അമിത ബില്‍;ആശുപത്രിയില്‍ 'ബോംബ്': പ്രതി പിടിയില്‍
മലപ്പുറം: ആശുപത്രിയില്‍ ചികിത്സാ ചെലവ് അധികമായാല്‍ പാവപ്പെട്ട രോഗികള്‍ എന്ത് ചെയ്യും. ആശുപത്രിയെ കുറിച്ച് നാലാളോട് കുറ്റം പറയും, ചിലപ്പോള്‍ ഒരു പരാതി കൊടുത്തെന്നിരിക്കും. എന്നാല്‍ ആശുപത്രി ബോംബ് വച്ച് തകര്‍ത്ത് കളയും എന്ന് ഭീഷണിപ്പെടുത്തിയാലോ...?
മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ ആണ് സംഭവം. ബോംബ് ഭീഷണി മുഴക്കിയത് മെയ് അഞ്ചിനായിരുന്നു. പോലീസും ബോംബ് സ്ക്വാഡും എത്തി വന്‍ പരിശോധനയൊക്കെ നടത്തി നോക്കിയപ്പോഴാണ് ഭീഷണി വെറും വ്യാജനാണെന്ന് മനസ്സിലായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഭീഷണി മുഴക്കിയ ആളേയും ഭീഷണിപ്പെടുത്താനുള്ള കാരണവും പോലീസ് കണ്ടെത്തുകയായിരുന്നു.

മഞ്ചേരിയിലെ പ്രശാന്തി ആശുപത്രിക്ക് നേരെയായിരുന്നു ബോംബ് ഭീഷണി. അര്‍ഷാദ് എന്ന 20 കാരനാണ് സംഭവത്തില്‍ പോലീസിന്റെ പിടിയിലായത്. തന്റെ സുഹൃത്തിനെ ആശുപത്രിയില്‍ ചികിത്സിച്ച സമയത്ത് അമിത ബില്‍ ഈടാക്കിയിരുന്നു എന്നാണ് അര്‍ഷാദ് പറഞ്ഞത്. ഇതിന് പ്രതികാരമായിട്ടാണത്രെ ബോംബ് ഭീഷണി മുഴക്കിയത്.
ഭീഷണി മുഴക്കുക മാത്രമല്ല, ബോംബ് പോലൊരു സാധനം ആശുപത്രിയിലെ ആംബുലന്‍സിന്റെ അടിയില്‍ ഘടിപ്പിക്കുകയും ചെയ്തിരുന്നു അര്‍ഷാദ്. എന്നാല്‍ പോലീസോ ബോംബ് സ്ക്വാഡോ ഈ സാധനം കണ്ടില്ല. അത് എവിടെയോ വീണുപോയിട്ടുണ്ടാകാം എന്നാണ് പോലീസിന്റെ നിഗമനം.
ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അര്‍ഷാദ് കുടങ്ങിയത്. മലപ്പുറം ചെങ്ങര സ്വദേശിനിയായ യുവതിയുടെ ഫേസ് ബുക്ക് അക്കൗണ്ടില്‍ നിന്നെടുത്ത ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിച്ചാണ് അര്‍ഷാദ് സിം കാര്‍ഡ് സംഘടിപ്പിച്ചത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications