മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന മധ്യവയസ്‌കനെ ചവിട്ടി കൊന്നു

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന മധ്യ വയസ്‌ക്കനെ ചവിട്ടി കൊന്നു. മൂത്തേടം വട്ടപ്പാടത്താണ് സംഭവം. ഏനാന്തി കരുവാംകുഴി സ്വദേശി പുത്തന്‍പുരക്കല്‍ തോമസിന്റെ മകന്‍ മത്തായി(55)യെയാണ് ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആന ആക്രമിച്ച് കൊലപെടുത്തിയത്.

കരുളായി വനത്തില്‍ നിന്നും നാരങ്ങാപ്പൊട്ടി വഴി വട്ടപ്പാടം കോളനി ഭാഗത്തെത്തിയ ആന വ്യാപകമായി ഭീതി പരത്തിയ ശേഷം കോളനിയോട് ചേര്‍ന്നുള്ള പൂന്തുരുത്തി അബ്ദുറഹിമാന്റെ സ്ഥലത്തിലേക്ക് പ്രവേശിക്കുകയും ആ ഭാഗത്ത് നിന്ന് ആന ചിഹ്നം വിളിക്കുകയും ചെയ്തു. തുടര്‍ന്ന് വട്ടപ്പാടം കോളനിയിലുള്ളവര്‍ ആ ഭാഗത്ത് തിരച്ചില്‍ നടത്തിയപ്പോഴാണ് ശരീരമാസകലം പരുക്കുകളോടെ മരിച്ച് കിടക്കുന്ന മത്തായിയെ കണ്ടത്.

elephant attack

ആനയുടെ ആക്രമണത്തില്‍ മരണമടഞ്ഞ മത്തായി

അബ്ദുറഹിമാന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണ് മത്തായി. കഴിഞ്ഞ ദിവസം ഏറെ വൈകി ഇവിടെയെത്തിയ മത്തായി തന്റെ ജീപ്പിനുള്ളില്‍ തന്നെ കിടക്കുകയായിരുന്നു. ആന വന്നതറിഞ്ഞ മത്തായിയുടെ വളര്‍ത്തു നായകള്‍ കുരയ്ക്കുകയും ഇത് കേട്ട മത്തായി ജീപ്പില്‍ നിന്നിറങ്ങി താഴെ ഭാഗത്തേക്ക് പോവുകയും അവിടെ വെച്ച് ഇയാളെ ആന പിടിക്കൂടുകയുമായിരുന്നുവെന്നാണ് നിഗമനം.

ആനയുടെ ആക്രമണത്തില്‍ മുഖത്തിനും അടി വയറിനും പരുക്ക് പറ്റിയിട്ടുണ്ട്. വയറിനേറ്റ പരുക്കില്‍ ആന്തരികാവയവങ്ങള്‍ പുറത്തേക്ക് വന്നിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പടുക്ക ഫോറസ്റ്റ് സേ്റ്റഷനിലെ ജീവനക്കാരും പൂക്കോട്ടുംപാടം പൊലീസും മൂന്ന് മണിയോടെ സ്ഥലത്തെത്തുകയും പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം നാല് മണിയോടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു.

കരുളായി വനത്തിലെ ശങ്കരേങ്കാടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കാവല്‍ക്കാരനാണ് മത്തായി. അവിവാഹിതനാണ്. മാതാവ്: ശോശാമ്മ, സഹോദരങ്ങള്‍: സണ്ണി, ജോയി, കുഞ്ഞുമോള്‍, ലില്ലി, ലിസി, മിനി. പുല്ലഞ്ചേരി മര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കാരം നടത്തി.

Malappuram
English summary
elephant attack at malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X