മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുലര്‍ച്ചെ വലിയ ശബ്ദം; നദിയിലൂടെ ആനക്കുട്ടി ഒലിച്ചുപോകുന്നു, പിന്നീട് നടന്നത്, സംഭവം മലപ്പുറത്ത്

Google Oneindia Malayalam News

മലപ്പുറം: നദിയിലെ കുത്തൊഴുക്കില്‍പ്പെട്ട് കുടുങ്ങിയ ആനക്കുട്ടിയെ രക്ഷപ്പെടുത്തി കാട്ടില്‍വിട്ടു. മലപ്പുറം നിലമ്പൂരിലെ ചോക്കാടാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെ വലിയ ശബ്ദം കേട്ടാണ് നാട്ടുകാര്‍ പുറത്തിറങ്ങി നോക്കിയത്. നദിയിലൂടെ ആനക്കുട്ടി ഒലിച്ചുപോകുന്നു. വെപ്രാളത്തില്‍ ബഹളംവെക്കുകയാണ്. ഉടനെ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ആനക്കുട്ടിയെ രക്ഷിച്ചു.

e

ഇതിനിടെ ഭയംപൂണ്ട് നാട്ടുകാരെ അടുപ്പിക്കാന്‍ ആദ്യം ആനക്കുട്ടി തയ്യാറായില്ല. വടവും മറ്റു രക്ഷാസംവിധാനങ്ങളും ഉപയോഗിച്ച് ഏറെ നേരത്തിന് ശേഷം രക്ഷപ്പെടുത്തുകയായിരുന്നു. നദിയില്‍ എങ്ങനെയാണ് വീണത് എന്ന് വ്യക്തമല്ല. പെട്ടെന്ന് കുത്തൊഴുക്ക് വര്‍ധിച്ചപ്പോള്‍ അതില്‍പ്പെട്ടു പോകുകയായിരുന്നു. ഒരു കിലോമീറ്ററോളം ആനക്കുട്ടി നദിയിലൂടെ ഒഴുകി എന്നാണ് കരുതുന്നത്.

കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കും; ലക്ഷ്യം ഉപമുഖ്യമന്ത്രി പദവി, പടയൊരുക്കവുമായി മുസ്ലിം ലീഗ്കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കും; ലക്ഷ്യം ഉപമുഖ്യമന്ത്രി പദവി, പടയൊരുക്കവുമായി മുസ്ലിം ലീഗ്

ശേഷമാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നതും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തുന്നതും. രക്ഷപ്പെടുത്തിയെങ്കിലും വേണ്ട പരിശോധന നടത്താന്‍ സാധിച്ചില്ല. ആനക്കുട്ടി വെപ്രാളം കാണിക്കുന്നത് കാരണമാണ് പരിശോധന നടത്താന്‍ സാധിക്കാതെ വന്നത്. പരിക്കുകളൊന്നുമില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തി. ശേഷം കാട്ടില്‍ വിടുകയായിരുന്നു.

ചോദ്യമില്ല, അവധിയില്ല, സര്‍വകക്ഷി യോഗമില്ല; ഉടച്ചുവാര്‍ത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍, ഇങ്ങനെ ആദ്യംചോദ്യമില്ല, അവധിയില്ല, സര്‍വകക്ഷി യോഗമില്ല; ഉടച്ചുവാര്‍ത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍, ഇങ്ങനെ ആദ്യം

യുവ ഗുസ്തി താരത്തെ തൂക്കിലേറ്റി ഇറാന്‍; നവീദ് ചെയ്ത കുറ്റം ഇതാണ്... കുറ്റസമ്മതം പുറത്തുവിട്ടുയുവ ഗുസ്തി താരത്തെ തൂക്കിലേറ്റി ഇറാന്‍; നവീദ് ചെയ്ത കുറ്റം ഇതാണ്... കുറ്റസമ്മതം പുറത്തുവിട്ടു

ജയിക്കില്ലെന്ന് കോണ്‍ഗ്രസിന് അറിയാം; 12 പാര്‍ട്ടികളുടെ പിന്തുണ, പക്ഷേ,,. രാജ്യസഭയില്‍ വോട്ടെടുപ്പ്ജയിക്കില്ലെന്ന് കോണ്‍ഗ്രസിന് അറിയാം; 12 പാര്‍ട്ടികളുടെ പിന്തുണ, പക്ഷേ,,. രാജ്യസഭയില്‍ വോട്ടെടുപ്പ്

Malappuram
English summary
Elephant calf rescued in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X