മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭാരതപ്പുഴയോരത്ത് ചാക്കില്‍ കഞ്ചാവ് ചെടി വളര്‍ത്തല്‍, ഏകദേശം മൂന്ന് മാസത്തെ വളര്‍ച്ചയുള്ള ചെടി വിളവെടുപ്പിന് പാകമായതാണെന്നും എക്‌സൈസ് വകുപ്പ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: കുറ്റിപ്പുറം ഭാരത പുഴയുടെ തീരത്ത് ആറടിയോളം ഉയരമുള്ള വിളവെടുപ്പിന് പാകമായ കഞ്ചാവ്‌ചെടി കുറ്റിപ്പുറം എക്‌സൈസ് കണ്ടെത്തി. തിരുന്നാവായക്കടുത്ത് ബന്ദര്‍ കടവിനടുത്താണ് കഞ്ചാവ്‌ചെടി കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ വിശദമായ പരിശോധനയില്‍ പ്ലാസ്റ്റിക്ക് ചാക്കില്‍ എടുത്തു മാറ്റാന്‍ സാധ്യമാകുന്ന നിലയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

ദില്ലിയില്‍ എസ്പി ആം ആദ്മിക്കൊപ്പം; കോണ്‍ഗ്രസിന് പിന്തുണയില്ല, ബിഎസ്പിയും എഎപിയും മതിദില്ലിയില്‍ എസ്പി ആം ആദ്മിക്കൊപ്പം; കോണ്‍ഗ്രസിന് പിന്തുണയില്ല, ബിഎസ്പിയും എഎപിയും മതി

ഏകദേശം മൂന്ന് മാസത്തെ വളര്‍ച്ച ആയിട്ടുണ്ടെന്നും വിളവെടുപ്പിന് പാകമായതാണെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി പോള്‍ അറിയിച്ചു. പുഴയോരം കേന്ദ്രമാക്കി കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘമാകാം കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ ജാഫര്‍, സിഇഒ മാരായ ഷിബുശങ്കര്‍, ഹംസ, സജിത്ത്, വിഷ്ണുദാസ് , രഞ്ജിത്ത് ,രാജീവ് കുമാര്‍ എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു. അതേ സമയം വ്യാപകമായ രീതിയില്‍ കഞ്ചാവ്, ലഹരി മരുന്നുകളുടെ വില്‍പന വ്യാപകമായതായി എക്‌സൈസ് വകുപ്പ് അധികൃതര്‍ പറഞ്ഞു.

ganjafarmingmalappuram-

കഴിഞ്ഞ ദിവസം ഹോട്ടലിന്റെ മറവില്‍ നിരോധിത മയക്കുമരുന്ന് വില്‍പന നടത്തിയ മഞ്ചേരി നെല്ലിക്കുന്ന് സ്വദേശി പിടിയിലായിരുന്നു. പാര്‍ട്ടി ഡ്രഗ്, എന്നറിയപ്പെടുന്ന എംഡിഎംഎ മയക്കുമരുന്നുമായി നെല്ലിക്കുത്ത് സ്വദേശി അനീസിനെ(29)യാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് ഉപയോഗം കൂടുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി കേന്ദ്രീകരിച്ച് കഞ്ചാവ് , ബ്രൗണ്‍ഷുഗര്‍, എംഡിഎംഎ പോലുള്ള ലഹരി വസ്ഥുക്കള്‍ വില്‍പ്പന നടത്തുന്നവരുടേയും ഉപയോഗിക്കുന്നവരുടേയും വിവരങ്ങള്‍ രഹസ്യമായി ശേഖരിച്ച് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് അറസ്റ്റ്.

Malappuram
English summary
Excise department found Ganja farming near Bharathappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X