പികെ ബഷീര്‍ ഹാട്രിക് നേടുമോ? ചെങ്കൊടി ഉയരാത്ത നാട്... ഏറനാട് മണ്ഡലം ചരിത്രം
മലപ്പുറം: മഞ്ചേരി, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളുടെ ഭാഗമായിരുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി 2008ലെ മണ്ഡല പുനര്‍നിര്‍ണയത്തോടെയാണ് ഏറനാട് മണ്ഡലം രൂപീകൃതമായത്. 2011ലായിരുന്നു ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്. മുസ്ലിം ലീഗിലെ പികെ ബഷീറിന് മികച്ച വിജയം സമ്മാനിച്ച ഏറനാട്ടുകാര്‍ 2016ലും മറിച്ചൊന്നും ചിന്തിച്ചില്ല. ഇത്തവണ മൂന്നാമൂഴത്തിനാണ് പികെ ബഷീര്‍ ഇറങ്ങിയിരിക്കുന്നത്. ആദ്യ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥിയ്ക്ക് പുറമെ സിപിഎം പിന്തുണയോടെ പിവി അന്‍വറും മല്‍സര രംഗത്തുണ്ടായിരുന്നു. 2016ല്‍ പിവി അന്‍വര്‍ നിലമ്പൂരില്‍ നിന്ന് ഇടതുസ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് മറ്റൊരു കാര്യം.

ചാലിയാര്‍, അരീക്കോട്, എടവണ്ണ, കാവനൂര്‍, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി, കുഴിമണ്ണ എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് ഏറനാട് മണ്ഡലം. 2011ലെ ആദ്യ നിയമസഭാ തിരഞ്ഞെടപ്പില്‍ പികെ ബഷീറിന് കിട്ടിയത് 58698 വോട്ടുകള്‍. രണ്ടാംസ്ഥാനത്തെത്തിയ പിവി അന്‍വറിന് 47425 വോട്ടും. 3448 വോട്ട് നേടിയ ബിജെപി സ്ഥാനാര്‍ഥി കെപി ബാബുരാജിനും പിന്നിലായി സിപിഐക്ക് വേണ്ടി മല്‍സരിച്ച അഷ്‌റഫ് കാളിയത്ത്. അദ്ദേഹത്തിന് 2700 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. 11246 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പികെ ബഷീര്‍ ജയിച്ചു.
2016ല്‍ പികെ ബഷീറിന്റെ ഭൂരിപക്ഷം കൂടുകയാണ് ചെയ്തത്. 12893 വോട്ടുകളുടെ ഭൂരിപക്ഷം അദ്ദേഹത്തിന് ലഭിച്ചു. ബഷീറിന് മൊത്തം കിട്ടിയത് 69048 വോട്ടുകളാണ്. ഇടതുസ്വതന്ത്രന്‍ കെടി അബ്ദുറഹിമാന്‍ 56155 വോട്ടും കിട്ടി. ഇടതുപക്ഷം ഒറ്റക്കെട്ടായി മല്‍സരിച്ചിട്ടും പികെ ബഷീറിനെ തളയ്ക്കാന്‍ ആയില്ല. എന്നാല്‍ ബിജെപി 2016ല്‍ കൂടുതല്‍ വോട്ട് നേടി. കെപി ബാബുരാജ് മാസ്റ്റര്‍ക്ക് 6055 വോട്ടാണ് ലഭിച്ചത്.
തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം
മാസങ്ങള്‍ക്ക് മുമ്പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നതാണ്. എടവണ്ണ പഞ്ചായത്തില്‍ മാത്രമാണ് ഇടതുപക്ഷം വിജയിച്ചത്. ബാക്കിയെല്ലാം യുഡിഎഫ് ഭരിക്കുന്നു. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കണക്കിലും ഏറനാട്ടില്‍ യുഡിഎഫ് ആണ് മുന്നില്‍. വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ ഏറനാട്ടില്‍ ഇടതുപക്ഷത്തെ നിഷ്പ്രഭമാക്കിയായിരുന്നു അന്ന് രാഹുല്‍ ഗാന്ധിയുടെ പ്രകടനം. 56527 വോട്ടുകളാണ് ഏറനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത്. ഹാട്രിക് വിജയത്തിനാണ് ഇത്തവണ പികെ ബഷീര്‍ ഇറങ്ങുന്നത്. ഇടതുപക്ഷത്തിന് വേണ്ടി സിപിഐയിലെ കെടി അബ്ദുറഹ്മാന്‍ തന്നെ ഇറങ്ങിയിരിക്കുന്നു. അഡ്വ. ദിനേശ് മണിയാണ് ബിജെപി സ്ഥാനാര്‍ഥി.
വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് റിയ ചക്രവര്‍ത്തി വീണ്ടും സജീവമാകുന്നു: നടിയുടെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications