മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തില്‍ വെടിവഴിപാടിനായുള്ള കതിനയില്‍ വെടിമരുന്ന് നിറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം, ഒഴിവായത് വന്‍ ദുരന്തം

  • By Desk
Google Oneindia Malayalam News

മലപ്പുറം: പ്രസിദ്ദമായ തിരൂര്‍ തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തില്‍ വെടിമരുന്നിന് തീപിടിച്ച് രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. അയ്യപ്പന്‍ വിളക്കിന് വെടിവഴിപാടിനായുള്ള കതിനയില്‍ മരുന്ന് നിറക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്, അയ്യപ്പന്‍ വിളക്ക് വെച്ചിടത്തുവെച്ചുതന്നെയാണ് വെടിമരുന്നിനു തീ പിടിച്ചത്. ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ ആളുകള്‍ അടുത്തില്ലാത്തതിനാലും ഭാഗ്യംകൊണ്ടുമാണ് രണ്ടുപേര്‍ക്കും പരുക്കുകളോടെ രക്ഷാപ്പെടാനായതും.

<strong>മുംബൈ ആക്രമണത്തിന്റെ ഉറവിടം പാകിസ്താൻ തന്നെ... മൗന സമ്മതവുമായി പാക് പ്രധാനമന്ത്രി!! </strong>മുംബൈ ആക്രമണത്തിന്റെ ഉറവിടം പാകിസ്താൻ തന്നെ... മൗന സമ്മതവുമായി പാക് പ്രധാനമന്ത്രി!!

തൃക്കണ്ടിയൂരില്‍ ഇന്ന് രാവിലെ 11നാണ് അപകടം. തെക്കു മുറി പാട്ടുപറമ്പിനു സമീപം മാങ്ങാട്ടിരി മാണിയത്ത് അയ്യപ്പന്‍ (50) മാങ്ങാട്ടിരിശങ്കുണ്ണി (58) എന്നിവര്‍ക്കാണ് പരുക്ക്.തൃക്കണ്ടിയൂര്‍ അയ്യപ്പഭക്ത സമിതി തൃക്കണ്ടിയൂര്‍ ശിവക്ഷേത്ര പരിസരത്ത് നടത്തുന്ന അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ച് സമീപത്തെ ഒരു വീടിനോട് ചേര്‍ന്നാണ് വെടിവഴിപാടിനുള്ള കരിമരുന്ന് സൂക്ഷിച്ചിരുന്നത്.

Fire accident

പൊട്ടിക്കാന്‍ വെടിമരുന്ന് നിറച്ച കതിനക്കുറ്റികളുമുണ്ടായിരുന്നു. അയ്യപ്പന്‍ ഇതിനു സമീപം ഇരിക്കുകയും ശങ്കുണ്ണി ഇയാള്‍ക്കരികില്‍ നില്‍ക്കുകയുമായിരുന്നു. ഈ സമയത്താണ് സ്‌ഫോടനം ഉണ്ടായത്. അയ്യപ്പന്‍ കതിന യില്‍ മരുന്ന് നിറക്കുമ്പോഴുണ്ടായ സ്പാര്‍ക്കിംങ്ങാണ് സ്റ്റോടനത്തിനു കാരണമെന്നും പറയപ്പെടുന്നു.80 ശതമാനത്തോളം പൊള്ളലേറ്റ അയ്യപ്പനെ ഉടനെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മെഡിക്കല്‍ കോളേജി ലേക്ക് മാറ്റുകയായിരുന്നു.

ഇടതു കൈ പൊള്ളിയ നിലയില്‍ ശങ്കുണ്ണിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് ഇയാളേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരൂര്‍ പോലീസ് കേസെടുത്തു. തിരൂര്‍ എസ്ഐ സുമേഷ് കുമാറും സംഘം വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. ആര്‍ഡിഒ മെഹറലി, തഹസില്‍ദാര്‍ സുധീഷ് എന്നിവരും സ്ഥലത്തെത്തി.

Malappuram
English summary
Fire crash in Thrikandiyoor Shiva temple in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X