മലപ്പുറത്ത് പത്തുവയസ്സുകാരിയായ സ്വന്തംമകളെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം തടവും പിഴയും; പുറത്തറിഞ്ഞത് മാതാവിന്റെ ചോദ്യം ചെയ്യലിൽ, രണ്ട് വർഷം മുമ്പ് നിരന്തര പീഡനം...
മലപ്പുറം: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബാംഗ്ലൂര്‍ സ്വദേശിയായ 40 കാരനെയാണ് ജഡ്ജി എ വി നാരായണന്‍ ശിക്ഷിച്ചത്. പിഴയക്കാത്ത പക്ഷം ഒരു വര്‍ഷത്തെ അധിക തടവ് അനുഭവിക്കണം.
2016 ഓഗസ്റ്റ് രണ്ടിന് പ്രതി മകളെ കുമരനെല്ലൂരില്‍ വാടക വീട്ടില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. സംശയം തോന്നി കുട്ടിയുടെ മാതാവ് ചോദ്യം ചെയ്തതില്‍ നിന്നാണ് പീഡന വിവരം പുറത്തായത്. രണ്ടു വര്‍ഷം മുമ്പ് കുട്ടി നാല്, അഞ്ച് ക്ലാസുകളില്‍ പഠിക്കുമ്പോഴും പിതാവ് ഇത്തരത്തില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും കുട്ടി മാതാവിനോട് വെളിപ്പെടുത്തുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് മാതാവ് ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊന്നാനി സി ഐയാണ് കേസനേ്വഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ഐഷാ പി ജമാല്‍ ഹാജരായി.












Click it and Unblock the Notifications