മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാസത്തില്‍ ഒരു സേവനം 'പലതുള്ളി പെരുവെള്ളം' ഫേസ്സ്ബുക്ക് കൂട്ടായ്മ അനാഥക്കുഞ്ഞുങ്ങള്‍ക്ക് തുണയാകും

  • By Desk
Google Oneindia Malayalam News

മലപ്പുറം: പലതുള്ളി പെരുവെള്ളം ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മൈലപ്പുറം ശിശുക്ഷേമ സ്ഥാപനത്തിലെ കുഞ്ഞുങ്ങള്‍ക്ക് വസ്ത്രവും ഭക്ഷണവും മരുന്നുകളും വിതരണം ചെയ്യും. സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലുള്ള 28കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍, വെയ്റ്റിങ് മെഷീന്‍, ഒരു ആഴ്ചത്തേക്കുള്ള മരുന്നുകള്‍, സ്‌കൂളില്‍ പോകുന്ന നാലു വിദ്യാര്‍ഥികള്‍ക്കുള്ള നോട്ടുപുസ്തകങ്ങള്‍ തുടങ്ങിയവയാണ് ഈമാസം 12ന് വിതരണം ചെയ്യുക.

<strong>നവോഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ അധ്യാപക സമൂഹം മുന്നിട്ടിറങ്ങണം: ടി വി ബാലൻ</strong>നവോഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ അധ്യാപക സമൂഹം മുന്നിട്ടിറങ്ങണം: ടി വി ബാലൻ

സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവംഗവും, മലപ്പുറം ടീം ക്യാപ്റ്റനുമായ ഫാത്തിമാബീവിയുടെ നേതൃത്വത്തിലാണ് ജീവകാരുണ്യ പ്രവര്‍ത്തിക്ക് നേതൃത്വം നല്‍കുന്നത്. പ്രവാസി മലയാളിയായ പ്രവീണ്‍ചന്ദ്രന്‍ രൂപീകരിച്ച പലത്തുള്ളി പെരുവെള്ളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ കാസര്‍കോട്, പത്തനംതിട്ട ഒഴികെയുള്ള സംസ്ഥാനത്തെ മറ്റ് 12ജില്ലകളിലും വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി ഫാത്തിമാബീവി പറഞ്ഞു.

facebook-05-

2018 ഫെബ്രുവരിയിലാണ് പലത്തുള്ളിപെരുവെള്ളം കൂട്ടായ്മ രൂപീകരിക്കപ്പെട്ടത്. വിവിധ മേഖലകളിലുള്ള സമൂഹ്യസേവനം ല്‍ക്ഷ്യവെച്ചാണ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നതെന്നും ഭാരവാഹികള്‍ പറയുന്നു. രോഗബാധിതര്‍ക്കുള്ള ചികില്‍സാ സഹായം, വിവാഹ ധനസഹായം, ഒരുനേരത്തെ ആഹാരം നല്‍കല്‍, തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്കുള്ള പുതപ്പ് ബെഡ്ഷീറ്റ് മുതലായവ എത്തിച്ചു നല്‍കല്‍, പ്രളയബാധിതര്‍ക്കുള്ള സഹായം തുടങ്ങി അനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആണ് പലത്തുള്ളിപെരുവെള്ളം സൊസൈറ്റി നടത്തി വന്നിട്ടുള്ളത്.

രുചിയുള്ള പൊതിച്ചോര്‍ എന്ന പദ്ധതിക്ക് ശേഷം തുടക്കമിട്ടിട്ടുള്ള കുട്ടിക്കുപ്പായം പദ്ധതി അനുസരിച്ചാണ് ഒരു മാസം പ്രായം മുതല്‍ ഏഴു വയസ്സുവരെ പ്രായമുള്ള 28കുട്ടികള്‍ക്കുള്ള അത്യാവശ്യസാധനങ്ങള്‍ എത്തിച്ചത്. ടീം അംഗങ്ങളായ ശിഹാബ്,റഫീഖ്‌റഹ്മാന്‍, ലിസ്‌ന, ഫവാസ്, മൊയ്തീന്‍, ഫസ്‌ന തുടങ്ങിയവരും ടീം ക്യാപ്റ്റനൊപ്പം പദ്ധതി നടപ്പാക്കാന്‍ നേതൃത്വം നല്‍കി. ഒരു മാസത്തില്‍ തങ്ങളാല്‍ കഴിയുന്ന ഒരു സേവനപ്രവര്‍ത്തനമെങ്കിലും നടത്തുക എന്നതാണ് സൊസൈറ്റിയുടെ ലക്ഷ്യമെന്ന് ടീം ക്യാപ്റ്റന്‍ ഫാത്തിമാബീവി പറയുന്നു.

Malappuram
English summary
facebook community distribute food and dress for orphans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X