മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊന്നാനിയില്‍ ഇടിയുടെ രണ്ടംഘട്ട പര്യടനം തുടങ്ങി: മണ്ഡലപര്യടനവുമായി പി വി അന്‍വർ

  • By Desk
Google Oneindia Malayalam News

മലപ്പുറം: കടുത്ത മത്സരം നടന്ന പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്. മണ്ഡല പര്യടനത്തില്‍ സജീവമായി എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറും. മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും ആദ്യഘട്ടം പൂര്‍ത്തിയാക്കിയാണ് രണ്ടാം ഘട്ട പര്യടനത്തിന് ഇ.ടി തുടക്കം കുറിച്ചത്.

<strong>മലപ്പുറത്തിന്റെ നെഞ്ചിടിപ്പറിഞ്ഞ് കുഞ്ഞാലിക്കുട്ടി: വോട്ടഭ്യര്‍ഥിക്കാന്‍ ഫുട്‌ബോള്‍ ഗൗണ്ടിൽ</strong>മലപ്പുറത്തിന്റെ നെഞ്ചിടിപ്പറിഞ്ഞ് കുഞ്ഞാലിക്കുട്ടി: വോട്ടഭ്യര്‍ഥിക്കാന്‍ ഫുട്‌ബോള്‍ ഗൗണ്ടിൽ

ഒന്നാം ഘട്ട പര്യടനത്തില്‍ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു. പ്രമുഖ വ്യക്തികളെയും, മുതിര്‍ന്നവരെയും വീടുകളില്‍ ചെന്ന് കണ്ട് അനുഗ്രഹം തേടി. മുഴുവന്‍ നിയമസഭാ മണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷനിലും സ്ഥാനാര്‍ഥി പങ്കെടുത്തു. നിരവധി റോഡ് ഷോകളിലും പങ്കെടുത്തു. രണ്ടാം ഘട്ട പ്രചരണത്തില്‍ പഞ്ചായത്ത് തല യു ഡി എഫ് യോഗങ്ങളില്‍ സ്ഥാനാര്‍ഥി പങ്കെടുക്കും.

ponnanielectioncampaign-

ഇന്നലെ രാവിലെ എട്ടു മണിയോടെ ഒഴൂര്‍ പഞ്ചായത്തിലെ കരിങ്കപ്പാറയില്‍ നിന്ന് നിന്നാണ് രണ്ടാം ഘട്ട പര്യടനം ആരംഭിച്ചത്. പിന്നീട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൗരപ്രമുഖര്‍, സാമുദായ നേതാക്കള്‍ എന്നിവരെ ന്ദര്‍ശിച്ച് പിന്തുണ അഭ്യര്‍ഥിച്ചു. കോറാട് ജുമാ മസ്ജിദിലെത്തി ഉസ്താദ് സെയ്താലിക്കുട്ടി ഫൈസിയെ സന്ദര്‍ശിച്ചു. ജോത്‌സ്യന്‍ പകര പ്രേമന്‍ പണിക്കര്‍ സ്ഥാനാര്‍ഥിയെ ഹൃദ്യമായി സ്വീകരിച്ചു. താനൂര്‍ നഗരസഭയിലെ വിവിധ പ്രദേശങ്ങളും സന്ദര്‍ശിച്ചു. പര്യടനത്തിനിടെ താനൂര്‍ കാരാട് എം ബി ബി എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ചേലൂപ്പാടത്ത് സി.പി ജാസ്മിന് ജിസിസി കെ. എം. സി. സി കാരാടിന്റെ ഉപഹാരം ഇ.ടി സമ്മാനിച്ചു.താനൂരിലെ പര്യടനം പൂര്‍ത്തിയാക്കി ഉച്ചകഴിഞ്ഞ് തവനൂര്‍ മണ്ഡലത്തിലെ പുറത്തൂര്‍, എടപ്പാള്‍, വട്ടംകുളം, കാലടി, തൃപങ്ങോട്, മംഗലം പഞ്ചായത്ത് കണ്‍വന്‍ഷനുകളില്‍ പങ്കെടുത്ത് സംസാരിച്ചു. നരേന്ദ്രമോദി സര്‍ക്കാരിനെ താഴെയിറക്കി രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന മതേതര ജനാധിപത്യ ചേരിയെ അധികാരത്തില്‍ കൊണ്ടുവരികയെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ര്ടീയ മുദ്രാവാക്യമെന്ന് ഇ.ടി പറഞ്ഞു.


എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ പൊന്നാനി മണ്ഡലത്തില്‍ പര്യടനം നടത്തി. ആലങ്കോട് പഞ്ചായത്തിലെ പാവിട്ടപ്പുറത്ത് നിന്നാണ് മണ്ഡല പര്യടനം ആരംഭിച്ചത്. ആലങ്കോട് സെന്റര്‍, നന്നംമുക്ക് വാര്യര്‍മൂല, ഐനിച്ചോട് , പുത്തന്‍പ്പളി, പാലപ്പെട്ടി സെന്റെര്‍, അയ്യോട്ടിച്ചിറ, പഴഞ്ഞിപ്പാലം, മാറഞ്ചേരി, കരിങ്കല്ലത്താണി, കറുകത്തിരുത്തി,പുഴമ്പ്രം, കുറ്റിക്കാട്, കടവനാട്, പുതുപൊന്നാനി വഴി മരക്കടവില്‍ പര്യടനം സമാപിച്ചു. 16 സ്വീകരണ കേന്ദ്രങ്ങളിലായി ഒട്ടേറെപ്പേരാണ് സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ കാത്തുനിന്നത്. മണ്ഡല പര്യടനത്തിന്റെ ആദ്യ ദിവസമായ ഇന്നലെ തൃത്താല മണ്ഡലത്തിലെ ഒന്നാഘട്ട പര്യടനം പൂര്‍ത്തിയാക്കി. എല്‍ഡിഎഫിലെ മുതിര്‍ന്ന നേതാക്കളും സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി നന്ദകുമാര്‍, അജിത്ത് കൊളാടി, സൈനുദ്ദീന്‍, റഫീക്ക് മാറഞ്ചേരി, ടി എം സിദ്ധിഖ്, പി കെ ഖലീമുദ്ദീന്‍, ഒ. ഒ ഷംസു തുടങ്ങിയ നേതാക്കള്‍ പര്യടനത്തില്‍ പങ്കെടുത്തു. തവനൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ഇന്നു പര്യടനം നടത്തും.

Malappuram
English summary
et muhammed basheer starts second stage campaing in ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X