മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കിന്‍ഫ്രയിലെ മലബാര്‍ ഗോള്‍ഡ് ആഭരണ നിര്‍മ്മാണ ശാലക്കെതിരായ സമരം അവസാനിപ്പിക്കാന്‍ ഇടപെടുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ കാക്കഞ്ചേരി കിന്‍ഫ്രാ പാര്‍ക്കിലെ മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മ്മാണശാലക്കെതിരെ വര്‍ഷങ്ങളായി ജനങ്ങള്‍ നടത്തുന്ന സമരത്തിനാധാരാമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിരമായി ഇടുപെട്ടു വരികയാണെന്ന് വ്യവസായ വകുപ്പു മന്ത്രി ഇ.പി.ജയരാജന്‍. വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നടത്തി വരുന്ന നീണ്ട സമരത്തിന്റെ പ്രാധാന്യം സംബന്ധിച്ച് ഇന്നലെ രാവിലെ മന്ത്രിയുടെ വസതിയില്‍ ചെന്ന് കണ്ട ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.രാജേഷിനെ മന്ത്രി അറിയിച്ചതാണ് ഇക്കാര്യം.

യൂണിവേഴ്‌സിറ്റി കോളേജ് മാറ്റി സ്ഥാപിക്കണമെന്ന് കെ മുരളീധരന്‍; ചരിത്ര മ്യൂസിയം ആക്കണംയൂണിവേഴ്‌സിറ്റി കോളേജ് മാറ്റി സ്ഥാപിക്കണമെന്ന് കെ മുരളീധരന്‍; ചരിത്ര മ്യൂസിയം ആക്കണം

ആഭരണ നിര്‍മ്മാണശാല ഉണ്ടാക്കുന്ന മാലിന്യപ്രശ്‌നത്തിനെതിരെ തുടക്കം മുതല്‍ ജനങ്ങള്‍ കക്ഷിഭേദമെന്യേ വര്‍ഷങ്ങളായി സമരത്തിലാണ്. മന്ത്രിയുടെ വാക്കുകള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ജനങ്ങളുടെ ഇച്ഛാശക്തി വിജയിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

epjayarajan-1

കിന്‍ ഫ്രയിലെ വിവിധ കമ്പനികളിലെ മലിനജലം ട്രീറ്റ് മെന്റ് പ്ലാന്റ് വഴി താഴെ പൈങ്ങോട്ടൂര്‍ നീണ്ടിശ്ശേരി ചോല മുതല്‍ പുല്ലിപ്പുഴയില്‍ വരെ എത്തി വിവിധ സാംക്രമിക രോഗങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ജനങ്ങള്‍ക്കുള്ള ആശങ്ക എന്നിവയും വ്യവസായ വകുപ്പു മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രസിഡണ്ട് സി.രാജേഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.ശിവദാസന്‍ എന്നിവര്‍ ഉന്നയിച്ചു.

ചേലേമ്പ്രയില്‍ ഈ മാലിന്യപ്രശ്‌നം വലിയ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് പ്രസിഡണ്ട് അടിയന്തിരമായി മന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരുന്നതിന് നേരില്‍ കണ്ടത്. ചേലൂപ്പാടം ഭാഗത്ത് ജനങ്ങള്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ പങ്കെടത്ത പ്രസിഡണ്ട് സി.രാജേഷ് ഇക്കാര്യം ഗ്രാമപ്പഞ്ചായത്തു തന്നെ ഏറ്റെടുത്ത് പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് യോഗത്തില്‍ഉറപ്പു നല്‍കിയിരുന്നു. ജനങ്ങള്‍ ആശങ്കാകുലരാകേണ്ടതില്ലെന്നും ജനങ്ങളുടെ പ്രയാസങ്ങളില്‍ ഗ്രാമ പഞ്ചായത്ത് ഒപ്പമുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. പ്രശ്‌നങ്ങള്‍ക്ക് ജനപക്ഷത്തുനിന്ന് പരിഹാരം കാണുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും പ്രസിഡന്റ് പറഞ്ഞു.

Malappuram
English summary
EP Jayarajan offers to interfere in gold making in Kinfra Park
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X