മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹൈടെക് വിദ്യഭ്യാസത്തില്‍ ലോകത്തിനൊപ്പമുള്ള പുരോഗതി സ്‌കൂളുകളില്‍ ഉണ്ടായിട്ടില്ലെന്ന് ഇ ടി

  • By Desk
Google Oneindia Malayalam News

മലപ്പുറം: സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഹൈടെക്ക് വിദ്യഭ്യാസത്തിന് കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് മുന്‍വിദ്യാഭ്യാസ മന്ത്രികൂടിയായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച നാല് സ്‌കൂളുകളുടെ സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍ ഉദ്ഘാടനം കൊടിഞ്ഞി ജി.എം.യു.പി സ്‌കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഇന്ന് ഒരു പാട് വികസിച്ചിട്ടുണ്ട്.

<strong>സിബിഐ തലപ്പത്തേയ്ക്ക് ഇനി ആര്? നിർണായക യോഗം ഇന്ന്, 12 പേരുകൾ പരിഗണനയിൽ</strong>സിബിഐ തലപ്പത്തേയ്ക്ക് ഇനി ആര്? നിർണായക യോഗം ഇന്ന്, 12 പേരുകൾ പരിഗണനയിൽ

സൗകര്യങ്ങള്‍ വര്‍ധിച്ചിട്ടുമുണ്ട്. എന്നാല്‍ ഹൈടെക് വിദ്യഭ്യാസത്തില്‍ ലോകത്തിനൊപ്പമുള്ള പുരോഗതി നമ്മുടെ സ്‌കൂളുകളില്‍ ഉണ്ടായിട്ടില്ല. അത് ഉണ്ടാക്കിയെടുത്ത് നമ്മുടെ കുട്ടികളെ ലോകത്തോളം വളര്‍ത്തുന്നതിന് കൂടുതല്‍ തുക അനുവദിക്കുമെന്നും ഇ.ടി പറഞ്ഞു. ഇ.ടി അനുവദിച്ച 32 ലക്ഷം രൂപ ചെലവില്‍ കൊടിഞ്ഞി ജി.എം.യുപി സ്‌കൂള്‍, തിരുത്തി ജി.എല്‍.പി സ്‌കൂള്‍, നന്നമ്പ്ര ജി.എല്‍.പി സ്‌കൂള്‍, ചെറുമുക്ക് ജി.എം.യു.പി സ്‌കൂള്‍ എന്നിവക്കായി നിര്‍മ്മിച്ച സ്മാര്‍ട്ട് ക്ലാസ്സ് മുറികളാണ് സ്‌കൂളുകള്‍ക്ക് സമര്‍പ്പിച്ചത്.

etmuhammedbasheer-

ചടങ്ങില്‍ പി.കെ അബ്ദുറബ്ബ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളുടെ ഉന്നമനത്തിനായി കൂടുതല്‍ തുക വകയിരുത്തുമെന്നും എല്ലാ സ്ഥാപനങ്ങളും ഹൈടെക്കാക്കി മാറ്റുമെന്നും എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ മുഖ്യാഥിതിയായിരുന്നു. ചടങ്ങില്‍ നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പനയത്തില്‍ മുസ്തഫ, വൈസ് പ്രസിഡന്റ് തേറാമ്പില്‍ ആസിയ, ജില്ലാ പഞ്ചായത്ത് അംഗം സി ജമീല അബൂബക്കര്‍, എം.പി ഷരീഫ, ഇ.പി മുജീബ് മാസ്റ്റര്‍, ഷമീര്‍ പൊറ്റാണിക്കല്‍, കാവുങ്ങല്‍ ഫാത്തിമ, ടി.ടി ഹംസ, ഹഫ്സത്ത് ആലശ്ശേരി, ഊര്‍പ്പായി സൈതലവി, ഒ സുഹ്റ, എ.സി ഫൈസല്‍, കെകെ സൈതലവി, കെ പ്രഭാകരന്‍, പി.വി ഫാത്തിമ, പി ഷബ്ന, കെ കുഞ്ഞിമരക്കാര്‍, പി കുഞ്ഞോന്‍ ഹാജി, പച്ചായി ബാവ, കെ.പി.കെ തങ്ങള്‍, സിദ്ധീഖ് പനക്കല്‍, മനാഫ് കൊന്നക്കല്‍, സി.കെ ബഷീര്‍, കെ.കെ അബൂബക്കര്‍, സുരേഷ് കുമാര്‍, അനിത കുമാരി, നിഷ എന്നിവര്‍ സംബന്ധിച്ചു.

Malappuram
English summary
ET muhammed Basheer about hightech eductaion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X