മലപ്പുറം കരുളായിയില്‍ ആദിവാസി വൃദ്ധനെ ആന ചവിട്ടിക്കൊന്നു, മൃതദേഹത്തിന് ചുറ്റും തമ്പടിച്ച് ആനക്കൂട്ടം
മലപ്പുറം: ആദിവാസി വൃദ്ധന് മലപ്പുറത്ത് ദാരുണാന്ത്യം. കരുളായി മാഞ്ചീരിയില്‍ ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടി കൊല്ലുകയായിരുന്നു. ചോലനായ്ക്ക കോളനിയിലെ കരിമ്പുഴ മാതനാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന് 70 വയസ്സായിരുന്നു. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. 20 വര്‍ഷം മുമ്പ് രാഷ്ട്രപതിയുടെ ക്ഷണപ്രകാരം ദില്ലിയിലെത്തി റിപബ്ലിക്ക് ദിന പരേഡ് നേരിട്ട് കണ്ടിട്ടുള്ള വ്യക്തിയാണ് മാതന്. ഭാര്യ കരിക്കക്കൊപ്പം 2002ലാണ് മാതന് ദില്ലിയിലെത്തി പരേഡ് കണ്ടത്. ഇന്ന് രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. പാണപ്പുഴയ്ക്കും വാള്‍ക്കെട്ട് മലയ്ക്കും ഇടയിലാണ് സംഭവമുണ്ടായത്.
ദിലീപിന്റെ സ്വിറ്റ്സര്‍ലന്‍ഡിലുള്ള സുഹൃത്തിന്റെ കൈയ്യില്‍ ദൃശ്യങ്ങള്‍? തമ്മില്‍ തെറ്റി
മാഞ്ചീരിയിലെ കേന്ദ്രത്തിലേക്ക് റേഷന്‍ വാങ്ങാന്‍ വരുന്നതിനിടയിലാണ് മാതന് കാട്ടാനയുടെ മുന്നില്പ്പട്ടത്. ഇതുവരെ മാതന്റെ മൃതദേഹം കൊണ്ടുപോകാന്‍ സാധിച്ചിട്ടില്ല. മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. ഇവിടേക്ക് ബന്ധുക്കള്‍ക്കോ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ പോലീസ് ഉദ്യോഗസ്ഥര്‍ക്കോ എത്താന്‍ കഴിഞ്ഞിട്ടില്ല. രാവിലെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തുമെന്ന് പോലീസ് അറിയിച്ചു. ആദിവാസി സംഘത്തിന് മുന്നിലേക്കാണ് ആന ചാടിയത്. ബാക്കിയെല്ലാവരും ചിതറിയോടി. കൂട്ടത്തിലുണ്ടായിരുന്ന ചാത്തന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതേസമയം ചാത്തന് ഓടിരക്ഷപ്പെട്ടെങ്കിലും മാതനെ രക്ഷപ്പെടുത്താനായില്ല.
പ്രായത്തിന്റെ അവശതകള്‍ ഉള്ളതിനാല്‍ മാതന് ഓടി രക്ഷപ്പെടാന്‍ സാധിച്ചില്ല. ഇതോടെയാണ് ആന കുത്തിയത്. തുടര്‍ന്ന് ചാത്തനെത്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ആദിവാസികളും അധികൃതരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചത് കൊണ്ട് ഇതുവരെ അടുത്തേക്ക് ചെല്ലാന്‍ സാധിച്ചിട്ടില്ല. അതേസമയം മലപ്പുറത്ത് വന്യമൃഗങ്ങളുടെ ആക്രമണം പലയിടത്തും വര്‍ധിച്ച് വരുന്നുണ്ട്. നേരത്തെ കാട്ടുപന്നി കിണറ്റില്‍ വീണിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഇതിനെ വെടിവെച്ച് കൊന്നിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശവും ഈ കാട്ടുപന്നി കാരണമുണ്ടായിരുന്നു.
ദിലീപിന്റെ നിര്‍ണായക നീക്കം, ഫോണ്‍ അഭിഭാഷകരുടെ കൈയ്യില്‍, അന്വേഷണ സംഘത്തിന് കിട്ടില്ല