ്പൂരില്‍ നിന്നെത്തിയ കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി 23 കാരന്‍ അബുദബിയില്‍ നിന്നെത്തിയ വെളിയങ്കോട് ഗ്രാമം സ്വദേശി 35കാരന്‍, കുവൈത്തില്‍ നിന്നെത്തിയവരായ പാലക്കാട് നെല്ലായ സ്വദേശി 39 കാരന്‍, തിരൂരങ്ങാടി പിപി റോഡ് സ്വദേശി 29കാരന്‍ എന്നിവര്‍ക്കാണ് മലപ്പുറം ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ...

തെന്നല തറയില്‍ സ്വദേശി

തെന്നല തറയില്‍ സ്വദേശി

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഡല്‍ഹിയില്‍ നിന്നെത്തിയ രണ്ടത്താണി പൂവന്‍ചിന സ്വദേശി 20കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍എം മെഹറലി അറിയിച്ചു. തെന്നല തറയില്‍ സ്വദേശി മുബൈയില്‍ നിന്ന് മെയ് 14നാണ് വീട്ടിലെത്തിയത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇയാളെ മെയ് 20ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാലിദ്വീപില്‍ നിന്നെത്തിയവര്‍

മാലിദ്വീപില്‍ നിന്നെത്തിയവര്‍

ചെന്നൈയില്‍ നിന്ന് മെയ് 14നാണ് പൊന്നാനി ഈശ്വമംഗലം സ്വദേശിയും വീട്ടിലെത്തിയത്. ഇയാളെയും മെയ് 20ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാലിദ്വീപില്‍ നിന്ന് കപ്പല്‍ മാര്‍ഗമാണ് ഇരിമ്പിളിയം മങ്കേരി സ്വദേശിയും ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശിയും നാട്ടിലെത്തിയത്. മെയ് 12ന് കൊച്ചിയില്‍ എത്തിയ ശേഷം കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 20ന് ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സിംഗപ്പൂര്‍, യുഎഇ പ്രവാസികള്‍

സിംഗപ്പൂര്‍, യുഎഇ പ്രവാസികള്‍

കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി മെയ് 12ന് സിങ്കപ്പൂരില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തി. എടപ്പാള്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ തുടരുന്നതിനിടെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെയ് ഏഴിനാണ് വെളിയങ്കോട് ഗ്രാമം സ്വദേശി പ്രത്യേക വിമാനത്തില്‍ അബുദബിയില്‍ നിന്ന് കൊച്ചിയില്‍ എത്തിയത്. കോഴിക്കോട് സര്‍വകലാശാല കോവിഡ് കെയര്‍ സെന്ററില്‍ പ്രത്യേക നിരീക്ഷണത്തിലായിരുന്നു.

കുവൈത്തില്‍ നിന്നെത്തിയ രണ്ടുപേര്‍

കുവൈത്തില്‍ നിന്നെത്തിയ രണ്ടുപേര്‍

പാലക്കാട് നെല്ലായ സ്വദേശിയും തിരൂരങ്ങാടി പിപി റോഡ് സ്വദേശിയും കുവൈത്തില്‍ നിന്ന് മെയ് 13നുള്ള പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനകള്‍ക്ക് ശേഷം കീഴാറ്റൂരിലെ കോവിഡ് കെയര്‍ സെന്ററിലാക്കി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജില്ലയിലേക്ക് പ്രവേശിപ്പിക്കാതെ ആശുപത്രിയിലേക്ക്

ജില്ലയിലേക്ക് പ്രവേശിപ്പിക്കാതെ ആശുപത്രിയിലേക്ക്

കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന രണ്ടത്താണി പൂവന്‍ചിന സ്വദേശി ദില്ലിയില്‍ നിന്ന് മെയ് 20ന് പ്രത്യേക തീവണ്ടിയിലാണ് എത്തിയത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇയാളെ മലപ്പുറം ജില്ലയില്‍ പ്രവേശിപ്പിക്കാതെ കോഴിക്കോട് ഐസൊലേഷനിലാക്കുകയായിരുന്നു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 69 ആയി. 46 പേര്‍ രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+