• search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം മലപ്പുറത്ത്; മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

Google Oneindia Malayalam News

മലപ്പുറം: മികച്ച സൗകര്യങ്ങളോടെ രാജ്യത്തെ ഏറ്റവും വലിലയ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. മലപ്പുറം വാഴക്കാട് 2018ലെ പ്രളയത്തില്‍ തകര്‍ന്ന കുടുംബാരോഗ്യ കേന്ദ്രമാണ് പുനരുദ്ധരിച്ച് മലയാളിക്ക് അഭിമാനിക്കാന്‍ സാധിക്കുന്ന രൂപത്തില്‍ മികച്ചതാക്കിയത്. വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും എംഡിയുമായ ഡോ. ഷംഷീര്‍ വയലിലാണ് 10 കോടി രൂപ ചെലവില്‍ കേന്ദ്രം നിര്‍മിച്ച് സര്‍ക്കാരിന് കൈമാറിയത്. കേന്ദ്രത്തിന്റെ നിലവാരം കാത്തുസൂക്ഷിക്കുന്നതിന്റെ രണ്ടുവര്‍ഷത്തേക്കുള്ള ചുമതലയും വിപിഎസ് ഗ്രൂപ്പ് ഏറ്റെടുത്തു. ഇതിനായി കമ്പനി ജീവനക്കാരെ നിയമിക്കാനാണ് തീരുമാനം.

അള്‍ട്രാ ഗ്ലാമറസ് ലുക്കില്‍ നടി പ്രയാഗ മാര്‍ട്ടിന്‍; ഹോട്ടായിട്ടുണ്ടെന്ന് ആരാധകര്‍

വാഴക്കാട് ആരോഗ്യ കേന്ദ്രം സംരക്ഷിക്കുന്നതിന് ആരോഗ്യ വകുപ്പ് വേണ്ട നടപടികള്‍ എടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. രാജ്യത്തെ മികച്ച ആരോഗ്യ കേന്ദ്രങ്ങളിലൊന്നാണ് യാഥാര്‍ഥ്യമായത് എന്നും അവര്‍ പറഞ്ഞു. കേന്ദ്രത്തിലെ ഡെന്റല്‍ ക്ലിനിക്ക് മന്ത്രി ഉദ്ഘാടനം ചെയ്തു. ഫാര്‍മസി ഉദ്ഘാടനം ചെയ്തത് തദ്ദേശ വകുപ്പ മന്ത്രി എംവി ഗോവിന്ദനാണ്. കൊവിഡ് കാലത്ത് ആരോഗ്യ മേഖല ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഓപ്പണ്‍ ജിം കായിക മന്ത്രി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ആംബുലന്‍സ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നാടിന് സമര്‍പ്പിച്ചു.

1

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി ഉള്‍പ്പെടെയുള്ള വ്യവസായ പ്രമുഖപരും ജില്ലയിലെ എല്ലാ രാഷ്ട്രീയ നേതാക്കളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. തനിക്ക അഭിമാന നിമിഷമാണിതെന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. അത്യാധുനിക ലബോറട്ടറിയും ഇമേജിങ് വിഭാഗവുമടക്കമുള്ള സൗകര്യങ്ങള്‍ ആതുരാലയത്തിന്റെ ഭാഗമാണ്. ഫാര്‍മസി, രോഗികള്‍ക്കുള്ള കാത്തിരിപ്പു കേന്ദ്രം, വിവിധ ക്ലിനിക്കുകള്‍, പ്രീ - ചെക്കപ്പ് റൂമുകള്‍, വിഷന്‍ സെന്റര്‍, ഗര്‍ഭിണികള്‍ക്കുള്ള ഔട്ട് പേഷ്യന്റ് സൗകര്യം, എമര്‍ജന്‍സി റൂം, കഫ്റ്റീരിയ, കുട്ടികള്‍ക്കുള്ള കളി സ്ഥലം എന്നിവയും ഒരുക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് വേറിട്ട നീക്കത്തിന്; ലക്ഷ്യം ബിജെപിക്കെതിരായ വന്‍ സഖ്യം... മമതയ്ക്ക് പിന്നാലെ ഘോഷ്കോണ്‍ഗ്രസ് വേറിട്ട നീക്കത്തിന്; ലക്ഷ്യം ബിജെപിക്കെതിരായ വന്‍ സഖ്യം... മമതയ്ക്ക് പിന്നാലെ ഘോഷ്

ചികിത്സയ്ക്കെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിശ്രമ സ്ഥലം, ഡെന്റല്‍ ക്ലിനിക്, മിനി ഓപ്പറേഷന്‍ തിയേറ്റര്‍, നഴ്‌സ് സ്റ്റേഷന്‍, ലബോറട്ടറി, സാമ്പിള്‍ കളക്ഷന്‍ കേന്ദ്രം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക നിരീക്ഷണ മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, സെര്‍വര്‍ റൂം, പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, വാക്സിനേഷന്‍ സെന്റര്‍, മെഡിസിന്‍ സ്റ്റോര്‍, വാക്സിന്‍ സ്റ്റോര്‍, കുട്ടികളുമായെത്തുന്ന അമ്മമാര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങള്‍ എന്നിവയും വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

സാരിയിലും ഹോട്ട് ലുക്കിലും തിളങ്ങി പാര്‍വ്വതി അരുണ്‍; പുതിയ ചിത്രങ്ങള്‍ വൈറല്‍

cmsvideo
  IMA gives alert of third wave of pandemic in India
  Malappuram
  English summary
  Family Health Care Center at Vazhakkad in Malappuram inaugurated by Pinarayi Vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X