മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമിത ബില്‍;ആശുപത്രിയില്‍ 'ബോംബ്': പ്രതി പിടിയില്‍

  • By Soorya Chandran
Google Oneindia Malayalam News

മലപ്പുറം: ആശുപത്രിയില്‍ ചികിത്സാ ചെലവ് അധികമായാല്‍ പാവപ്പെട്ട രോഗികള്‍ എന്ത് ചെയ്യും. ആശുപത്രിയെ കുറിച്ച് നാലാളോട് കുറ്റം പറയും, ചിലപ്പോള്‍ ഒരു പരാതി കൊടുത്തെന്നിരിക്കും. എന്നാല്‍ ആശുപത്രി ബോംബ് വച്ച് തകര്‍ത്ത് കളയും എന്ന് ഭീഷണിപ്പെടുത്തിയാലോ...?

മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ ആണ് സംഭവം. ബോംബ് ഭീഷണി മുഴക്കിയത് മെയ് അഞ്ചിനായിരുന്നു. പോലീസും ബോംബ് സ്‌ക്വാഡും എത്തി വന്‍ പരിശോധനയൊക്കെ നടത്തി നോക്കിയപ്പോഴാണ് ഭീഷണി വെറും വ്യാജനാണെന്ന് മനസ്സിലായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഭീഷണി മുഴക്കിയ ആളേയും ഭീഷണിപ്പെടുത്താനുള്ള കാരണവും പോലീസ് കണ്ടെത്തുകയായിരുന്നു.

Manjeri Bomb Threat

മഞ്ചേരിയിലെ പ്രശാന്തി ആശുപത്രിക്ക് നേരെയായിരുന്നു ബോംബ് ഭീഷണി. അര്‍ഷാദ് എന്ന 20 കാരനാണ് സംഭവത്തില്‍ പോലീസിന്റെ പിടിയിലായത്. തന്റെ സുഹൃത്തിനെ ആശുപത്രിയില്‍ ചികിത്സിച്ച സമയത്ത് അമിത ബില്‍ ഈടാക്കിയിരുന്നു എന്നാണ് അര്‍ഷാദ് പറഞ്ഞത്. ഇതിന് പ്രതികാരമായിട്ടാണത്രെ ബോംബ് ഭീഷണി മുഴക്കിയത്.

ഭീഷണി മുഴക്കുക മാത്രമല്ല, ബോംബ് പോലൊരു സാധനം ആശുപത്രിയിലെ ആംബുലന്‍സിന്റെ അടിയില്‍ ഘടിപ്പിക്കുകയും ചെയ്തിരുന്നു അര്‍ഷാദ്. എന്നാല്‍ പോലീസോ ബോംബ് സ്‌ക്വാഡോ ഈ സാധനം കണ്ടില്ല. അത് എവിടെയോ വീണുപോയിട്ടുണ്ടാകാം എന്നാണ് പോലീസിന്റെ നിഗമനം.

ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അര്‍ഷാദ് കുടങ്ങിയത്. മലപ്പുറം ചെങ്ങര സ്വദേശിനിയായ യുവതിയുടെ ഫേസ് ബുക്ക് അക്കൗണ്ടില്‍ നിന്നെടുത്ത ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിച്ചാണ് അര്‍ഷാദ് സിം കാര്‍ഡ് സംഘടിപ്പിച്ചത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Malappuram
English summary
Fake bomb threat to hospital; youth arrested at Manjeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X