Get Updates
Get notified of breaking news, exclusive insights, and must-see stories!

നടക്കാൻ കഴിയില്ലെന്ന ഇടത്ത് നിന്ന് പൊരുതിക്കയറ്റം, ഫാസിൽ ഖത്തറിലേക്ക് ലോകകപ്പ് കാണാൻ പറക്കുന്നു

മലപ്പുറം: ജന്മനാ ഒരു കാല്‍പാദം ഇല്ലാത്ത കുട്ടിയായിരുന്നിട്ടും ഫുട്‌ബോള്‍ എന്ന തന്റെ വലിയ സ്വപ്‌നത്തിലേക്ക് ഓടിക്കയറിയ ഫാസില്‍ ഖത്തറില്‍ ലോകകപ്പ് കാണാന്‍ പോകുന്നു. നടക്കാനാകില്ലെന്ന് എല്ലാവരും കരുതിയ ഫാസില്‍ ഇന്ന് എഫ്‌സി അക്കാദമിയുടെ മിഡ്ഫീല്‍ഡര്‍ കൂടിയാണെന്ന് അറിയുക. 20കാരനായ ഫാസിലിന് ലോകകപ്പ് കാണാനുളള അവസരമൊരുക്കിയിരിക്കുന്നത് ഫോറം സെന്ററാണ്. കെടി ജലീല്‍ എംഎല്‍എയാണ് ഈ സന്തോഷം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

'ഫോറം സെൻ്റെറിൻ്റെ ചിറകിലേറി ഫാസിൽ ഖത്തറിലേക്ക് പറക്കും. ലോക ഫുട്ബോൾ മേളക്ക് സാക്ഷിയാകും. പത്മശ്രീ ഭരത് മമ്മൂട്ടിയുടെ പ്രത്യേക പുരസ്കാരത്തിന് അർഹനായ ഫാസിലിന് ലോകകപ്പ് കാണാൻ അവസരമൊരുക്കിയ ഫോറം സെൻ്ററിന് ഒരായിരം അഭിനന്ദനങ്ങൾ. എഫ്.സി കേരളയുടെ ഫുട്ബോൾ ടീം അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഫാസിലിന് ജന്മനാ തന്നെ ഒരു കാൽപാദം ഇല്ല. രണ്ടാമത്തെ കാലിനാകട്ടെ വേണ്ടത്ര ബലവും ഇല്ല. കുട്ടിക്ക് നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. അവിടെ നിന്നാണ് ഫാസിൽ പൊരുതിക്കയറിയത്.

football

ഫൈബർ കാലുകൾ വെച്ച് ഫാസിൽ മറ്റുള്ളവരോട് മൽസരിച്ചു. അവൻ്റെ നിരന്തര പ്രയത്നം ഫലം കണ്ടു. കളിയുടെ മിടുക്കിൽ എഫ്.സി കേരളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സെലക്ഷന് ശേഷമാണ് കോച്ച് ഫാസിലിൻ്റെ ഫൈബർ കാലുകളെ കുറിച്ചറിഞ്ഞത്. സ്റ്റീഫൺ ചാലിശ്ശേരി പക്ഷെ തൻ്റെ തീരുമാനത്തിൽ നിന്ന് പിന്തിരിഞ്ഞില്ല. ഫാസിലിനെ അഭിനന്ദിക്കാൻ വട്ടംകുളത്തെ അവൻ്റെ വീട്ടിൽ പോയിരുന്നു. അവൻ്റെ മോഹം മനസ്സിലാക്കി അതിനുള്ള സഹായമൊരുക്കാൻ തീരുമാനിച്ചു. എൻ്റെ പ്രിയ സുഹൃത്തുക്കളും എടപ്പാൾ ഫോറം സെൻ്റർ ഉടമസ്ഥരുമായ ലത്തീഫിനോടും സിദ്ദീഖിനോടും ത്വൽഹത്തിനോടും കാര്യം പറഞ്ഞു.

ടിക്കറ്റ് കിട്ടുന്നതിന് പ്രയാസങ്ങൾ ഏറെ ഉണ്ടായിട്ടും അതെല്ലാം മറികടന്ന് അവരത് സംഘടിപ്പിച്ചു. യാത്രക്കുള്ള ടിക്കറ്റും അനുബന്ധ രേഖകളും കൊണ്ട് ത്വൽഹത്ത് പറന്നെത്തി. ഫോറം സെൻ്റെറിൽ ഇന്ന് വൈകുന്നേരം ഒരുക്കിയ ചടങ്ങിൽ അവ ഫാസിലിന് കൈമാറി. ഫോറം ഗ്രൂപ്പിന് ഒരുപാട് നന്ദി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്ങിൽ മജീദ്, കാലടി പഞ്ചായത്ത് പ്രസിഡണ്ട് അസ്ലം, സി.പി ബാവഹാജി, അഡ്വ: എം.ബി ഫൈസൽ, വട്ടംകുളം പഞ്ചായത്ത് സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ നജീബ്, എടപ്പാൾ പഞ്ചായത്ത് മെമ്പർ ഗഫൂർ, ഫോറം മാൾ ജി.എം ലിജോ, ഫാസിലിൻ്റെ പിതാവ് മുഹമ്മദ് എന്നിവരുടെ സാന്നിദ്ധ്യം ചടങ്ങിന് ചാരുതയേകി.
ഫാസിൽ ഖത്തറിൽ പോയി കളി കണ്ട് വരട്ടെ. നമുക്കിവിടെയിരുന്ന് അവൻ കളി കാണുന്നത് കണ്ട് ആനന്ദിക്കാം'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+