ഫിറോസ് കുന്നംപറമ്പില്‍ ദുബായില്‍; ബിസിനസ് തുടങ്ങുന്നോ? മറുപടി ഇങ്ങനെ... ഞാന്‍ തവനൂര്‍ ഉണ്ടാകും
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നാണ് മലപ്പുറം ജില്ലയിലെ തവനൂര്‍. മന്ത്രി കെടി ജലീല്‍ തുടര്‍ച്ചയായി ജയിച്ചുവരുന്ന മണ്ഡലത്തില്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ ഇറക്കിയാണ് യുഡിഎഫ് പോരിന് ഇറങ്ങിയത്. യുഡിഎഫ് കേന്ദ്രങ്ങള്‍ പ്രതീക്ഷിച്ച പോലെതന്നെ ശക്തമായ മല്‍സരമായിരുന്നു മണ്ഡലത്തില്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഫിറോസ് ദുബായിലേക്ക് പോയി. അദ്ദേഹം അവിടെ ബിസിനസ് തുടങ്ങുന്നു എന്നെല്ലാമാണ് ചില കോണുകളില്‍ നിന്നുള്ള പ്രചാരണം. ഇതിന് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് ഫിറോസ്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ...

വീണ്ടും മുംബൈ, മൂന്നാം തോൽവി വഴങ്ങി ഹൈദരാബാദ്, ചിത്രങ്ങൾ കാണാം
*ഞാന്‍ തവനൂര്‍ ഉണ്ടാകും മെയ് 2നു ശേഷം അല്ല അതിനുമുന്‍പ് തന്നെ* ... എന്റെ സുഹൃത്തുക്കളെ കാണാനും തിരഞ്ഞെടുപ്പിന് മുന്‍പ് ഞാന്‍ എത്തിച്ചേരാം എന്ന് ഉറപ്പുനല്‍കിയ സുഹൃത്തുക്കളുടെ സ്ഥാപനങ്ങളുടെ ഉത്ഘാടനങ്ങള്‍ക്കും ആണ് ദുബായിയില്‍ എത്തിയത്....എനിക്ക് ദുബായിയില്‍ എന്നല്ല ലോകത്ത്എവിടെയും ഒരു ബിസിനസും ഇല്ല... തിരഞ്ഞെടുപ്പ് കാലം തൊട്ടു തുടങ്ങിയത് ആണ് ഈ വ്യാജപ്രചാരണങ്ങള്‍ ...ഇതെല്ലാം തവനുരിലെ പ്രിയപ്പെട്ട ജനങ്ങള്‍ തിരിച്ചു അറിഞ്ഞതും പുച്ഛിച്ചു തള്ളിയതും ആണ് ...... ഞാന്‍ തവനൂരുകാര്‍ക്ക് നല്‍കിയ ഉറപ്പാണ് നിങ്ങളുടെ സുഖത്തിലും ദുഖത്തിലും നിങ്ങളോടൊപ്പം ഒരു മകനായും സഹോദരനായും കൂടപ്പിറപ്പായും ഞാന്‍ ഉണ്ടാകും എന്ന്... അതുപാലിക്കാന്‍ എനിക്ക് മെയ് 2തിരഞ്ഞെടുപ്പ് റിസള്‍ട്ട് വരുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ല... ഞാന്‍ നല്‍കിയ വാക്ക് അത് പാലിക്കും എന്ന് എന്റെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ക്ക് അറിയാം.....
എനിക്ക് ആരെയും ഒളിച്ചു നടക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല അങ്ങിനെ ഉണ്ടാവുകയും ഇല്ല.... പരാജയം ബോധ്യപെടുമ്പോള്‍ പല തരത്തിലുള്ള
വ്യാജപ്രചാരണങ്ങളുമായി കടന്നു വരും...... അതെല്ലാം മനസ്സിലാക്കാന്‍ തവനുരിലെ ജനങ്ങള്‍ക്കു നന്നായി അറിയാം.....
ക്യൂട്ട് ലുക്കില്‍ തിളങ്ങി ഇഷ റെബ്ബയുടെ ഫോട്ടോ ഷൂട്ട്, സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ചിത്രങ്ങള്‍












Click it and Unblock the Notifications