ഊരിപ്പിടിച്ച വടിവാളിന്റെ നടുവിലൂടെ നടന്നുനീങ്ങിയല്ല പൊതുപ്രവര്‍ത്തകനാകേണ്ടത്; യോഗ്യതയുണ്ടെന്ന് ഫിറോസ്
മലപ്പുറം: കെടി ജലീലിനെതിരെ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കുന്നതോടെ കേരളം ഏറ്റവും ശ്രദ്ധിക്കുന്ന മണ്ഡലമായി തവനൂര്‍ മാറുമെന്ന കാര്യത്തില്‍ സംശയമില്ല. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി ബന്ധങ്ങളുള്ള വ്യക്തിയാണ് എതിരാളിയായ ഫിറോസ് കുന്നംപറമ്പില്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് ഫിറോസ് മത്സരിക്കുന്നത്. തനിക്ക് ഒരു ജനപ്രതിനിധിയാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പില്‍ പറയുന്നു.
ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം

കൈപ്പത്തി അനുവദിച്ചു
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിട്ടാണ് ഫിറോസ് കുന്നംപറമ്പില്‍ മല്‍സരിക്കുന്നത് എന്നായിരുന്നു നേരത്തെ യുഡിഎഫ് വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരം.എന്നാല്‍ ഇപ്പോള്‍ അദ്ദേഹം കളത്തിലിറങ്ങുന്നത് കൈപ്പത്തി ചിഹ്നത്തിലാണ്. അതേസമയം, തവനൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ എതിര്‍പ്പുണ്ട്.

എല്ലാം യോഗ്യതയും തനിക്കുണ്ട്
ഒരു ജനപ്രതിനിധിയാകാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്ന് ഫിറോസ് പറയുന്നു. തവന്നൂര്‍ മണ്ഡലത്തിലെ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാരിറ്റിക്കാര്‍ എന്തിനാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയും ഫിറോസ് കുന്നംപറമ്പില്‍ നല്‍കി.

ഞാന്‍ മനസിലാക്കുന്നത്
ഒരു ജനപ്രതിനിധിയാകാനുള്ള യോഗ്യത എന്താണ്. ഞാന്‍ മനസിലാക്കുന്നത് അസുഖം ബാധിച്ച് ബുദ്ധിമുട്ടുന്നവരെ ഭക്ഷണം ഇല്ലാതെ പട്ടിണി കിടക്കുന്നവരെ, വീടില്ലാത്തവരെ അങ്ങനെയുള്ളവരുടെ അടുത്ത് ചെന്ന് അവരെ ആശ്വസിപ്പിക്കാന്‍ കഴിയുന്നവരാകണം പൊതുപ്രവര്‍ത്തകന്‍- ഫിറോസ് പറഞ്ഞു.

ഊരിപ്പിടിച്ച വടിവാള്‍
അല്ലാതെ ഊരിപ്പിടിച്ച വടിവാളിന്റെ നടുവിലൂടെ നടന്നുനീങ്ങിയിട്ടല്ല. അതുകൊണ്ട് ഒരു ജനപ്രതിനിധിയാകാനുള്ള യോഗ്യത എനിക്കുണ്ട്. അതുകൊണ്ടാണ് ഇറങ്ങിത്തിരിച്ചതെന്ന് ഫിറോസ് കുന്നംപറമ്പില്‍ പറയുന്നു. അതേസമയം, സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് നേരത്തെ മലക്കം മറിയുന്ന നിലപാടാണ് ഫിറോസ് ഇതുവരെ സ്വീകരിച്ചത്.

യുഡിഎഫിന്റെ പ്രതീക്ഷ
അതേസമയം, മണ്ഡലത്തില്‍ ഫിറോസിനെ ഇറക്കുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് നേതൃത്വം. സ്ത്രീ വോട്ടര്‍മാരുടെ പി്ന്തുണ ഫിറോസിന് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഫിറോസ് എത്തിയത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
നാടന്‍ പെണ്‍കൊടിയായി നടി അതുല്യ രവി: ചിത്രങ്ങള്‍












Click it and Unblock the Notifications