മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചീമേനിയില്‍ ആറ് പേര്‍ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് മുല്ലപ്പള്ളിയോട് ചോദിക്കണമെന്ന് ഇപി ജയരാജന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ചീമേനിയില്‍ ആറ് പേര്‍ കൊല്ലപ്പെട്ടത് എങ്ങിനെയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോട് ചോദിക്കണമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.കാലിക്കറ്റ് സര്‍വകലാശാലയില്‍ അക്വാറ്റിക് കോംപ്ലക്‌സിന്റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞിറങ്ങിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കൊലപാതകികളെ സി.പി.എം സംരക്ഷിക്കില്ല. കുഞ്ഞനന്ദന്‍ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് മറ്റാരെക്കാളും തനിക്കറിയാമെന്നും മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി കൈകൊള്ളുമെന്നും ജയരാജന്‍ പറഞ്ഞു.

<strong>ബംഗ്ലാദേശിൽ വൻ തീപിടുത്തം; രാസവസ്തുക്കളുടെ സംഭരണശാലയിലേക്ക് തീ പടർന്നു, 56 മരണം</strong>ബംഗ്ലാദേശിൽ വൻ തീപിടുത്തം; രാസവസ്തുക്കളുടെ സംഭരണശാലയിലേക്ക് തീ പടർന്നു, 56 മരണം

അടുത്ത ഒളിംപിക്‌സില്‍ കേരളത്തിന് സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കുമെന്ന് സ്‌പോര്‍ട്‌സ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ അക്വാറ്റിക് കോംപ്ലക്‌സ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. ഇതിനായി പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിശീലനം കൊടുത്തു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ പൊതു സമൂഹം കായിക രംഗത്ത് അതീവ തല്‍പ്പരരാണ്.കായിക വകുപ്പ് കേരളത്തിന്റെ കായിക രംഗത്ത് ഒട്ടനവധി മാറ്റങ്ങള്‍ സൃഷ്ഠിക്കാന്‍ ശ്രമങ്ങള്‍ നടത്തി വരികയാണ്.

epjayarajan-

കാലിക്കറ്റില്‍ നിന്നും ധാരാളം അര്‍ജ്ജുന, പത്മശ്രി, ദ്രോണാചാര്യ തുടങ്ങിയ അവാര്‍ഡ് ജേതാക്കള്‍ ഉണ്ടായിട്ടുണ്ടെന്നും ഭാവിയില്‍ ഇത്തരത്തില്‍ ധാരാളം അവാര്‍ഡ് ജേതാക്കള്‍ ഉണ്ടാവാന്‍ അക്വാറ്റിക് കോംപ്ലക്‌സിന്റെ ഉദ്ഘാടനം വഴിവെക്കുമെന്നും മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു.


Malappuram
English summary
ep jayarajan starts new debate on murders in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X