• search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഒരു നോക്ക് കാണാനേ പറ്റിയുള്ളു.. മക്കൾക്ക് വേണ്ടി തെരുവിലിറങ്ങുകയാണെന്ന് എന്‍സി ഷെരീഫ്

മഞ്ചേരി: ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ച് ഗര്‍ഭിണിയുടെ ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ച സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചതാണ്. സുപ്രഭാതം ലേഖകന്‍ എന്‍സി ഷെരീഫിന്റെയും സഹല തസ്‌നീമിന്റെയും കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്.

വലിയ പ്രതിഷേധമാണ് സംഭവത്തില്‍ ഉയര്‍ന്നത്. ഒരു മാസം ആയിട്ടും ഇതുവരെ കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തിട്ടില്ലെന്നാണ് ഷെരീഫ് ആരോപിക്കുന്നത്. ഇതോടെ കുടുംബം നീതി തേടി തെരുവിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്.

എന്നും കിനാവിൽ വരാറുണ്ട്

എന്നും കിനാവിൽ വരാറുണ്ട്

എൻസി ഷെരീഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' മക്കൾ യാത്ര പോയിട്ട് ഒരു മാസമായി. അരികില്ലേലും എന്നും കിനാവിൽ വരാറുണ്ട് രണ്ട് പേരും. ചിലപ്പോയൊക്കെ ഒത്തിരി നേരം താലോലിക്കും. ആശുപത്രിയിൽ നിന്ന് ഒരു നോക്ക് കാണാനേ പറ്റിയൊള്ളു, എന്നാലും ൻ്റെ മക്കളുടെ മുഖം മായാതെ കിടപ്പുണ്ട്. ആശുപത്രിയിൽ നിന്ന് രണ്ട് പൈതങ്ങളേയും ഏറ്റുവാങ്ങിയത്, റോഡിൽ വാഹനം നിർത്തി നെഞ്ചോട് ചേർത്തുപിടിച്ച് വീട്ടിലേക്ക് നടന്നത്, തവനൂർ പള്ളിപറമ്പിലെ ആറടി മണ്ണിലേക്ക് ഇറക്കിവെക്കുമ്പോൾ നിറകണ്ണുകളോടെ മുത്തം നൽകിയത്...

ഒന്നും മറന്നിട്ടില്ല. മറക്കാൻ പറ്റില്ല

ഒന്നും മറന്നിട്ടില്ല. മറക്കാൻ പറ്റില്ല

ഇല്ല, ഒന്നും മറന്നിട്ടില്ല. മറക്കാൻ പറ്റില്ല, ൻ്റെ പൊന്നോമനകളുടെ ഓർമകൾ കെടാതെ സൂക്ഷിക്കണം. അതിലൂടെ 'ക്രൂരന്മാർക്ക്' മറക്കാനാകാത്ത ഓർമകൾ സമ്മാനിക്കണം. അവരുടെ നെഞ്ചെരിയണം. ഇന്ന് അവർ രണ്ടാളും ഉണ്ടായിരുന്നെങ്കിൽ എന്ത് സന്തോഷമായിരുന്നു. കുഞ്ഞു മിഴികൾ ചിമ്മുന്നതും, പാല്‍ കുടിക്കുന്നതും, ഉമ്മച്ചിയേയും ഉപ്പച്ചിയേയും നോക്കി ചിരിക്കുന്നതും.. അങ്ങനെ ഓരോ ദിവസവും അവർ വളരുന്നതും കാത്തിരിക്കാമായിരുന്നു.

മക്കൾക്ക് വേണ്ടി തെരുവിലിറങ്ങുകയാണ്

മക്കൾക്ക് വേണ്ടി തെരുവിലിറങ്ങുകയാണ്

ഇന്ന് പ്രിയപ്പെട്ടവൾ തനിച്ച് കിടപ്പാണ്. ഉറക്കമുണർന്നാൽ അവൾ അറിയാതെ പരതി നോക്കും. മക്കളെങ്ങാനും അടുത്തുണ്ടോയെന്ന്. 10 മാസത്തോളം വേദന സഹിച്ചത് അവർക്ക് വേണ്ടിയായിരുന്നല്ലൊ. പരാതിയുമായി ഒരു മാസക്കാലം നടന്നു. കൊലയാളികൾക്കെതിരെ ചെറുവിരലനക്കാൻ ആർക്കുമായിട്ടില്ല. എന്നാലും പിറകോട്ടില്ല. പ്രതികരിക്കാനുള്ള കരുത്തുണ്ട്. എൻ്റെ മക്കൾക്ക് വേണ്ടി തെരുവിലിറങ്ങുകയാണ്.

വണക്കം പറഞ്ഞ് കാല് നക്കാനല്ല

വണക്കം പറഞ്ഞ് കാല് നക്കാനല്ല

അധികാരികൾക്ക് മുന്നിലേക്ക് വരുന്നുണ്ട്. കൂടെ പ്രിയപ്പെട്ടവളും ഉണ്ടാകും. വണക്കം പറഞ്ഞ് കാല് നക്കാനല്ല. കണക്ക് പറഞ്ഞ് നീതി തേടാൻ. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് രണ്ട് കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട മലപ്പുറം ജില്ലയിലെ ഒരു കുടുംബം വ്യാഴാഴ്ച വീട്ടിലേക്ക് വരുന്നുണ്ട്. സമാന അനുഭവമുള്ള മറ്റു ചിലരുമായും സംസാരിച്ചിട്ടുണ്ട്. എല്ലാവരേയും ചേർത്തുപിടിച്ച് സമര രംഗത്തിറങ്ങും. വിശദമായി അറിയ്ക്കാം. പ്രിയപ്പെട്ടവരുടെ പിന്തുണ ഉണ്ടാകണം''.

cmsvideo
  മലപ്പുറത്ത്‌ ചികിത്സ നിഷേധിച്ച് കുട്ടികള്‍ മരിച്ച സംഭവം പ്രതിഷേധം കത്തുന്നു | Oneindia Malayalam
  Malappuram

  English summary
  Family of twins who died due to medical negligence going to protest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X