മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് രണ്ടിടത്ത് വോട്ടിന് നോട്ട് വിവാദം; കൊണ്ടോട്ടിയിലും നിലമ്പൂരും, വീഡിയോ പുറത്ത്

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ രണ്ടിടത്ത് പണം നല്‍കി വോട്ട് ചോദിച്ചു എന്ന് പരാതി. കൊണ്ടോട്ടിയിലും നിലമ്പൂരിലുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കൊണ്ടോട്ടിയില്‍ പണം നല്‍കുന്ന വീഡിയോ പുറത്ത് വന്നു. നിലമ്പൂരില്‍ നിര്‍ബന്ധം പണം തന്നു എന്ന് വോട്ടര്‍ പരാതിപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് പണം നല്‍കി വോട്ട് പിടിക്കാന്‍ ശ്രമം നടന്നത്. നിലമ്പൂരില്‍ 27ാം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് ഖാനെതിരെ വോട്ടര്‍ ശകുന്തളയാണ് പരാതി നല്‍കിയത്. വോട്ട് ചോദിച്ചെത്തിയ ഫിറോസ് ഖാന്‍ 1500 രൂപ നിര്‍ബന്ധിച്ചു നല്‍കിയെന്നാണ് പരാതി.

22

കൊണ്ടോട്ടി നഗരസഭയിലെ 28ാം ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ താജുദ്ദീന്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് വീഡിയോ പുറത്തുവിട്ടത്. വീട്ടില്‍ എത്ര വോട്ടര്‍മാരുണ്ട് എന്ന് കണക്കെടുത്ത ശേഷമാണ് പണം നല്‍കാന്‍ ശ്രമിച്ചത്. വോട്ടര്‍ പണം സ്വീകരിച്ചില്ല. കൊണ്ടോട്ടി പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി. താജുദ്ദീന്‍ പ്രചാരണത്തിന് പോയ മറ്റു വീടുകളും പരിശോധിച്ചുവരികയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു താജുദ്ദീന്‍. സ്വതന്ത്രനായിട്ടാണ് ഇത്തവണ മല്‍സരിക്കുന്നത്. നേതൃത്വവുമായി ഉടക്കി കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയി.

രജനികാന്ത് തിരുവമണ്ണാമലൈയില്‍ മല്‍സരിക്കും; സൂചന നല്‍കി സഹോദരന്‍, ചൂടുപിടിച്ച് രാഷ്ട്രീയംരജനികാന്ത് തിരുവമണ്ണാമലൈയില്‍ മല്‍സരിക്കും; സൂചന നല്‍കി സഹോദരന്‍, ചൂടുപിടിച്ച് രാഷ്ട്രീയം

Recommended Video

cmsvideo
Local Body Election 2020: Suresh Gopi Against State Government | Oneindia Malayalam

വോട്ടിന് പകരം പണം നല്‍കി പ്രചാരണം നടത്തിയെന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. തഹസില്‍ദാര്‍മാരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ശക്തമായ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. മലപ്പുറം ഉള്‍പ്പെടെയുള്ള നാല് ജില്ലകലില്‍ ഇന്ന് പരസ്യപ്രചാരണത്തിന്റെ അവസാന ദിനമാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഇന്നാണ് പരസ്യപ്രചരണം അവസാനിക്കുക. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. 16ന് വോട്ടെണ്ണും.

കോട്ടയത്ത് നെറ്റി ചുളിച്ച് മാണി സി കാപ്പന്‍; വെറും 165, എല്‍ഡിഎഫില്‍ പൊരിച്ചില്‍ തുടങ്ങികോട്ടയത്ത് നെറ്റി ചുളിച്ച് മാണി സി കാപ്പന്‍; വെറും 165, എല്‍ഡിഎഫില്‍ പൊരിച്ചില്‍ തുടങ്ങി

Malappuram
English summary
Election Candidates gave money for Vote in Kondotty and Nilambur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X