160 അക്കൗണ്ടുകൾ..64.5 ലക്ഷം രൂപ; തിരിമറി നടത്തി പിരിവുകാരൻ; 42 കാരൻ അറസ്റ്റിൽ
മലപ്പുറം: സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ 42 കാരൻ അറസ്റ്റിൽ. നിക്ഷേപകരിൽ നിന്നും പിരിച്ചെടുത്ത പണം ആയിരുന്നു പ്രതി തട്ടിപ്പ് നടത്തി മുങ്ങിയത്. നിത്യപ്പിരിവുകാരൻ ആയ കക്കാട് സ്വദേശി പങ്ങിണിക്കാടൻ സർഫാസിനെ (42) ആണ് സംഭവത്തിൽ പൊലീസ് പിടിയിൽ ആയത്.
ബാങ്കിൽ അടയ്ക്കാതെ പണം തട്ടിപ്പ് നടത്തിയ എന്ന പരാതിയിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരൂരങ്ങാടി സർവീസ് സഹകരണ ബാങ്കിൽ അടയ്ക്കേണ്ട പണവുമായാണ് ഇയാൾ മുങ്ങുകയായിരുന്നു.

160 അക്കൗണ്ടുകളിൽ നിന്നായി 64.5 ലക്ഷം രൂപ തിരിമറി നടത്തിയതായി പരിശോധനയിൽ കണ്ടെത്തി. ജൂൺ 28 - നായിരുന്നു ഇയാളെ കാണാതായത്. ഇടപാടുകാരിൽ നിന്ന് വാങ്ങിയ തുക ബാങ്കിൽ അടച്ചില്ലെന്ന് ബാങ്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പാസ് ബുക്കുകൾ പരിശോധനയ്ക്ക് കൊണ്ടു വരാൻ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെയാണ് ഇയാളെ കാണാതായത്. സർഫാസിനെ കാണാതായതായി ബന്ധുക്കളും പണം തിരിമറി നടത്തി മുങ്ങി എന്ന് വ്യക്തമാക്കി ബാങ്കും പൊലീസിൽ പരാതി നൽകി. അതേസമയം, യൂത്ത് ലീഗ് നഗരസഭാ കമ്മിറ്റി വൈസ് പ്രസിഡന്റും വൈറ്റ് ഗാർഡ് കോഓർഡിനേറ്ററുമായിരുന്നു 42 - കാരനായ സർഫാസ്.
സ്റ്റൈലൻ ലുക്കിൽ ആരാധകരുടെ പ്രിയ താരം കനിഹ; പങ്കിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം ഹോട്ട് വൈറൽ












Click it and Unblock the Notifications