മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് ഞായറാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത ജാഗ്രത

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 24 മണിക്കൂറില്‍ 204.5 മി.മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏറ്റവും ഉയര്‍ന്ന അലേര്‍ട്ട് ആയ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

r

ദുരന്തസാധ്യത മുന്‍കൂട്ടി കണ്ട് കേന്ദ്ര സേനകളോട് തയ്യാറായി നില്‍ക്കാന്‍ ദുരന്തനിവാരണ വകുപ്പ് നിര്‍ദേശിച്ചു. പോലീസ്, ഫയര്‍ ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പൂര്‍ണ്ണ സജ്ജരായി കഴിഞ്ഞു. കരസേന, ഡിഫന്‍സ് സര്‍വീസ് കോര്‍പ്‌സ്, നേവി, ഐടിബിപി എന്നിവരും തയ്യാറായിട്ടുണ്ട്. വായു സേനയുടെ വിമാനങ്ങളും തയ്യാര്‍ ആണ് എന്ന് അറിയിച്ചിട്ടുണ്ട്. ബിഎസ്എഫ്, സിആര്‍പിഎഫ് എന്നിവര്‍ അവശ്യാനുസരണം വിന്യസിക്കും.

ജോലിക്കാരെ എത് സമയവും പിരിച്ചുവിടാം; അനുമതി വേണ്ട, തൊഴിലാളി വിരുദ്ധ നീക്കവുമായി കേന്ദ്രംജോലിക്കാരെ എത് സമയവും പിരിച്ചുവിടാം; അനുമതി വേണ്ട, തൊഴിലാളി വിരുദ്ധ നീക്കവുമായി കേന്ദ്രം

റെഡ്, ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ദുരന്ത സാധ്യത മേഖലകളില്‍ ഉള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്. രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി പകല്‍ സമയം തന്നെ നിര്‍ബന്ധപൂര്‍വ്വം ആളുകളെ മാറ്റി താമസിപ്പിക്കുവാനും, മണ്ണിടിച്ചില്‍ മൂലമുള്ള അപകടങ്ങള്‍ക്ക് സാധ്യത ഉള്ളതിനാല്‍ വൈകീട്ട് 7 മുതല്‍ പകല്‍ 7 വരെ സംസ്ഥാനത്തെ മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുവാനും ചീഫ് സെക്രെട്ടറി പ്രത്യേക നിര്‍ദേശം നല്കി.

നടി ഭാമ ആ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു; അന്ന് അവള്‍ക്കൊപ്പം, പക്ഷേ ഇന്ന്... ആ പോസ്റ്റില്‍...നടി ഭാമ ആ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു; അന്ന് അവള്‍ക്കൊപ്പം, പക്ഷേ ഇന്ന്... ആ പോസ്റ്റില്‍...

Malappuram
English summary
Extremely Heavy Rain expected; Red Alert declared in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X