മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എടരിക്കോട്ടേ വസ്ത്രവ്യാപാരസ്ഥാപനത്തിനു തീ പിടിച്ച് കോടികളുടെ നഷ്ടം, മൂന്നു നിലയുള്ള സ്ഥാപനത്തിന്റെ മുകളിലത്തെ നിലയില്‍ നിന്നാണ് തീ ആളിപ്പടര്‍ന്നത്

  • By Desk
Google Oneindia Malayalam News

മലപ്പുറം: കോട്ടക്കല്‍ എടരിക്കോട് വസ്ത്രവ്യാപാരസ്ഥാപനത്തിനു തീ പിടിച്ചു കോടികളുടെ നാശനഷ്ടം. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. എടരിക്കോട് പ്രവര്‍ത്തിക്കുന്ന ഹംസാസ് വെഡിങ്ങ്‌സെന്ററിനാണ് തീപിടിച്ചത്. മൂന്നു നിലയുള്ള സ്ഥാപനത്തിന്റെ മുകളിലത്തെ നിലയില്‍ നിന്നാണ് തീ ആളിപ്പടരാന്‍ തുടങ്ങിയത്.

<strong>രാജസ്ഥാനില്‍ ജനപ്രിയ നേതാക്കള്‍ ഗെലോട്ടും പൈലറ്റും.... മോശം മുഖ്യമന്ത്രിയായി വസുന്ധര രാജ</strong>രാജസ്ഥാനില്‍ ജനപ്രിയ നേതാക്കള്‍ ഗെലോട്ടും പൈലറ്റും.... മോശം മുഖ്യമന്ത്രിയായി വസുന്ധര രാജ

പുക ഉയരുന്നത് കണ്ടതോടെ സ്ഥാപനത്തിലെ ജീവനക്കാര്‍ താഴത്തെ നിലയിലെ വസ്ത്രങ്ങള്‍ ലോറിയില്‍ കയ്യറ്റാന്‍ ശ്രമിച്ചെങ്കിലും നിമിശ നേരംകൊണ്ട് തീ ആളിപ്പടരുകയായിരുന്നു. ജീവനക്കാരും മറ്റും ഇറങ്ങിയോടിയതുകൊണ്ടു ആളപായമുണ്ടായില്ല. നാട്ടുകാരും തിരൂരില്‍ നിന്നും മലപ്പുറത്തു നിന്നും രണ്ടു യൂണിറ്റുവീതം ഫയര്‍ഫോഴ്‌സെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് തീ അച്ചത്.

Fire

തീ പിടുത്തത്തില്‍ കട പൂര്‍ണ്ണമായും കത്തി നശിച്ചു. സാധാരണയായി നല്ലതിരക്കനുഭവപ്പെടുന്ന കടയില്‍ സ്‌കൂള്‍ പ്രവര്‍ത്തി ദവസമായതിനാല്‍ ആള്‍ത്തിരക്കില്ലാത്തത് ആളപായമില്ലാതാക്കി. മുകളിലത്തെ നിലയിലെ ഷോര്‍ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നു കരുതപ്പെടുന്നു.

ഷാര്‍ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നു സംശയിക്കുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. മലപ്പുറത്തു നിന്നുംവന്ന രണ്ടു യൂണിറ്റുവീതം ഫയര്‍ഫോഴ്‌സിന് പുറമെ നാട്ടുകാരും തീയണക്കാന്‍ ഇറങ്ങി. കോട്ടയ്ക്കല്‍ പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഷോപ്പിലെ ജീവനക്കാരുടെ മൊഴിയെടുത്തു. സംഭവത്തെ കുറിച്ചു അന്വേഷിച്ചുവരികയാണെന്നും നിലവില്‍ ഒന്നും പറയാനാകില്ലെന്നുമാണ് പോലീസ് പറയുന്നു. കോടികളുടെ നഷ്ടമുണ്ടായതായി പറയുന്നുണ്ടെങ്കിലും കൃത്യമായ കണക്കെടുത്താല്‍ മാത്രമെ നഷ്ടം വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു.

Malappuram
English summary
Fire breaks at textile show room in Edarikkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X