മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് ബിപിഎല്‍ കാര്‍ഡിനു വേണ്ടി വ്യാജരേഖയുണ്ടാക്കിയ വീട്ടമ്മക്ക് മുന്‍കൂര്‍ ജാമ്യമില്ല

  • By Desk
Google Oneindia Malayalam News

മലപ്പുറം: ബിപിഎല്‍ കാര്‍ഡിനു വേണ്ടി വ്യാജരേഖയുണ്ടാക്കിയ വീട്ടമ്മക്ക് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. വരുമാന സര്‍ട്ടിഫിക്കറ്റാണ് വീട്ടമ്മ വ്യാജമായി സൃഷ്ടിച്ചത്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് നല്‍കുന്ന റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി വ്യാജ രേഖയുണ്ടാക്കി അപേക്ഷ സമര്‍പ്പിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുകയാണ് വീട്ടമ്മ.

<strong>മാനന്തവാടി എസ്ബിഐ ഉപഭോക്താക്കളില്‍ നിന്നും പണം കവരുന്നത് തുടര്‍ക്കഥയാവുന്നു; സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുടെ 80,000 രൂപ നഷ്ടമായി, എടിഎം വഴി പണം കവര്‍ന്നത് ആറാം തവണ</strong>മാനന്തവാടി എസ്ബിഐ ഉപഭോക്താക്കളില്‍ നിന്നും പണം കവരുന്നത് തുടര്‍ക്കഥയാവുന്നു; സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുടെ 80,000 രൂപ നഷ്ടമായി, എടിഎം വഴി പണം കവര്‍ന്നത് ആറാം തവണ

സംഭവത്തില്‍ ഇന്നലെയാണ് വീട്ടമ്മയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. വളാഞ്ചേരി എടയൂര്‍ അത്തിപ്പറ്റ വഴിപ്പറമ്പില്‍ അബ്ദുല്‍ നാസറിന്റെ ഭാര്യ ആബിദ (32)ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് മഞ്ചേരി ജില്ലാ സെഷന്‍സ് ജഡ്ജി സുരേഷ് കുമാര്‍ പോള്‍ തള്ളിയത്. റേഷന്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുന്നതിനായി 2018 ജൂണ്‍ 11ന് വില്ലേജ് ഓഫീസില്‍ നിന്ന് ആബിദക്ക് ലഭിച്ച വരുമാന സര്‍ട്ടിഫിക്കറ്റില്‍ 48000 രൂപയാണ് വരുമാനം കാണിച്ചിരുന്നത്.

Malappuram

ഇത്രയുമധികം വരുമാനമുള്ളവര്‍ക്ക് ബിപിഎല്‍ കാര്‍ഡ് ലഭിക്കില്ലെന്നും കുറഞ്ഞ വരുമാനം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി തരാമെന്നും കേസിലെ രണ്ടാം പ്രതിയായ എടയൂര്‍ ചീനിച്ചോട് പിലാശ്ശേരി ത്വയ്യിബ് (43) ആബിദയോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടാം പ്രതി വ്യാജമായി നിര്‍മ്മിച്ച 12000 രൂപയുടെ വരുമാന സര്‍ട്ടിഫിക്കറ്റ് സഹിതം 2019 ജനുവരി 21ന് വീട്ടമ്മ പുഴക്കാട്ടിരി അക്ഷയ സെന്ററില്‍ നല്‍കുകയായിരുന്നു.

സര്‍ട്ടിഫിക്കറ്റും സീലും കണ്ട് സംശയം തോന്നിയ സപ്ലൈ ഓഫീസ് ജീവനക്കാര്‍ എടയൂര്‍ വില്ലേജ് ഓഫീസര്‍ക്ക് വിവരം നല്‍കുകയായിരുന്നു. സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തിയ വില്ലേജ് ഓഫീസര്‍ ഉമാദേവി ജനുവരി 25ന് വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാജരേഖ തയ്യാറാക്കിയ രണ്ടാം പ്രതി ത്വയ്യിബിനെ ഇക്കഴിഞ്ഞ ജനുവരി 30ന് പുഴക്കാട്ടിരിയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ത്വയിബിന്റെ പക്കലുണ്ടായിരുന്ന ബാഗില്‍ നിന്നും പൊലീസ് നിരവധി ആധാര്‍ കാര്‍ഡുകള്‍, ജനന സര്‍ട്ടിഫിക്കറ്റുകള്‍, എസ് എസ് എല്‍ സി ബുക്കുകള്‍, നിരവധി രേഖകള്‍ എന്നിവ കണ്ടെടുത്തിരുന്നു. ഇവ സംബന്ധിച്ച് പൊലീസ് അന്വേഷണം നടന്നു വരികയാണ്. റിമാന്റില്‍ കഴിയുന്ന രണ്ടാം പ്രതി ത്വയ്യിബ് തിരൂര്‍ താലൂക്ക് ലിഗല്‍ സര്‍വ്വീസസ് കമ്മറ്റിയിലെ പാരാ ലീഗല്‍ വളണ്ടിയര്‍ കൂടിയാണ്.

Malappuram
English summary
Fake document case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X