മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശരീരമാസകലം 'ടാറില്‍' മുങ്ങി എട്ട് നായക്കുട്ടികള്‍, രക്ഷിക്കാനാവാതെ ദയനീയമായി കുരച്ച് അമ്മയും, അവസാനം ഒരുപറ്റം മൃഗ സ്നേഹികളുടെ കാരുണ്യത്താല്‍ മണിക്കൂറുകള്‍ക്ക് ശേഷം മോചനം, സംഭവം തിരൂരില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ടാറില്‍ മുങ്ങിയ നിലയില്‍ ചലനമറ്റ് കിടന്ന് എട്ട് നായക്കുട്ടികളും ഇവരുടെ അമ്മയും. ശരീരമാസകലം ടാര്‍ പരന്നൊഴുകി ഒട്ടിപ്പിടിച്ച അ അവയെ രക്ഷിക്കാനാവാതെ കരഞ്ഞു നില്‍ക്കുന്ന തള്ള നായയും കാഴ്ചക്കാരെ ഏറെ വേദനിപ്പിച്ചു. തിരൂര്‍ മുനിസിപ്പല്‍ ഓഫീസിനു മുന്‍വശത്തുള്ള മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മനുഷ്യന്റെ കണ്ണുകളെ ഈറനണിയിപ്പിച്ച കാഴ്ചയുണ്ടായത്.

<strong>ലൈംഗിക ചൂഷണത്തിനിരയാക്കിയതില്‍ മനംനൊന്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; രണ്ടു പേര്‍ കൂടി അറസ്റ്റില്‍</strong>ലൈംഗിക ചൂഷണത്തിനിരയാക്കിയതില്‍ മനംനൊന്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

റോഡുപണിക്കായി കൊണ്ടു വെച്ച ടാര്‍ വീപ്പകള്‍ക്കിടയിലാണ് എട്ടു നായക്കുട്ടികള്‍ പെറ്റു വീണത്. തള്ളപ്പട്ടിയാകട്ടെ ആളുകളോട് ഇണങ്ങിക്കഴിഞ്ഞിരുന്നതുമായിരുന്നു. വ്യാഴ്യ്ച്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പട്ടിക്കുട്ടികളുടെ കരച്ചില്‍ കേട്ടത്.

Dogs

ചെന്നു നോക്കിയപ്പോള്‍ മറിഞ്ഞ ടാര്‍ വീപ്പയില്‍ നിന്നും പരന്നൊഴുകിയ ടാറില്‍ ശരീരമൊട്ടാകെ ഒട്ടിയ പട്ടിക്കുട്ടികളെയാണ് കണ്ടത്.ഇവയെ രക്ഷിക്കാന്‍ ഏറെ പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തകരെത്തി പട്ടിക്കുട്ടികളെ ടാറില്‍ നിന്നും വേര്‍പെടുത്തി. കൂടുതല്‍ പരിചരണത്തിനും ചികിത്സക്കുമായി തള്ളപ്പട്ടിയേയും കുട്ടികളേയും നിലമ്പൂരിലെ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

ഒരു പറ്റം മൃഗ സ്നേഹികള്‍ രംഗത്തിറങ്ങിയതോടെയാണ് മണിക്കൂറുകള്‍ക്ക് ശേഷം അവക്ക് മോചനം ലഭിച്ചത്. സംഭവം അറിഞ്ഞ് മാദ്ധ്യമ പ്രവര്‍ത്തകരെത്തിയതോടെ ആള്‍കൂട്ടമായി. മാദ്ധ്യമ പ്രവര്‍ത്തകര്‍ ടാര്‍ നീക്കാനുള്ള ഓയില്‍ വാങ്ങിയതോടെ ഒരു പറ്റം ശുചീകരിക്കാനും മുന്നിട്ടിറങ്ങി. പഴയ ഫല്‍കസ്‌കുള്‍ വീരിച്ച് അതിലേക്ക് നായക്കുട്ടികളെ മാറ്റി ശരീരത്തില്‍ നിന്ന് ടാറുകള്‍ അടര്‍ത്തിയെടുക്കുകയായിരുന്നു.

ഇതിനിടെ മൃഗ ഡോക്ടര്‍ സ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് നില്‍ക്കാതെ മുങ്ങിയതായി ആക്ഷേപമുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിലാണ് എല്ലാ കുഞ്ഞുങ്ങളുടേയും ശരീരത്തില്‍ നിന്ന് ടാര്‍ നീക്കം ചെയ്തത്.

Malappuram
English summary
Eight puppies drown in the tar in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X